കാംബോജി
പത്മലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി എം പത്മനാഭൻ നിർമ്മിച്ച് വിനോദ് മങ്കര സംവിധാനം ചെയ്ത ചിത്രമാണ് 'കാംബോജി'. ഒ എൻ വി യുടെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകുന്നത്. വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Actors & Characters
Actors | Character |
---|
Actors | Character |
---|---|
കുഞ്ഞുണ്ണി | |
ഉമ അന്തർജ്ജനം | |
മനോജ് പോത്തൻ | |
അമ്മിണി | |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഒ എൻ വി കുറുപ്പ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗാനരചന | 2 016 |
കെ എസ് ചിത്ര | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 2 016 |
എം ജയചന്ദ്രൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 2 016 |
വിനീത് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നൃത്തസംവിധാനം | 2 016 |
കഥ സംഗ്രഹം
- അന്തരിച്ച കവി ഒ എൻ വി അവസാനമായി ഗാനരചന നിർവഹിച്ച ചലച്ചിത്രം. അദ്ദേഹം രചിച്ച നടവാതില്‍ , ശ്രുതി ചേരുമോ , ചെന്താര് നേര്‍മുഖീ എന്നീ മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
- ഗാനങ്ങൾക്ക് പക്കമേളമൊരുക്കിയത് രാജേഷ് വൈദ്യ (വീണ) എംബാര് കണ്ണന്, ചെന്നൈ സ്ട്രിംഗ് ഗ്രൂപ്പ് (വയലിൻ) ഗണപതി (മൃദംഗം) തൃപ്പുണിത്തുറ കൃഷ്ണദാസ് (ഇടയ്ക്ക) കമല അഗര്‍ (ഫ്ലുട്ട്) കിഷോര്‍ (സിത്താർ) രഞ്ജിത്ത്, ശ്രുതി (തബല)
- കഥകളിയും മോഹിനിയാട്ടത്തെയും കോര്‍ത്തിണക്കി അതിലൂടെ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിന്റെ സംവിധായകന് ശ്രീ വിനോദ് മങ്കര. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാകിയാണ് അദ്ദേഹം ഈ ചിത്രം അണിയിചൊരുക്കുന്നത്ക്കുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷന്‍ ആയ ഒറ്റപ്പാലം വരിക്കാശ്ശേരി മനയില്‍ ആയിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം.
- 2016 ഡിസംബർ 15 ന് ചിത്രം റിലീസ് ചെയ്യാനിരിക്കേ അനിശ്ചിതമായ സിനിമ സമരം മൂലം റിലീസ് 2017 ലേക്ക് മാറുകയുണ്ടായി
അറുപതുകളിൽ വള്ളുവനാട്ടിലെ ഒരു നമ്പൂതിരി മനയിൽ കഥകളി നടന് നേരിടേണ്ടി വന്ന അനുഭവ തീവ്രതയാണ് കാംബോജി എന്ന ചിത്രത്തിന്റെ ഇതിവൃത്തം. വർഷങ്ങൾക്ക് മുൻപ് പാലക്കാട് ജില്ലയിലെ വെള്ളിനേഴിയില്‍നിന്നും കുഞ്ഞുണ്ണി എന്ന കലാകാരനെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയി. കിള്ളികുറിശിമംഗലം എന്ന മറ്റൊരു പാലക്കാടന്ഗ്രാമത്തില് ഉമ എന്നൊരു യുവതി അയാള്‍ക്കുവേണ്ടി കാത്തിരുന്നു. ഉമയുടെ സ്വപ്നങ്ങളില്‍ കുഞ്ഞുണ്ണി ആരെയും കൊതിപ്പിക്കുന്ന കാമുകനായി നിറഞ്ഞാടി. അവരുടെ പ്രണയത്തില്‍ ആ ഗ്രാമം മുഴുവനും ചേര്‍ന്നു നിന്നിരുന്നു.കുഞ്ഞുണ്ണിയുടെ യാത്ര എങ്ങോട്ടായിരുന്നു?ഉമയുടെ കാത്തിരിപ്പിന് അര്‍ത്ഥമുണ്ടായോ?കേരളം അതിന്റെ ബാല്യത്തില്‍ കണ്ട ഞെട്ടിക്കുന്ന ആ കാഴ്ച എന്തായിരുന്നു?ഏറെ നിഗൂഢമായ ആ സംഭവത്തിന്ടെ ചുരുള്‍ അഴിയുകയാണ് കാംബോജി എന്ന ചിത്രത്തിലൂടെ.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
ഇടയ്ക്ക |
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
നടവാതിൽ തുറന്നില്ല |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം എം ജയചന്ദ്രൻ | ആലാപനം കെ എസ് ചിത്ര |
നം. 2 |
ഗാനം
ശ്രുതിചേരുമോ ശ്രുതിചേരുമോകാംബോജി |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം എം ജയചന്ദ്രൻ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
അംഗുലീ സ്പർശംഭൈരവി |
ഗാനരചയിതാവു് വിനോദ് മങ്കര | സംഗീതം എം ജയചന്ദ്രൻ | ആലാപനം ബോംബെ ജയശ്രീ |
നം. 4 |
ഗാനം
ചെന്താർ നേർമുഖീസുരുട്ടി, കമാസ്, സാവേരി, ഷണ്മുഖപ്രിയ, ബേഗഡ |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം എം ജയചന്ദ്രൻ | ആലാപനം ശ്രീവത്സൻ ജെ മേനോൻ, കെ എസ് ചിത്ര |
നം. 5 |
ഗാനം
ഇറക്കം വരാമൽബിഹാഗ് |
ഗാനരചയിതാവു് ഗോപാലകൃഷ്ണ ഭാരതി | സംഗീതം എം ജയചന്ദ്രൻ | ആലാപനം ബോംബെ ജയശ്രീ |
നം. 6 |
ഗാനം
ഹരിണാക്ഷി (F)കാംബോജി |
ഗാനരചയിതാവു് ട്രഡീഷണൽ | സംഗീതം എം ജയചന്ദ്രൻ | ആലാപനം എൻ ജെ.നന്ദിനി |
നം. 7 |
ഗാനം
ഹരിണാക്ഷി (M)കാംബോജി |
ഗാനരചയിതാവു് ട്രഡീഷണൽ | സംഗീതം എം ജയചന്ദ്രൻ | ആലാപനം കോട്ടക്കൽ മധു |
നം. 8 |
ഗാനം
മറിമാൻ കണ്ണിദ്വിജാവന്തി |
ഗാനരചയിതാവു് ട്രഡീഷണൽ | സംഗീതം എം ജയചന്ദ്രൻ | ആലാപനം കലാനിലയം സിനു |
നം. 9 |
ഗാനം
ഒളിവിൽ ഉണ്ടോഭൈരവി |
ഗാനരചയിതാവു് ട്രഡീഷണൽ | സംഗീതം എം ജയചന്ദ്രൻ | ആലാപനം എൻ ജെ.നന്ദിനി |