ഒരു മുല്ലപ്പന്തലില്‍
ഒരു മുല്ലപ്പന്തലില്‍ വന്നാല്‍
ഓമനപ്പൂമാല തന്നാല്‍ ഒരു കൂട്ടം
ഒരു കൂട്ടം പകരം തരുമോ കൂട്ടുകാരാ
(ഒരു മുല്ല.... )
മാണിക്യവീണ മുറുക്കി ഞാന്‍
മന്ദാരമാല കൊരുത്തു ഞാന്‍
ഈ നൃത്തവേദിയില്‍ - എന്നോ
മറഞ്ഞ കിനാവില്‍ മണിത്തേരില്‍
വന്നൂ വസന്തം മൃദംഗം മുഴക്കുവാന്‍
(ഒരു മുല്ല.... )
കാടായ കാടുകള്‍ തേടി - നിന്നെ
കൂടായ കൂടുകള്‍ തേടി
കൂട്ടിന്നിളങ്കിളി കുഞ്ഞോലപ്പെണ്‍കിളി
കൂട്ടിന്നകത്തിന്നു പാടി
(കൂടായ... )
വെള്ളിച്ചിലമ്പുകള്‍ ചാര്‍ത്തി പിന്നെ
വള്ളിക്കുടില്‍ മെത്ത നീര്‍ത്തി - ഇന്നു
മുന്തിരിച്ചാറുമായ് മുന്നിലേയ്ക്കെത്തി നീ
തമ്പുരുമീട്ടുമോ മാരാ - നിന്റെ
തമ്പുരുമീട്ടുമോ മാരാ
മണിമുകിലണയും മഴവില്‍ക്കൊടിയേ
മായരുതേ നീ മായരുതേ
ഇന്നലെ ഇരവില്‍ വെണ്‍തിങ്കള്‍ക്കല
നിന്നു മയങ്ങിയ ഗോപുരനടയില്‍
വന്നൂ പീലിത്തിരുമുടി ചൂടി നീ
വിണ്ണില്‍ നീയൊരു വനനര്‍ത്തകനായ്
മണിമുകിലണിയും മഴവില്‍ക്കൊടിയേ