മാളൂട്ടി
കളിച്ചു കൊണ്ടിരിക്കെ ഡ്രിൽ ഹോളിലേക്ക് വീഴുന്ന ഒരു കൊച്ചുകുട്ടിയെ രക്ഷപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ.
Actors & Characters
Actors | Character |
---|---|
മാളൂട്ടി | |
Main Crew
കഥ സംഗ്രഹം
ബേബി ശ്യാമിലിയുടെ ആദ്യചിത്രം
ഈ ചിത്രത്തിന്റെ ടൈറ്റിലിൽ ഉള്ള പെയിന്റിംഗുകൾ ഭരതന്റെ മക്കളായ ശ്രീക്കുട്ടിയും സിദ്ധാർത്ഥും ചേർന്ന് ഒരുക്കിയതാണ്.
പ്രവാസിയായ ഉണ്ണികൃഷ്ണൻ ഏറെ നാളുകൾക്ക് ശേഷം കുടുംബത്തെക്കാണാനായി നാട്ടിലേക്കെത്തുന്നു. ഉണ്ണികൃഷ്ണന്റേത് അമ്മ സരസ്വതിയുടെ താല്പര്യമില്ലാതെ നടന്ന പ്രണയ വിവാഹമായതിനാൽ മരുമകളായ രാജിയോട് സരസ്വതി എന്നും നീരസം കാട്ടിയിരുന്നു. കുഞ്ഞു മകൾ മാളൂട്ടിയുമൊത്ത് ഉണ്ണികൃഷ്ണന് വേണ്ടി കാത്തിരുന്ന രാജിക്ക് ഉണ്ണികൃഷ്ണന്റെ വരവിനു ശേഷവും സന്തോഷമായിരിക്കാനോ അമ്മായി അമ്മയുടെ മാനസിക പീഡനങ്ങളിൽ നിന്നും രക്ഷപ്പെടുവാനോ കഴിഞ്ഞിരുന്നില്ല. കാര്യങ്ങളുടെ ഗൗരവം നേരിട്ടു മനസിലാക്കിയ ഉണ്ണികൃഷ്ണൻ ഭാര്യയെയും മകളെയും കൂട്ടി മറ്റൊരിടത്തേക്ക് പോകുന്നു. അവിടുത്തെ സ്വസ്ഥവും സന്തോഷകരവുമായ നാളുകൾക്കിടയിലാണ് അവരുടെ ജീവിതത്തിലേക്ക് ഒരു അപകടം കയറി വന്നത്. പന്ത് കളിച്ചു കൊണ്ടിരിക്കെ മകൾ മാളൂട്ടി ഒരു ഡ്രിൽ ഹോളിലേക്ക് വീഴുന്നു. അതിലെവിടെയോ തങ്ങി നിന്ന കുട്ടിയെ രക്ഷിക്കാനുള്ള പ്രാഥമിക ശ്രമം പരാജയപ്പെടുന്നു. പിന്നീട് ഡോക്ടറും പോലീസുകാരും അഗ്നിശമനസേനാംഗങ്ങളും സ്ഥലത്തെത്തുകയും കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നു. അതിനിടയിലാണ് കുഞ്ഞ് പ്രതികരണമില്ലാതെ കിടക്കുന്നതായി ഡോക്ടർ കണ്ടെത്തുന്നത്.
Audio & Recording
ശബ്ദം നല്കിയവർ |
---|
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
സ്വർഗ്ഗങ്ങൾ സ്വപ്നം കാണുംശുദ്ധധന്യാസി |
പഴവിള രമേശൻ | ജോൺസൺ | ജി വേണുഗോപാൽ, സുജാത മോഹൻ |
2 |
മൗനത്തിൻ ഇടനാഴിയിൽ - D |
പഴവിള രമേശൻ | ജോൺസൺ | കെ ജെ യേശുദാസ്, സുജാത മോഹൻ |
3 |
മൗനത്തിൻ ഇടനാഴിയിൽ - F |
പഴവിള രമേശൻ | ജോൺസൺ | സുജാത മോഹൻ |
4 |
മൗനത്തിൻ ഇടനാഴിയിൽ - M |
പഴവിള രമേശൻ | ജോൺസൺ | കെ ജെ യേശുദാസ് |
Contributors | Contribution |
---|---|
മൂവി പോസ്റ്റർ ചേർത്തു |