ആലോലത്തിരയാടി

 

ഓ...  ലലലാ....  ലലലലാല...  ല
ഓ...  ലലലാ....  ലലലലാല...  ല
ഓ...  ലലലാ....  ലലലലാല...  ല
ജിഞ്ചൊല ജിഞ്ചൊല ഹൈ
ഓ...ല ല ലാല. . . . . 
ആലോലത്തിരയാടി മേലാകാശക്കുട ചൂടി 
ആലോലത്തിരയാടി മേലാകാശക്കുട ചൂടി 
മേലാകാശക്കുട ചൂടി
കാലത്തങ്ങടെ കടലമ്മയ്ക്കൊരു 
നീലച്ചേലയുടുപ്പിച്ചേ
ജിഞ്ചൊല ജിഞ്ചൊല ഹൈ
ജിഞ്ചൊല ജിഞ്ചൊല ഹൈ

കടലിന്‍കരയില്‍ വളരും തെങ്ങുകള്‍
ആ... പൊന്നുക്കുടം ചൂടി - കുന്നിന്‍തെന്നലാടി
ഓ... പലനാടിന്‍മോടികള്‍ പാടി
കടലിന്‍കരയില്‍ വളരും തെങ്ങുകള്‍
താണടിഞ്ഞ ജീവിതത്തെ താങ്ങി നിര്‍ത്തുന്നേ 
താണടിഞ്ഞ ജീവിതത്തെ താങ്ങി നിര്‍ത്തുന്നേ 

ഏ.. ജിഞ്ചൊല ജിഞ്ചൊല ഹൈ
വഞ്ചിവലകളും ചാളത്തടികളും
ചാട്ടൊളി ചൂണ്ടലെല്ലാം - എടുക്കുവിന്‍
ചാട്ടൊളി ചൂണ്ടലെല്ലാം എടുക്കുവിന്‍
പട്ടിണി ചൂടിനെ തെല്ലൊതുക്കീടുവാന്‍
നമ്മുടെ ജീവനെ പോടുന്നേന്‍
പട്ടിണി ചൂടിനെ തെല്ലൊതുക്കീടുവാന്‍
നമ്മുടെ ജീവനെ പോടുന്നേന്‍

കടലിന്‍ കരയില്‍ ഒളിയും മീനുകള്‍
ദാ... ഒന്നൊന്നായിത്തുള്ളിച്ചാടി
മിന്നും പൊന്നലകളിലാടി
ഓടിയെത്താന്‍ ഓടങ്ങളെ മാടി വിളിക്കുന്നേ 
ഓടിയെത്താന്‍ ഓടങ്ങളെ മാടി വിളിക്കുന്നേ 

വാളയും ചാളയും ആവോലെ അയിലയും
കൊഞ്ചും കുറുംമ്പാടും മാണകൊക്കേലയും
മങ്കട വങ്കട ചൂരതേട് 
ഓളപ്പടവിലേയ്ക്ക് ഓടി എത്താന്‍
ഓടത്തെ മാടി വിളിക്കുന്നേ
ഓ... ജിഞ്ചൊല ജിഞ്ചൊല ഹൈ
നല്ല കാലം നല്ല കാലം നല്ല കാലം
നല്ല കാലം നല്ല കാലം. . . .

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
alola thirayadi