അറിയാമോ ചോറാണ്

അറിയാമോ ചോറാണ് ദൈവം
ആഹാ.. മനുജര്‍ക്കു വലുതാണ് വയറാണ് ദൈവം
അറിയാമോ ചോറാണ് ദൈവം
ആഹാ.. മനുജര്‍ക്കു വലുതാണ് വയറാണ് ദൈവം
അറിയാമോ ചോറാണ് ദൈവം

വാനോളം പുരകള്‍കെട്ടി വാണിടുന്ന വലിയവരെ
നാടാകെ വയലുനീട്ടി കൃഷിചെയ്യും ഉടയവരേ
അറിയാമോ ചോറാണ് ദൈവം
ആഹാ.. മനുജര്‍ക്കു വലുതാണ് വയറാണ് ദൈവം
അറിയാമോ ചോറാണ് ദൈവം

അച്ഛാ.. ഒരു കാശു.. പിച്ചതരണമേ..
കൊച്ചിന്നു കരിക്കാടിക്കായി.. എന്നും വിളിപ്പോര്‍ക്കും
അറിയാമോ ചോറാണ് ദൈവം
ആഹാ.. മനുജര്‍ക്കു വലുതാണ് വയറാണ് ദൈവം
അറിയാമോ ചോറാണ് ദൈവം

പീരങ്കിതോക്കും.. താങ്ങി മുന്നില്‍
പോരാടി ചോര ചോര്‍ത്താല്‍ (2)
മാറു വിരിച്ചു നിൽക്കും.. ധീര മാളോരും പോവതെന്തേ
അറിയാമോ ചോറാണ് ദൈവം
ആഹാ.. മനുജര്‍ക്കു വലുതാണ് വയറാണ് ദൈവം
അറിയാമോ ചോറാണ് ദൈവം

വയറെരിയുമ്പോള്‍ പ്രേമമെന്തേ..
വയറെരിയുമ്പോള്‍ നാണമെന്തേ..
വയറെരിയുമ്പോള്‍ പേടിയെന്തേ..
വയറെരിയുമ്പോള്‍ ദൈവമെന്തേ..
അറിയാമോ ചോറാണ് ദൈവം
ആഹാ.. മനുജര്‍ക്കു വലുതാണ് വയറാണ് ദൈവം
അറിയാമോ ചോറാണ് ദൈവം

പുത്തന്‍യുഗമൊന്നു നമ്മെ എത്തിനോക്കി..
ഭൂമി അധ്വാനിപ്പോര്‍ക്കെന്നു തന്നെ വ്യക്തമാക്കി..
സത്യമേ സകല മത തത്വമെല്ലാം..
അതിലൊത്തൊതുങ്ങി നില്പതുണ്ട് മാളോരേ
മാളോരേ പൊന്നുമാളോരേ അതേ
അറിയാമോ ചോറാണ് ദൈവം
ആഹാ മനുജര്‍ക്കു വലുതാണ് വയറാണ് ദൈവം
അറിയാമോ ചോറാണ് ദൈവം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
ariyamo choranu