എന്‍ മാനസമേ നിലാവേ

എന്‍ മാനസമേ നിലാവേ ഓടിവാ..ഓ ..
എന്‍ മാനസമേ നിലാവേ ഓടിവാ
എന്‍ രമണാ മദനാ കമനാ വാ
എൻ രമണീ തരുണീ കമനീ വാ
വെണ്‍മതിപോലെ എന്‍മതിമേലെ
വന്നുദിച്ചാലെ..
എന്‍ മാനസമേ നിലാവേ ഓടിവാ.. വാ..

മധുവുണ്ടു വണ്ടുകള്‍ മലരിലായി
മരുവുന്നു മേ... സഖി (2)
അതുമല്ല ചെണ്ടുകള്‍ സന്ദേശം
പകരുന്നു കാണ്‍കനീ...
അതുപോല്‍ നമ്മളെന്നും..
അതുപോല്‍ നമ്മളെന്നും..
പൊന്‍മലരായി നല്‍മണമായി
നല്‍ഗുണമായി...
എന്‍ മാനസമേ നിലാവേ ഓടിവാ വാ

തവഗാനമാലയില്‍ മലര്‍വനി
തലചായ്ച്ചു മല്‍സഖേ (2)
ശരിയാണ് നിന്റെ രാഗമെന്നില്‍
ഇണയാകയാൽ സഖി..
അതുപോല്‍ നമ്മളെന്നും..
അതുപോല്‍ നമ്മളെന്നും..
വെണ്‍മതിപോലെ എന്‍മതിമേലെ
വന്നുദിച്ചാലെ..
എന്‍ മാനസമേ നിലാവേ ഓടിവാ.. വാ..
ഓ ..ഓ
എന്‍ മാനസമേ നിലാവേ ഓടിവാ.. വാ..
എന്‍ രമണാ മദനാ കമനാ വാ
എൻ രമണീ തരുണീ കമനീ വാ
വെണ്‍മതിപോലെ എന്‍മതിമേലെ
വന്നുദിച്ചാലെ..
എന്‍ മാനസമേ നിലാവേ ഓടിവാ.. വാ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
en manasame nilave

Additional Info

Year: 
1956
Lyrics Genre: 

അനുബന്ധവർത്തമാനം