രാജൻ വരന്തരപ്പള്ളി
തൃശ്ശൂർ ജില്ലയിലെ വരന്തരപ്പള്ളിയിൽ പുത്തൻചിറക്കരൻ ഹൗസിൽ കൊച്ചപ്പന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച രാജൻ വരന്തരപ്പള്ളി മലയാള സിനിമയുടെ 1970 - 1990 കാലഘട്ടത്തിലെ പിന്നണി പ്രവർത്തകരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ സിനിമാ സെറ്റ് ഡിസൈനുകളും, പോസ്റ്ററുകളും അക്കാലത്തെ മലയാള സിനിമയുടെ ഭാഗമായി നിലകൊള്ളുന്നു. 1979 -ൽ പൊന്നിൽ കുളിച്ച രാത്രി എന്ന സിനിമയിലൂടെ സ്വതന്ത്ര കലാസംവിധായകനായ അദ്ദേഹം ഈ തണലിൽ ഇത്തിരി നേരം, ഒരു നോക്കു കാണാന്‍, സ്നേഹമുള്ള സിംഹം, ഭൂമിയിലെ രാജാക്കന്മാർ, ഇരുപതാം നൂറ്റാണ്ട്, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, വ്യൂഹം, പണ്ടു പണ്ടൊരു രാജകുമാരി.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചു.
പതിനഞ്ചോളം സിനിമകളിൽ പോസ്റ്റർ ഡിസൈനിംഗും നിർവ്വഹിച്ചിട്ടുള്ള രാജൻ ടൈറ്റിൽ ഗ്രാഫിക്, പരസ്യം, പി ആർ ഒ എന്നീ നിലകളിലും സിനിമാരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. ക്രോസ്ബെൽറ്റ് മണി, കെ. മധു, സത്യൻ അന്തിക്കാട്, പി. ചന്ദ്രകുമാർ തുടങ്ങിയ സംവിധായകരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിരുന്നു.
2021 ഫെബ്രുവരിയിൽ രാജൻ വരന്തരപ്പള്ളി അന്തരിച്ചു.


