പുതുജീവിതം താന്‍

പുതുജീവിതം താന്‍ കാമിതം മേലാല്‍
മുന്നേറും പ്രണയം കൃഷിതാനേ
പുതുജീവിതം താന്‍ കാമിതം മേലാല്‍
മുന്നേറും പ്രണയം കൃഷിതാനേ

എന്നുമതിനായ് ചേരാമണിയായ് ങ്ഹാ
നടയും സമുദായമെന്നും ഭാസുരതരമുയരാന്‍
ചുണയായ് മണ്ണിനോടു നേരിടുക
അലസത വെടിഞ്ഞുടനേ
(പുതുജീവിതം... )

പൂങ്കുയില്‍ പാടും പുല്ലാങ്കുഴലും
പൂനിലാവൊളിയും കളയാമേ
കാളയും കലപ്പയും കണ്ടവുമെല്ലാം
(പുതുജീവിതം... )

അതുതാന്‍ ദിവ്യസുഖമേ
അതുതാന്‍ നവ്യസുഖമേ
ജീവിതസഖേ . . . 
ജീവിതസഖീ. . . 
അനുഭവസുഖേ ഇതു താനേ
(പുതുജീവിതം.... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
puthujeevitham than

Additional Info

Year: 
1956
Lyrics Genre: 

അനുബന്ധവർത്തമാനം