അച്യുതാനന്ദൻ

Achyuthanandan

വടക്കൂട്ട് ബാലകൃഷ്ണൻ എഴുത്തച്ഛന്റെയും നാരായണിക്കുട്ടിയുടെയും മകനായി പാലക്കാട് ജില്ലയിലെ പെരിങ്ങോട് ജനിച്ചു  പെരിങ്ങോട് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്നുശേഷം മാർ ഒസ്താത്തിയോസ് കോളേജ്, വിവേകാനന്ദ കോളേജ് എന്നിവടങ്ങളിലായി ബികോം ബിരുദം നേടിയിട്ടുണ്ട്. കലാ സാഹിത്യ പ്രവർത്തനങ്ങളിൽ തത്പരനായിരുന്ന അച്യുതാനന്ദൻ വായനശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. വായനശാലയിലെ  സൗഹൃദങ്ങളാണ് ഹ്രസ്വചിത്ര നിർമ്മാണത്തിലേക്കും സംഘാടനത്തിലേക്കും നയിച്ചത്.

സംവിധായകൻ സുദേവനുമായുള്ള സൗഹൃദമാണ് അച്യുതാനന്ദനെ അഭിനയരംഗത്തേക്ക് എത്തിച്ചത്. ചെരിങ്ങോട് ആസ്ഥാനമായ.പേസ് ട്രസ്റ്റ്‌ എന്ന സംഘടനയുടെ ഭാരവാഹിയായ അച്യുതാനന്ദൻ, പേസ്ട്രസ്ററ് നിർമ്മിച്ച  സുദേവൻറെ ഷോർട്ട് ഫിലിമുകളായ വരൂ, പ്ലാനിങ്ങ്, രണ്ട്, തട്ടുമ്പൊറത്തപ്പൻ എന്നിവയിൽ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് തുടക്കം കുറിച്ചു.

ഷോർട്ട് ഫിലിമുകളിലെ മികച്ച അഭിനയം അദ്ദേഹത്തിന് സിനിമയിലേയ്ക്കുള്ള അവസരമൊരുക്കി. ഔട്ട്സൈഡർടാ തടിയാ എന്നീ സിനിമകളിലഭിനയിച്ചുകൊണ്ട് 2012 ൽ അച്യുതാനന്ദൻ സിനിമാരംഗത്ത് തുടക്കംകുറിച്ചു. സുദേവൻ സംവിധാനം ചെയ്ത സീ ആർ നമ്പർ 89 എന്ന ചിത്രം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കരസ്ഥമാക്കി ശ്രദ്ധിക്കപ്പെട്ടതിനോടൊപ്പം അതിലെ അഭിനേതാവായ അച്യുതാനന്ദനും തന്റെ അഭിനയമികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹത്തിന് വേഷങ്ങൾ ലഭിച്ചു. മഹേഷിന്റെ പ്രതികാരംവൈറസ്മിന്നൽ മുരളി എന്നിവ അച്യുതാനന്ദൻ അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്. ഇരുപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സ്വതന്ത്ര സിനിമകളുമായി ബന്ധപ്പെട്ട് ഷോർട്ട് ഫിലിമുകളിലൂടെയും അച്യുതാനന്ദൻ തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്..