കണ്ണ് കറുകറെ കരിമേഘതുമ്പ്

കണ്ണ് കറുകറെ കരിമേഘതുമ്പ്..
കരിങ്കടൽക്കര മണ്ണ് ..
തുരുതുരെ കൊള്ളിമീനെയ്യണ
പൊള്ളി തീ പെയ്യണ കണ്ണ് ...
കലപില കാര്യം പറയണനേരം
തിരയണ കണ്ണ് കണ്ണ് .......

പണ്ട് പടിഞ്ഞാറെ പള്ളില് വെച്ചെന്റെഉള്ളൊന്നുതൊട്ടില്ലേ നീ പൊന്നുംകുരിശിന്റെ  മുന്നിവെച്ചന്നെന്റെയുള്ളിലെറിഞ്ഞില്ലേ നീ കണ്ണ്...മിനുമിനെ കണ്ടാ മയങ്ങണ
ചുമ്മാ പിണങ്ങണ കണ്ണ്..
കുനുകുനെ കുത്തികുറിക്കണ കൂട്ടിക്കിഴിക്കണകണ്ണ്..കണ്ണ്.....

കണ്ണിന്റെ ആഴങ്ങൾ കണ്ണെത്താ ദൂരങ്ങൾ തുള്ളിതുളുമ്പിതുടിക്കുമി മേഘങ്ങൾ...
കണ്ണിന്റെ കാര്യങ്ങൾ കേട്ടോ സ്വകാര്യങ്ങൾ കാണാത്തോരായിരം കാര്യല്ല്യകാര്യങ്ങൾ
കൊഞ്ചണ കണ്ണ് കുടു കുടെ പൂമഴപെയ്യണ
പൂമീൻ പിടയണ കണ്ണ്.
നനുന്നനെ നാണം നിറയാണോരീണം
മൊഴിയണ കണ്ണ് പലപലമോഹംവെളയെണലോകം
മെനയെണ കണ്ണ്..കണ്ണ് ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannu karukare karimeghathumbu

Additional Info