ഒരു കാറ്റും കാറ്റല്ല

ഒരു കാറ്റും കാറ്റല്ല ഒരു പാട്ടും പാട്ടല്ല
ഓടക്കുഴലുമായ് നീയില്ലേ
ഓമനപ്പാട്ടുമായ് നീയില്ലേ
(ഒരു കാറ്റും..)

കളി വഞ്ചി തുള്ളി കവിളത്തു നുള്ളി (2)
കരളിന്റെ കിളിവാതിൽ നീ വന്നു തള്ളി (2)
(ഒരു കാറ്റും..)

ഉള്ളിലുറങ്ങും പുള്ളിക്കുയിലേ (2)
കിള്ളിയുണർത്തിയതാരാണ് നിന്നേ (2)
ഒരു കാറ്റും കാറ്റല്ല

കരിമണ്ണിൽ പൂത്തു കനലൊളികൾ കോർത്തു (2)
കരിയില്ലീ അനുരാഗവനമുല്ലമാല (2)
തിരി നീട്ടി നീയെന്റെ ഇരുൾ മൂടും നെഞ്ചിൽ(2)
മണിവീണ മീട്ടി നീ മണവാട്ടി (2)

ഒരു കാറ്റും കാറ്റല്ല ഒരു പാട്ടും പാട്ടല്ല
ഓടക്കുഴലുമായ് നീയില്ലേ
ഓമനപ്പാട്ടുമായ് നീയില്ലേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Oru kaattum kaattalla