തിരുനെല്ലിക്കാടു പൂത്തു
Music:
Lyricist:
Singer:
Raaga:
Film/album:
തിരുനെല്ലിക്കാടു പൂത്തു, തിന തിന്നാൻ കിളിയിറങ്ങി
കിളിയാട്ടും പെണ്ണേ തിരുകാവിൽ പോകാം
കിളിയാട്ടും പെണ്ണേ കണ്ണേ തിരുകാവിൽ പോകാം
കരിവളയും ചാന്തും വാങ്ങി തിരികെ ഞാൻ കുടിയിലാക്കാം
(തിരുനെല്ലി...)
കളിപറയും കരിവള വേണ്ട
കണ്ണെഴുതാൻ കരിമഷി വേണ്ട (കളിപറയും)
കതിരാടും പാടം കാക്കാൻ കുടിയിൽ നീ വേണം
കതിരെല്ലാം കൊയ്യും വരെയും കരളിൽ തീയാണ്
ഒന്നിച്ചൊരു സ്വപ്‌നം കണ്ടു
സ്വപ്‌നത്തെ കൂട്ടിലടച്ചു
കൂട്ടിലിരുന്നു സ്വപ്‌നം
ചിറകു വിരിയ്‌ക്കുന്നു...
(തിരുനെല്ലി...)
കരിമുണ്ടും തോളിലിട്ട് കുളിരത്ത് കാവലിരുന്നു
കരിമുണ്ടും തോളിലിട്ട് കുളിരത്ത് കാവലിരുന്നു
മതിയായെടി പെണ്ണേ നീയും കൂട്ടിനു പോരാമോ
ഒരുമിച്ചിരുന്നൊരിത്തിരി ഉരിയാടാമല്ലോ
ഒരുമിച്ചൊരു കാവലു വേണ്ട
ഒരു വാർത്തേം പറയേം വേണ്ട
ഉരിയാടാനുള്ള കാര്യം
എന്താണെന്നറിയാം...
(തിരുനെല്ലി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thirunelli kaadu
Additional Info
ഗാനശാഖ: