ദിനരാത്രങ്ങൾ
തൻ്റെ അച്ഛൻ്റെ കൊലപാതകിയുടെ ജീവൻ രക്ഷിക്കേണ്ടി വരുന്ന ലേഡി സർജൻ്റെ ജീവിതം, പുതിയ തിരിച്ചറിവുകളെത്തുടർന്ന്, അത്യന്തം ആത്മസംഘർഷഭരിതമാകുന്നു.
Actors & Characters
Actors | Character |
---|---|
അരവിന്ദൻ | |
അജയൻ | |
സാവിത്രിക്കുട്ടി | |
ട്രീസ | |
ഉണ്ണി | |
പൊന്നി | |
സാവിത്രിയുടെ അമ്മ | |
മാധവ മേനോൻ | |
കമ്മീഷണർ ഉണ്ണിത്താൻ | |
ഉണ്ണിയുടെ അച്ഛൻ | |
തോമാച്ചൻ | |
ശശി | |
വേലക്കാരി | |
അരവിന്ദന്റെ അമ്മ | |
മന്ത്രി | |
കമ്പോണ്ടർ | |
ബിജു | |
എസ് ഐ | |
ഡോക്ടർ പ്രകാശ് | |
Main Crew
കഥ സംഗ്രഹം
സംവിധായകൻ ജോഷി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരിക്കിലായതിനാൽ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് തിരുനെല്ലിക്കാടുപൂത്തു എന്ന ഗാനരംഗം സംവിധാനം ചെയ്തത്. (കടപ്പാട്: ചരിത്രം എന്നിലൂടെ: സഫാരി ടിവി)
വധശിക്ഷ വിധിക്കപ്പെട്ട് തൂക്കുമരം കാത്തുകിടക്കുന്ന അരവിന്ദൻ, അമ്മയെയും കുഞ്ഞുമകളെയും കാണിക്കാൻ പോലീസ് കൊണ്ടു പോകുന്ന വഴിയിൽ രക്ഷപ്പെടുന്നു. പിന്നാലെയെത്തുന്ന പോലീസിനെ വെട്ടിച്ച് അയാൾ തോമാച്ചൻ്റെ വീട്ടിലെത്തുന്നു. അരവിന്ദൻ അംഗമായിരുന്ന വിപ്ലവപ്രസ്ഥാനത്തിൻ്റെ പഴയ നേതാക്കളിലൊരാളായിരുന്ന തോമാച്ചൻ വിപ്ലവം വിട്ട് വിശ്വാസത്തിൻ്റെ വഴി സ്വീകരിച്ചയാളാണ്. താനും കുടുംബവും കുഴപ്പത്തിലാകുമെന്നതിനാൽ അഭയം തരാൻ പറ്റില്ലെന്നും അവിടെ നിന്നും പോയില്ലെങ്കിൽ പോലീസിനെ അറിയിക്കുമെന്നും തോമാച്ചൻ പറയുന്നതോടെ അരവിന്ദൻ അവിടെ നിന്നിറങ്ങിപ്പോവുന്നു.
മെഡിക്കൽ കോളജിലെ സർജനും ശങ്കരത്തെ മാധവമേനോൻ്റെ മകളുമായ ഡോ.സാവിത്രിക്കുട്ടി അച്ഛൻ്റെ ആണ്ടുബലിക്ക് നാട്ടിലെത്തിയതാണ്. ബലിച്ചോറ് തേടി കാക്കകൾ വരാത്തതിൽ ദുഃഖിതയാണ് സാവിത്രിയുടെ അമ്മ. ആശുപത്രിയിലേക്ക് മടങ്ങുമ്പോൾ സാവിത്രി പഴയ കാര്യങ്ങൾ ഓർക്കുന്നു.
അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന, അമ്മാവൻ്റെ മകനായ ഡോ.ഉണ്ണിയുമായുള്ള സാവിത്രിയുടെ വിവാഹത്തിന് ശങ്കരത്ത് തറവാട് ഒരുങ്ങുകയാണ്. അന്നു രാത്രി, മുറിയിലെ പ്രണയസല്ലാപത്തിലായിരുന്ന സാവിത്രിയും ഉണ്ണിയും പുറത്ത് ബഹളം കേൾക്കുന്നു. ജനലിലൂടെ നോക്കുന്ന സാവിത്രി കാണുന്നത്, അരവിന്ദൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ മാധവമേനോനെ വലിച്ചിഴച്ചു കൊണ്ടുവന്ന് തീ കൊളുത്തുന്നതാണ്. കൊടുംതീയിൽ അച്ഛൻ വെന്തു പിടയുന്ന ദൃശ്യം സാവിത്രിക്ക് ആഘാതമായിരുന്നു. അടച്ചിട്ട മുറിയിൽ ഉണ്ണിയോടൊപ്പമുള്ള ഒരു രാത്രി പോലും ആ അരും കൊലയുടെ ഭീതിദമായ ഓർമ്മകൾ മനസ്സിൽ ഉണർത്തുമെന്ന് സാവിത്രി ഭയക്കുന്നു. എന്നാൽ സാവിത്രിയുടെ മനസ്സ് ശാന്തമാകുന്നതുവരെ കാത്തിരിക്കാൻ ഉണ്ണി തയ്യാറായിരുന്നു. അഞ്ചു വർഷങ്ങൾക്കു ശേഷം ഉണ്ണി നാട്ടിൽ വരുന്നതിൻ്റെയും വിവാഹം നടക്കാൻ പോകുന്നതിൻ്റെയും ആഹ്ലാദത്തിലാണ് സാവിത്രി.
കാട്ടിലെ ആദിവാസിപ്പെൺകുട്ടിയായ പൊന്നി പുഴയോരത്ത് ബോധം കെട്ടുകിടക്കുന്ന അരവിന്ദനെ യാദൃച്ഛികമായി കാണുന്നു. അവൾ അറിയിച്ചതനുസരിച്ച് മറ്റുള്ളവർ അയാളെ ഊര് മൂപ്പൻ്റെ അടുത്തെത്തിക്കുന്നു. അവിടുത്തെ ചികിത്സയിൽ ബോധം വീണ്ടുകിട്ടുന്ന അയാൾ കാണുന്നത് കീറിപ്പറിഞ്ഞു പാറുന്ന ചെങ്കൊടിയും കാവി വസ്ത്രം ധരിച്ച ശശിയെയുമാണ്. പണ്ട് തോമാച്ചനൊപ്പം പ്രസ്ഥാനത്തിൻ്റെ അമരത്തുണ്ടായിരുന്ന ശശി ഇപ്പോൾ ആദിവാസികളെ വിശ്വാസത്തിൻ്റെ വഴിയിലേക്ക് നയിക്കുന്ന തിരക്കിലാണ്.
ശശി പഴയ ചങ്ങാതിയെ ഒറ്റിക്കൊടുക്കുന്നു. രാത്രിയുടെ മറവിൽ എത്തുന്ന പോലീസിനെ വെട്ടിച്ച് പുഴയിൽ ചാടുന്ന അരവിന്ദന് പോലീസിൻ്റെ വെടിയേറ്റ് മാരകമായി പരിക്കേൽക്കുന്നു. മരണത്തോട് മല്ലടിക്കുന്ന അരവിന്ദനെ പോലീസ് മെഡിക്കൽ കോളജിലെത്തിക്കുന്നു.
അടിയന്തര ശസ്ത്രക്രിയക്കായി തിയറ്ററിലെത്തുന്ന സാവിത്രി അരവിന്ദനെ കണ്ട് ഞെട്ടുന്നു. തൻ്റെ അച്ഛൻ്റെ കൊലയാളിക്ക് ശസ്ത്രക്രിയ നടത്താൻ തയ്യാറല്ലെന്നു പറഞ്ഞ് അവർ തീയറ്റർ വിട്ടു പോകുന്നു. അസിസ്റ്റൻ്റായ ഡോ.പ്രകാശും സിസ്റ്റർ ത്രേസ്യയും നിർബന്ധിച്ചിട്ടും അവർ ശസ്ത്രക്രിയയ്ക്ക് തയ്യാറാവുന്നില്ല. ഡോക്ടർക്ക് മുന്നിൽ രോഗി മാത്രമേ ഉള്ളൂ എന്ന് പ്രകാശ് അവരോടു പറയുന്നു. അയാൾ സാവിത്രിയെ വിളിച്ചു കൊണ്ടുപോയി, അരവിന്ദൻ്റെ അവസ്ഥ അറിയാൻ ആശുപത്രിക്കു മുന്നിൽ കൂടി നില്ക്കുന്ന ആയിരക്കണക്കിനാളുകളെ കാണിക്കുന്നു.
മനസ്സില്ലാമനസ്സോടെ, സാവിത്രി ശസ്ത്രക്രിയയ്ക്ക് തയ്യാറാവുന്നു. എങ്കിലും കൊലയാളിയോടുള്ള ദേഷ്യത്തിനും ഡോക്ടർ എന്ന നിലയിലുള്ള തൻ്റെ കടമയെക്കുറിച്ചുള്ള ബോധത്തിനും ഇടയിൽ അവൾ ഞെരുങ്ങിപ്പിടയുന്നു. ഉച്ചയ്ക്ക് ക്വാർട്ടേഴ്സിലെത്തുന്ന സാവിത്രി കാണുന്നത് അവളെ കാത്തു നില്ക്കുന്ന അരവിന്ദൻ്റെ അമ്മയേയും കുഞ്ഞുമകൾ കുഞ്ഞിലക്ഷ്മിയെയുമാണ്. മകനെ രക്ഷിക്കണമെന്ന അമ്മയുടെ കരച്ചിലിനും മകളുടെ തേങ്ങലിനുമിടയിൽ സാവിത്രി സ്തോഭമടക്കി നിസ്സഹയായി നില്ക്കുന്നു.
അരവിന്ദൻ്റെ നില മെച്ചപ്പെടുന്നുവെങ്കിലും അയാൾക്ക് ബോധം തെളിഞ്ഞിട്ടില്ല. ഇതിനിടയിൽ, വിവരങ്ങളറിഞ്ഞ് ക്വാർട്ടേഴ്സിൽ എത്തുന്ന അമ്മാവൻ, അരവിന്ദനെ രക്ഷപ്പെടുത്തിയതിന് അവളെ ശാസിക്കുന്നു. ജോലി രാജിവയ്ക്കാൻ അയാളാവാശ്യപ്പെടുന്നു. എന്നാൽ, അരവിന്ദന് ബോധം തെളിഞ്ഞതറിഞ്ഞ്, ആശുപത്രിലേക്ക് പോകുന്നുവെന്ന് സാവിത്രി പറയുന്നതോടെ അയാൾ ക്രുദ്ധനായി ഇറങ്ങിപ്പോകുന്നു. രാജി വയ്ക്കാൻ തീരുമാനിക്കുന്ന സാവിത്രിയെ അവളുടെ പ്രൊഫസർ പിന്തിരിപ്പിക്കുന്നു.
അരവിന്ദനെ സന്ദർശിക്കുന്ന സാവിത്രിയുടെ മുന്നിൽ അരവിന്ദൻ തനിക്ക് പറ്റിയ തെറ്റുകളോർത്ത് പരിതപ്പിക്കുകയും മാപ്പു പറയുകയും ചെയ്യുന്നു. നിസ്സഹായനായ ഒരാളെ കൂട്ടംകൂടി ആക്രമിച്ചു കൊല്ലുന്നത് ഭീരുത്വമാണ് എന്നു പറഞ്ഞ് അവൾ മുറിവിട്ടു പോകുന്നു.
തൻ്റെ കാമുകനായ അജയൻ ഉൾപ്പെടെയുള്ള കർഷകരുടെ ഗ്രാമത്തിലേക്ക് യാദൃച്ഛികമായി വന്നു ചേർന്ന തൊഴിലാളി പ്രവർത്തകനായ അരവിന്ദൻ്റെ കഥ ത്രേസ്യ സാവിത്രിയോടു പറയുന്നു. അരവിന്ദനൊപ്പം അയാളുടെ വൃദ്ധയായ അമ്മയും മകൾ കുഞ്ഞി ലക്ഷ്മിയുമുണ്ടായിരുന്നു. തമിഴ്നാട്ടിലെ ഒരു ഫാക്ടറിയിൽ ഫോർമാൻ ആയിരുന്ന അയാൾ, അവിടെ തൊഴിലാളി യൂണിയൻ ഉണ്ടാക്കിയതിൻ്റെ പേരിൽ പുറത്തായതാണ്. പിന്നെ പലവിധ ജോലികൾ ചെയ്തു ശരിയാകതെയാണ് അയാൾ ഗ്രാമത്തിലെത്തുന്നത്. അവിടുത്തെ കർഷകർ നേരിടുന്ന ചൂഷണത്തിൻ്റെയും കഷ്ടപ്പാടിൻ്റെയും കഥകൾ അയാളറിയുന്നു. മിക്ക കർഷകരുടെയും വയലുകൾ ശങ്കരത്തെ മാധവമേനോൻ്റെയും അളിയൻ്റെയും പണയത്തിലാണ്. പണയപ്പെട്ട കൃഷിയിടങ്ങളിൽ വിത്തും വളവും നല്കി കർഷകരെക്കൊണ്ട് മേനോൻ പണിയെടുപ്പിക്കുന്നു. വിളവാകട്ടെ ശങ്കരത്തുകാരുടെ തന്നെ അരിമില്ലിൽ കൊടുക്കുകയും വേണം. കടത്തിൽ നിന്നും ഒരു കാലത്തും കരകയറാൻ വയ്യാത്ത കടുത്ത പ്രതിസന്ധിയിലാണ് കർഷകർ.
അരവിന്ദൻ മുൻകൈയെടുത്ത് കർഷകരുടെ ഒരു സഹകരണസംഘം രൂപീകരിക്കുന്നു. തുടർന്ന് മേനോൻ്റെ ഗുണ്ടകൾ അരവിന്ദനെ ആക്രമിക്കുന്നു. എന്നാൽ തിരിച്ചടിക്കാനുള്ള കർഷകരുടെ ശ്രമം അരവിന്ദൻ തടയുന്നു. ആ സമയത്താണ് വിപ്ലവ പ്രസ്ഥാനത്തിൻ്റെ നേതാക്കളായ തോമാച്ചനും ശശിയും അവിടെത്തുന്നത്. സായുധവിപ്ലവമാണ് മോചനത്തിൻ്റെ മാർഗം എന്ന ആശയം സ്റ്റഡി ക്ലാസുകളിലൂടെയും മറ്റും അവർ തൊഴിലാളികളുടെ മനസ്സിൽ ഉറപ്പിക്കുന്നു. പക്ഷേ, അരവിന്ദന് അതിനോട് പൂർണമായും യോജിപ്പില്ല. ചർച്ചയുടെ വഴിയാണ് നല്ലതെന്ന് അയാൾ പറയുന്നു.
മേനോനെക്കണ്ട്, വയലുകൾ വിട്ടു നല്കിയില്ലെങ്കിൽ വിള കർഷകർ കൊയ്യുമെന്ന് അരവിന്ദനും കൂട്ടരും പറഞ്ഞെങ്കിലും അയാൾ അംഗീകരിക്കുന്നില്ല. ഒരു രാത്രിയിൽ, മേനോനും ഗുണ്ടകളും ചേർന്ന് വയലുകൾ തീവയ്ക്കുന്നു. കാവൽ കിടക്കുകയായിരുന്ന അജയൻ എതിർക്കുമ്പോൾ അയാളെ അവർ തീകൊളുത്തിക്കൊല്ലുന്നു. ഓടിയെത്തിയ ത്രേസ്യയെ മേനോൻ കാവൽമാടത്തിൽ വച്ച് ബലാത്സംഗം ചെയ്യുന്നു. കാര്യങ്ങളറിഞ്ഞ് ഓടിയെത്തിയ അരവിന്ദനും സംഘവും ആ രാത്രിയിൽ തന്നെ മേനോനെ വീട്ടിൽ നിന്ന് വലിച്ചിറക്കി ചുട്ടു കൊല്ലുന്നു.
അച്ഛൻ്റെ കൊലയുടെ യഥാർത്ഥ കാരണമറിഞ്ഞ സാവിത്രി ഞെട്ടുന്നു. അവൾക്ക് അരവിന്ദനോടുള്ള വെറുപ്പ് പതുക്കെ ഇല്ലാതാവുന്നു. അവൾ അയാളുടെ അമ്മയേയും മകളെയും ആശുപത്രിയിലെത്തിക്കാനുളള ഏർപ്പാട് ചെയ്യുന്നു. അതിനിടയിൽ, നാട്ടിലെത്തുന്ന ഉണ്ണി അരവിന്ദനെ ചികിത്സിച്ചതിൻ്റെ പേരിൽ സാവിത്രിയോട് ഇടയുന്നു. "വില്ലൻ്റെ തലോടലിൽ ഓർഗാസം വരുന്ന തേവിടിശ്ശി" എന്നു വരെ അവളെ വിളിക്കുന്ന അയാൾ വിവാഹത്തിൽ നിന്നു പിൻമാറുന്നു. അരവിന്ദനെ രക്ഷിക്കാൻ ശ്രമിച്ചതറിഞ്ഞ അമ്മയും അവളെ ശപിക്കുന്നു. അറിഞ്ഞതെല്ലാം പറയാനാവാത്ത സന്നിഗ്ധതയിൽ അവൾ നീറുന്നു. അപ്പോഴും അവൾക്ക് അരവിന്ദനനോട് കൂടുതൽ അലിവും അടുപ്പവും തോന്നുന്നതേയുള്ളൂ. അരവിന്ദനെ പെട്ടെന്ന് ഡിസ്ചാർജ് ചെയ്യണമെന്നു പറയുന്ന കമ്മീഷണറോട് കയർക്കുന്നതു വരെയെത്തുന്നു കാര്യങ്ങൾ.
അരവിന്ദനെ രക്ഷപ്പെടുത്താൻ സാവിത്രിയും ത്രേസ്യയും പ്രകാശും ചേർന്നു തീരുമാനിക്കുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തിരുനെല്ലിക്കാടു പൂത്തുമധ്യമാവതി |
ഷിബു ചക്രവർത്തി | ഔസേപ്പച്ചൻ | എം ജി ശ്രീകുമാർ, കെ എസ് ചിത്ര |