കുട വ്യാപാരിയായ പരേതനായ സുലൈമാൻ കോയയുടെയും സാഹിദ കോയയുടെയും മകനായി ആലപ്പുഴ ജില്ലയിലെ കൈചൂണ്ടിയിൽ ജനിച്ചു. ആലപ്പുഴയിലെ ലിയോ തേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു സുഹൈലിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും ബിരുദവും ഇംഗ്ളണ്ടിലെ കൊവൻട്രിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.
മോസയിലെ കുതിര മീനുകൾ എന്ന സിനിമയിൽ ഗാനരചന നിർവഹിച്ചുകൊണ്ടാണ് സുഹൈൽ കോയ ചലച്ചിത്രരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് തണ്ണീർമത്തൻ ദിനങ്ങൾ,, മ്യാവൂ, സൂപ്പർ ശരണ്യ,, ജോ & ജോ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ഗാനങ്ങൾ രചിച്ചു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ സുഹൈൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. സാജിദ് യഹിയ സംവിധാനം ചെയ്ത ഖൽബ് എന്ന ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം രചനയിൽ സുഹൈൽ കോയ പങ്കാളിയായിരുന്നു.
വിലാസം = ആഷിഖ് മൻസിൽ, സൗത്ത് ആര്യാട്, ആലപ്പുഴ.