മഹായാനം
തൻ്റെ സഹായിയുടെ ശവശരീരവുമായി അയാളുടെ നാട്ടിലെത്തുന്ന ഒരു ലോറി ഡ്രൈവർ പുതിയ ബന്ധങ്ങളിലും പ്രശ്നങ്ങളിലും ചെന്നുപെടുന്നതും അതിൻ്റെ പരിണാമവുമാണ് ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
ചന്ദ്രൻ | |
രാജമ്മ | |
രമണി | |
രവി | |
ജാനമ്മ | |
ബാർബർ കുഞ്ഞപ്പൻ | |
ഗോവിന്ദൻ കുട്ടി | |
സണ്ണിച്ചൻ | |
രമേശൻ | |
കൊച്ചുവർക്കി | |
കൈതക്കാടൻ മാത്തു | |
ചാത്തൂട്ടി | |
മോളിക്കുട്ടി | |
നഴ്സ് | |
കൊച്ചുവർക്കിയുടെ മരുമകൾ | |
Main Crew
കഥ സംഗ്രഹം
ലോറി ഡ്രൈവറായ ചന്ദ്രു പരുക്കനും ഒറ്റയാനുമാണെങ്കിലും അലിവുള്ള മനസ്സുള്ളയാളാണ്. സഹായിയായ രവിയെ സഹോദരനെപ്പോലെയാണ് അയാൾ കാണുന്നത്. സ്വന്തമായി, അച്ഛനെ അടക്കിയ മൂന്നു സെൻ്റ് സ്ഥലമല്ലാതെ സമ്പാദ്യങ്ങളൊന്നുമില്ല ചന്ദ്രുവിന്; ഉണ്ടാക്കണമെന്ന ചിന്തയുമില്ല. പണി ചെയ്തുണ്ടാക്കുന്നത് വേണ്ടതിനും വേണ്ടാത്തതിനും ചെലവാക്കി, മുകളിലാകാശവും താഴെ ഭൂമിയും എന്ന ചിന്തയിൽ ഉണ്ടുറങ്ങിപ്പോകുന്ന ജീവിതം. രവിയാകട്ടെ, കിട്ടുന്ന കാശു മുഴുവൻ സമ്പാദിക്കുന്നയാളാണ്. നാട്ടിൽ ഒരു വീടുണ്ടാക്കുകയാണ് അയാളുടെ സ്വപ്നം. ഭാര്യ രമണി ഗർഭിണിയായതിന്റെ സന്തോഷത്തിലാണയാൾ.
നാട്ടിലേക്കു പുറപ്പെടുന്ന രവി ടൗണിലേക്കു പോകാൻ ഒരു ലോറിയിൽ കയറുമ്പോൾ താഴെ വീണു മരിക്കുന്നു. രവിയുടെ ശവവുമായി ചന്ദ്രു അയാളുടെ നാട്ടിലെത്തുന്നു. രവി മരിച്ചതോടെ ആലംബമറ്റ അയാളുടെ കുടുംബത്തെ സഹായിക്കാനും രവിയുടെ സ്വപ്നമായ വീടിൻ്റെ പണി നടത്താനുമായി ചന്ദ്രു ആ നാട്ടിൽ കൂടുന്നു.
നാട്ടിലെ വ്യാപാരിയും കുറിക്കമ്പിനി മുതലാളിയും ഭൂവുടമയുമാണ് കൊച്ചുവർക്കി. 'വെട്ടുന്ന കൈ കൊണ്ട് വെള്ളവും കൊടുക്കുന്ന ' ഒരു അസ്സൽ നാട്ടുപ്രമാണി. തൻ്റേടിയായ ചായക്കടക്കാരി രാജമ്മയുടെ അനുജൻ രമേശനാണ് കൊച്ചുവർക്കിയുടെ കുറിക്കമ്പനിയുടെ കാര്യങ്ങൾ നോക്കുന്നത്. കൊച്ചുവർക്കിയുടെ മോൾ മോളിക്കുട്ടിയുമായി അവന് അടുപ്പമുണ്ട്.
കൊച്ചുവർക്കിയുടെ മകൻ സണ്ണി മണൽ വ്യാപാരിയാണ്. ചന്ദ്രു അയാളെക്കണ്ട് ലോറിയിൽ മണൽ കൊണ്ടുപോകുന്ന ജോലി സംഘടിപ്പിക്കുന്നു. രവിയുടെ വീടുപണി പൂർത്തിയാക്കിയിട്ട് നാട്ടിലേക്ക് മടങ്ങാനാണ് അയാളുടെ ഉദ്ദേശ്യം.
മദ്യപിച്ച് ലക്കു കെട്ട ഗോവിന്ദൻ ചായക്കടയിലെത്തി രാജമ്മയെ പുലഭ്യം പറയുന്നു. അവൾ അയാളെ തല്ലിപ്പുറത്താക്കുന്നതു കണ്ട ചന്ദ്രു അവളെ വഴക്കു പറയുന്നു. അവളയാളെ 'നീ പോടാ നാറീ' എന്നു പറഞ്ഞാട്ടുന്നു. തൻ്റെ പൗരുഷം ചോദ്യം ചെയ്തെന്നു കരുതി അസ്വസ്ഥനായ ചന്ദ്രു അന്നു രാത്രി കടയിലെത്തുന്നു. വെട്ടുകത്തിയുമായി എതിർക്കുന്ന അവളെ അയാൾ കരണത്തടിക്കുന്നു. പിന്നെ ബലമായി ചുംബിക്കുന്നു. സണ്ണിയും അയാളുടെ ശിങ്കിടി വേലായുധനും അതു കാണുന്നുണ്ട്.
പിറ്റേന്ന് രാജമ്മയെ കാണുന്ന വേലായുധനോട്, ചന്ദ്രുവിൻ്റെ കൈ തല്ലിയൊടിക്കണമെന്ന് അവൾ പറയുന്നു. തന്നോട് 'സഹകരിക്കാമെങ്കിൽ' നടത്തിത്തരാം എന്നു പറഞ്ഞയാൾ പോകുന്നു. ലോറിയിൽ കിടന്നുറങ്ങുന്ന ചന്ദ്രുവിൻ്റെ കൈ വേലായുധനെറിഞ്ഞ കത്തിയേറ്റ് മുറിയുന്നു.
രാജമ്മയുടെ കഥ രമണി പറഞ്ഞ് ചന്ദ്രു അറിയുന്നു. ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നു രാജമ്മ. അയാൾ നാട്ടിൽ പോയിട്ടു മടങ്ങി വന്നില്ല. ഗർഭിണിയായ രാജമ്മ ഒരു ചാപിള്ളയെ പ്രസവിച്ചു. പക്ഷേ നാട്ടുകാർ പ്രചരിപ്പിച്ചത് അവൾ സ്വന്തം കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയെന്നാണ്.
രമണിയെ ചന്ദ്രുവിനൊപ്പം ചേർക്കാനാണ് അവളുടെ അമ്മയുടെ ഉദ്ദേശ്യം. അതിനായി അവർ പല അടവുകളും പയറ്റുന്നെങ്കിലും ചന്ദ്രു കാര്യമാക്കുന്നില്ല. രമണിയെ പ്രസവിക്കാൻ ആശുപത്രിയിലെത്തിക്കുന്നതും സഹായങ്ങൾ ചെയ്യുന്നതും ചന്ദ്രുവാണ്. അയാൾ ബന്ധങ്ങളുടെ വിലയറിഞ്ഞു തുടങ്ങുന്നു. രാജമ്മയ്ക്ക് ചന്ദ്രുവിനോട് ഇഷ്ടം തോന്നിത്തുടങ്ങുന്നു. അതവൾ പല രീതിയിൽ സൂചിപ്പിക്കുന്നു. മടങ്ങുമ്പോൾ തന്നെയും കൂടി കൂട്ടുമോ എന്നു പോലും അവൾ ചോദിക്കുന്നു. പ്രതികരിക്കുന്നില്ലെങ്കിലും ഉള്ളിൽ അയാൾക്ക് അവളോടിഷ്ടമുണ്ട്.
തൻ്റെ വീട്ടിനുള്ളിൽ ആലിംഗനബദ്ധരായി നില്ക്കുന്ന രമേശനെയും മോളിക്കുട്ടിയേയും കൊച്ചുവർക്കി കാണുന്നു. തുടർന്ന്, പിറ്റേന്ന് മാർക്കറ്റിൽ വച്ച് രമേശനെ വേലായുധൻ പൊതിരെ തല്ലുന്നു. അതു തടയുന്ന ചന്ദ്രു വേലായുധനെയും സണ്ണിയെയും തല്ലിയൊതുക്കുന്നു. പാഞ്ഞെത്തിയ കൊച്ചുവർക്കിക്കും ചന്ദ്രുവിൻ്റെ തല്ലു കിട്ടുന്നു.
ചന്ദ്രുവിനെ കൊല്ലാൻ കൊച്ചുവർക്കി ടൗണിൽ നിന്ന് കേഡികളെ ഇറക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഉറക്കം കൺകളിൽമധ്യമാവതി |
ശ്രീകുമാരൻ തമ്പി | ഔസേപ്പച്ചൻ | എം ജി ശ്രീകുമാർ, ലതിക |
2 |
ഉറക്കം കൺകളിൽ (ഫീമെയിൽ)മധ്യമാവതി |
ശ്രീകുമാരൻ തമ്പി | ഔസേപ്പച്ചൻ | കെ എസ് ചിത്ര, ഔസേപ്പച്ചൻ |
Contributors | Contribution |
---|---|
പുതിയതായി ഗായകരെ ചേർത്തു |