സിദ്ദിക്ക്

Siddique
Date of Birth: 
തിങ്കൾ, 1 October, 1962
സിദ്ദിഖ്
സിദ്ധിക്ക്
ആലപിച്ച ഗാനങ്ങൾ: 3

മലയാള ചലച്ചിത്ര നടൻ.  1962 ഒക്ടോബർ 1- എറണാംകുളം ജില്ലയിലെ എടവനക്കാട് ജനിച്ചു. അദ്ധേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം എടവനക്കാടുള്ള സ്കൂളുകളിലായിരുന്നു. കളമശ്ശേരി പോളിടെക്നിക്ക് സ്കൂളിൽ നിന്നും ഇലക്ടിക്ട്രിക്കൽ എഞ്ജിനിയറിംഗിൽ ബിരുദം നേടിയതിനുശേഷം സിദ്ദിഖ് കുറച്ചുകാലം കെ എസ് ഇ ബിയിൽ ജോലി ചെയ്തു. അതിനുശേഷം അദ്ദേഹം സൗദി അറേബിയയിൽ ജോലിയ്ക്കുപോയി. സൗദിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് സിദ്ദിഖിന് സിനിമയിലേയ്ക്ക് അവസരംവരുന്നത്. കോളേജിൽ പഠിച്ചിരുന്ന കാലത്ത് സിദ്ദിഖ് മിമിക്രി ചെയ്തിരുന്നു. അതാണ് അദ്ദേഹത്തിന് സിനിമയിലേയ്ക്ക് വഴിതുറന്നത്, തന്റെ സിനിമയിലേയ്ക്ക് വില്ലനായി ഒരു പുതുമുഖത്തെ അവതരിപ്പിയ്ക്കുന്നതിനുവേണ്ടി അന്വേഷിയ്ക്കുകയായിരുന്നു. സംവിധായകൻ തമ്പി കണ്ണന്താനം. അപ്പോളാണ് മിമിക്രി ചെയ്യുന്ന സിദ്ദിഖിനെക്കുറിച്ച് കേഴ്ക്കുന്നതും തന്റെ സിനിമയിലേയ്ക്ക് ക്ഷണിയ്ക്കുന്നതും. സൗദിയിലായിരുന്നതിനാൽ കൃത്യസമയത്ത് വരാൻ കഴിയാതിരുന്നതുകൊണ്ട് ആ വേഷം സിദ്ദിഖിന് നഷ്ടമായെങ്കിലും ആ സിനിമയിൽത്തന്നെ ചെറിയ ഒരു റോൾ കൊടുത്ത് തമ്പി കണ്ണന്താനം സിദ്ദിഖിന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. 1985-ൽ ആ നേരം അല്പ ദൂരം എന്ന സിനിമയിലൂടെയായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. തുടർന്ന് എൺപതുകളിൽ ചെറിയ ചെറിയ വേഷങ്ങൾ പല സിനിമകളിലും ചെയ്തു.

സിദ്ദിഖ് സിനിമയിൽ പ്രശസ്തനാകുന്നത് 1990-മുതൽക്കാണ് സിദ്ദിഖ്,മുകേഷ്,ജഗദീഷ്,അശോകൻ എന്നിവർ നായകന്മാരായ സിദ്ധിക്ക്-ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന മുഴുനീള ഹാസ്യ ചിത്രത്തിന്റെ വൻ വിജയം സിദ്ദിഖിന് മലയാള സിനിമയിൽ ചുവടുറപ്പിയ്ക്കാൻ സഹായകമായി. തുടർന്ന് ഈ കൂട്ടുകെട്ടിൽ പിറന്ന ഗോഡ്ഫാദറും വലിയ വിജയമായി. തൊണ്ണൂറുകളിൽ ധാരാളം ലോ ബജറ്റ് കോമഡി സിനിമകളിൽ സിദ്ദിഖ് നായകനായി അഭിനയിച്ചു. അതിനോടൊപ്പം തന്നെ ചില സിനിമകളിൽ ആക്ഷൻ ഹീറോയായും അദ്ധേഹം അഭിനയിച്ചു. തൊണ്ണൂറുകളുടെ പകുതിയിൽ തന്റെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ കാരണം കുറച്ചുകാലം സിനിമയിൽ നിന്നും പിൻവാങ്ങേണ്ടിവന്ന സിദ്ദിഖ് അസുരവംശം എന്ന സിനിമയിലൂടെ തിരിച്ചുവന്നു. സുരേഷ്ഗോപി ചിത്രങ്ങളായ ലേലം,ക്രൈം ഫയൽ എന്നീ സിനിമകളിൽ സപ്പോർട്ടിംഗ് റോളുകൾ ചെയ്തുകൊണ്ട് അദ്ദേഹം വീണ്ടും മുഖ്യധാരാ സിനിമയുടെ ഭാഗമായി. തുടർന്ന് സുരേഷ്ഗോപി ചിത്രമായ സത്യമേവജയതേ എന്ന സിനിമയിൽ ക്രൂര വില്ലനായി അഭിനയിച്ചുകൊണ്ട് തനിയ്ക്ക് ഏതു വേഷവും ചെയ്യാനുള്ള കഴിവ് അദ്ധേഹം തെളിയിച്ചു.

2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് സിനിമാ നിർമ്മാണമേഖലയിലും സിദ്ദിഖ് തന്റെ സാന്നിധ്യമറിയിച്ചു.  2000-ത്തിൽ സീരിയലുകളിലും അദ്ധേഹം അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റ് സം പ്രേഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് സീരിയലിൽ സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ദൂരദർശനിലെ സല്ലാപം, അമൃത ടിവിയിലെ സംഗീത സല്ലാപം,കൈരളി ടിവിയിലെ സിംഫണി എന്നീ സംഗീത പരിപാടികളിലെ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.

സീനയായിരുന്നു സിദ്ദിഖിന്റെ ആദ്യഭാര്യ. അവരുടെ മരണത്തിനുശേഷം സിദ്ദിഖ് വീണ്ടും വിവാഹിതനായി. മൂന്നുമക്കളാണ് സിദ്ദിഖിനുള്ളത്. റഷീൻ സിദ്ദിഖ്, ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ്.

അവാർഡുകൾ- 

Kerala State Film Awards

2003: Second Best Actor -Sasneham Sumitra, Choonda

Kerala State TV Awards

2005 : Best Actor :

Kerala Film Critics Award

2003 - Second Best Actor - Sasneham Sumitra
2017 - Second Best Actor [Sukhamayirikkatte, Aan Mariya Kalippilanu, Kattappanayile Rithwik Roshan]

Amrita Film AwardS

2008: Best Actor in a Supporting Role -Nadiya Kollappetta Rathri, Alibhai, Paradesi'
2009: Best Negative Role