ശോഭന

Shobhana

അഭിനേത്രി, നർത്തകി

മുഴുവൻ പേര് - ശോഭന ചന്ദ്രകുമാർ. ആനന്ദം - ചന്ദ്രകുമാർ ദമ്പതികളുടെ മകളായി തിരുവന്തപുരത്ത് ജനിച്ചു.

അഭിനയത്തിലും നൃത്തത്തിലും വ്യക്തിമുദ്ര പതിപ്പിച്ച ശോഭന 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18‘ എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതേ വർഷം തന്നെ മമ്മൂട്ടി നായകനായ ‘കാണാമറയത്ത്’ എന്ന ചിത്രത്തിലും അഭിനയിച്ച ശോഭന, തമിഴിൽ ‘എനക്കുൾ ഒരുവൻ’ എന്ന ചിത്രത്തിൽ കമലഹാസനോടൊപ്പം അഭിനയിച്ചു. പിന്നീട് ശോഭനയുടെ സിനിമാജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. ഒന്നിനുപിറകെ ഒന്നായി മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഹിറ്റ് ചിത്രങ്ങൾ നൽക്കുക വഴി തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായി മാറി ശോഭന. 

1994 ൽ ഫാസിലിന്റെ ‘മണിച്ചിത്രത്താഴി‘ലൂടെയും 2001 ൽ രേവതി സംവിധാനം ചെയ്ത ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയും രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ നിരവധി തവണ കേരള, തമിഴ്‌നാട്, ആന്ധ്ര സർക്കാരുകളുടെ പുരസ്ക്കാരങ്ങളും ശോഭനയെ തേടിയെത്തി.

പ്രസിദ്ധ നർത്തകിമാരും അഭിനേത്രികളുമായ തിരുവിതാംകൂർ സഹോദരിമാരുടെ അനന്തിരവളായ ശോഭന ഭരതനാട്യത്തിലൂടെ ലോകമെങ്ങും ആരാധകരെ സമ്പാദിച്ചു. ചിത്രാ വിശ്വേശ്വരന്റെ ശിഷ്യയായ ശോഭന ഭരതനാട്യത്തെ രാജ്യാന്തരവേദികളിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 

2006 ൽ രാജ്യം ശോഭനയെ പത്മശ്രീ നൽകി ആദരിച്ചു. 

പ്രൊഫൈൽ ഫോട്ടോ ഇലസ്ട്രേഷൻ നന്ദൻ

ഫേസ്ബുക്ക് പേജ്