ശ്യാമവർണ്ണരൂപിണീ

ശ്യാമവർണ്ണരൂപിണീ...
കഠോരഭാഷിണീ പ്രിയേ...
പ്രേമലേഘനം നിനക്ക് 
ഞാൻ തരുന്നു ശാരദേ...
നാന നാന നാന നാന....

ഉച്ചയൂണിനൊപ്പമന്ന് 
നീ പറഞ്ഞതൊക്കെയും...
കട്ടുതിന്ന കൂട്ടുകാരെ 
ഓർത്തു നീ ചിരിച്ചതും...
നാന നാന നാന നാന....

ക്ലാസ് കട്ട് ചെയ്ത് പോയ
മാറ്റിനിപ്പടത്തിനായ്...
കൂട്ടിവച്ച പത്ത് രൂപ
നീയെനിക്ക് തന്നതും...
ആ... നാന നാന നാന നാന....

ഹാ.. നിൻ്റെ മുന്നിലന്നു വീണ
ചോന്ന പന്തെടുക്കുവാൻ...
ഉയർന്നു നിന്ന ചോരുരഞ്ഞ്
മേലു ചോര പൂണ്ടതും...
നാന നാന നാന നാന....

പഠിച്ചതും പരീക്ഷയും 
മറന്നു പോവതെങ്കിലും...
മറക്കുവാനൊരുക്കമല്ല
നീ പറഞ്ഞതൊക്കെയും...
നാന നാന നാന നാന....

നീയൊളിച്ചു തന്ന കത്തിൽ
എൻ്റെ പേരിനപ്പുറം...
കുറിച്ചു വച്ചൊരുമ്മയല്ല
ഞാൻ പകുത്തു വച്ചതും...
നാന നാന നാന നാന....

തിങ്കളാഴ്ച ബോട്ടണി 
പിരീഡു പാതി തീർന്നതും...
നീ തിരിഞ്ഞു നോക്കി
എന്നെ ടീച്ചറന്നടിച്ചതും...
നാന നാന നാന നാന....

ഓ.. ഓർമ്മയുണ്ടോ ഓർത്തുവച്ച്
നോക്കുമെങ്കിലെപ്പൊഴും...
ഒത്തു നാം നനഞ്ഞതും
മുത്തിബി ചിരിച്ചതും...
നാന നാന നാന നാന....

കൂട്ടുകൂടി കാഴ്ച കണ്ടു
രാത്രി യാത്ര പോയതും...
ഞാനടുത്തിരുന്നതും
നീ തടുത്തിരുന്നതും...
നാന നാന നാന നാന....

കൂട്ടുകൂടി കാഴ്ച കണ്ടു
രാത്രി യാത്ര പോയതും...
ഞാനടുത്തിരുന്നതും
നീ തടുത്തിരുന്നതും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shyamavarna Roopini