മനു ഷാജു

Manu Shaju

ചാലക്കുടി സ്വദേശി. അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിക്കുന്നു. 1992 ആഗസ്ത് 12 നു എൻ വി ഷാജുവിന്റെയും വത്സലയുടെയും മകനായി ജനനം. സഹോദരി മഞജു. നാലുകെട്ട് സെന്റ്.ജോസാഫ് എൽ പി സ്‌കൂൾ, തിരുമുടിക്കുന്ന് ഹൈസ്‌കൂൾ, കൊമേഴ്‌സ് അക്കാദമി എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് എസ് പി സി എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിനായി ചേർന്നുവെങ്കിലും സിനിമയോടുള്ള അഭിനിവേശം മൂലം അതുപേക്ഷിച്ച് കൊച്ചി നിയോ ഫിലിം സ്‌കൂളിൽ സംവിധാനം-എഡിറ്റിങ്ങ്  ഡിപ്ലോമക്കു ചേർന്നു. 2012 മുതൽ യുണീക്ക് ഫിലിം & ബ്രോഡ്കാസ്റ്റിംഗിൽ എഡിറ്ററായി ജോലി നോക്കി. അതിനിടയിൽ ഫ്രീലാൻസിങ്ങായി എഡിറ്റിങ് ചെയ്തു. രുദ്രസിംഹാസനത്തിൽ ഷിബു ഗംഗാധരന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് കടന്നു വന്നു.  മലയാളത്തിനു പുറമേ ഇഷ്ടി എന്ന സംസ്കൃത സിനിമയിൽ സ്പോട്ട് എഡിറ്ററായി പ്രവർത്തിച്ചു. 

മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയിൻ സെൽവൻ' എന്ന തമിഴ് ചിത്രത്തിന്റെ സ്പോട്ട് എഡിറ്റർ കൂടിയാണ് മനു :)

ഫേസ്ബുക്ക് പ്രൊഫൈൽ