മൗനത്തിൻ ഇടനാഴിയിൽ - D
മൗനത്തിൻ ഇടനാഴിയിൽ
ഒരു ജാലകം മെല്ലെ തുറന്നതാരോ
ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ
പൂനിലാവിൻ തേരിൽ വരും ഗന്ധർവനോ (മൗനത്തിൻ...)
ഏതോ രാഗ ഗാനം നിന്നിൽ കൊതി ചേർക്കും നാളണഞ്ഞു (2)
നീയരുളും സ്നേഹം ഒരു മാന്തളിരായി എന്നും
തഴുകുന്നു നീയെന്നും എന്നുള്ളിൽ ഈണം പാടും വീണാ
കണ്ണിലൊരു നാണപ്പൂക്കൂട (മൗനത്തിൻ...)
വീണ്ടും നിന്നെ തേടും ഞാനൊരു മലരമ്പിൻ നോവറിഞ്ഞു (2)
ഏതിരുളിൻ താരം പ്രിയ സാന്ത്വനമായ് എന്നിൽ
തെളിയുന്നു മുത്താണോ പൂവാണോ
സ്വപ്നം പേറും രൂപം
നീ വരു ഓണപ്പൂത്തുമ്പി(മൗനത്തിൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Mounathin idanazhiyil - D