7th ഡേ
അപകടത്തിൽ പെട്ട് ആശുപത്രിയിലായിരിക്കെ ആത്മഹത്യ ചെയ്ത ഒരു ചെറുക്കാരന്റെ ദുരൂഹമായ ജീവിതത്തെക്കുറിച്ച് ഡേവീഡ് എബ്രഹാം ഐ പി എസ് (പൃഥീരാജ്) നടത്തുന്ന രഹസ്യാന്വേഷണം. ദുരൂഹതകളാൽ കെട്ടുപിണഞ്ഞൊരു സംഭവം ഡേവീഡിന്റെ ബുദ്ധികൂർമ്മതയാൽ ചുരുളഴിക്കപ്പെടുന്നു.
Actors & Characters
Actors | Character |
---|---|
ഡേവിഡ് അബ്രഹാം | |
സൈക്കിൾ, സിറിൾ സിറിയക്ക് | |
ജെസ്സി | |
ഷാൻ ഷഹർ | |
വിനു രാമചന്ദ്രൻ | |
എബി | |
ഭട്ടതിരി | |
വിനു രാമചന്ദ്രന്റെ അമ്മ | |
സെക്യൂരിറ്റി | |
സി ഐ | |
ഗുണ്ട | |
ചാർളി |
Main Crew
കഥ സംഗ്രഹം
സംവിധായകൻ ശ്യാംധർ-ന്റെ ആദ്യ ചിത്രം
യഥാർത്ഥ ജിവിതത്തിൽ അമ്മയും മകനുമായ ശോഭാമോഹനും അനു മോഹനും ഈ ചിത്രത്തിൽ അമ്മയും മകനുമായി അഭിനയിക്കുന്നു.
ഡേവിഡ് എബ്രഹാം (പൃഥീരാജ്) ഐ പി എസ് ഒരു രാത്രിയിൽ ഒരു പാർട്ടി കഴിഞ്ഞുവരുമ്പോൾ മുൻപിൽ പോയിരുന്ന ബൈക്ക് യാത്രക്കാരുമായി ആക്സിഡന്റ് ഉണ്ടാകുന്നു. അപകടത്തിൽപ്പെട്ട ഷാൻ (വിനയ് ഫോർട്ട്) വിനു (അനുമോഹൻ) എന്നീ യുവാക്കളെ ഡേവീഡ് നിർബന്ധിച്ച് ആശുപത്രിയിലാക്കുന്നു. ഷാന്റെ പരിക്ക് ഭേദമുള്ളതായിരുന്നു എന്നാൽ കൂടുതൽ മുറിവുപറ്റിയ വിനുവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നു. എന്നാൽ അടുത്ത ദിവസം വിനു ആശുപത്രിയിൽ നിന്ന് അപ്രത്യക്ഷനാകുന്നു. ഡേവീഡ് ഷാനെ സംശയിക്കുന്നുവെങ്കിലും ഇരുവരും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് ഷാൻ വ്യക്തമാക്കുന്നു.
അടുത്ത ദിവസം ഡേവിഡ് അറിയുന്നത് വിനു ആത്മഹത്യ ചെയ്തു എന്ന വിവരമാണു. അതറിഞ്ഞയുടൻ ഡേവീഡ് ഷാന്റെ വീട്ടിൽ അനേഷിച്ചു ചെല്ലുന്നു. ഷാന്റെ വീടും പരിസരവും അഞ്ജാതരാൽ ഭാഗികമായി തകർക്കപ്പെട്ടതായി ഡേവീഡ് കാണുന്നു. ഇതിൽ വല്ലാത്തൊരു നിഗൂഡത തിർച്ചറിഞ്ഞ ഡേവീഡ് വിനുവിന്റെ മരണവും തുടർന്നുള്ള സംഭവവും അന്വേഷിക്കാൻ തുനിയുന്നു. ഡേവീഡ് ഷാനെ ചോദ്യം ചെയ്യുന്നു. ഷാന്റെ തന്റെയും കൂട്ടുകാരുടേയും പഴയ കഥ പറയുന്നു.
ഷാനും വിനുവും കൂടാതെ എബി(ടോവിനോ തോമസ്) ജെസി(ജനനി അയ്യർ) സൈക്കിൾ(പ്രവീൺ പ്രേം) എന്നിവർ ആത്മാർത്ഥ കൂട്ടുകാരായിരുന്നു. ജംഗ്ഷനിൽ വിനു ഒരു ഇന്റർനെറ്റ് കഫേ നടത്തിയിരുന്നു. അവിടെയായിരുന്നു മിക്ക ദിവസവും ഇവർ ഒത്തു കൂടിയിരുന്നത്. സൈക്കിളിന്റെ അപ്പൻ ഒരു ഗൾഫ് റിട്ടേൺ ആയതുകൊണ്ട് നിരവധി സാമ്പത്തിക പ്രശ്നത്തിൽ ഉള്ളയാളായിരുന്നു. ഷാൻ ആകട്ടെ ഒരു പത്രത്തിന്റെ ലോക്കൽ കറസ്പോണ്ടന്റും എബിയും ജെസിയും അടുത്തുള്ള ഒരു അനാഥാലയത്തിലാണു വളർന്നതും പഠിച്ചതും.
ഒരു ദിവസം വിനുവിന്റെ ഇന്റർനെറ്റ് കഫേ പോലീസ് റെയ്ഡ് ചെയ്യുന്നു. പക്ഷെ അവർക്ക് അവിടെനിന്നു യാതൊന്നും ലഭിച്ചില്ല. എന്നാൽ അന്നേദിവസം രാത്രി കുപ്രസിദ്ധ അധോലോക ഗുണ്ട ചാർലി (യോഗ് ജാപീ) വിനുവിന്റെ വീട്ടിൽ എത്തുന്നു. അയാളുടെ നേതാവ് ക്രിസ്റ്റഫർ കൊടുത്ത 1.75 രൂപ വിനുവിന്റെ കഫേയിൽ സൂക്ഷിച്ചിരുന്നുവെന്നും അത് നഷ്ടപ്പെട്ടെന്നും പറയുന്നു. ചാർലിയും കൂട്ടരും വിനു ആ പണം എടുത്തതായി സംശയിക്കുകയും അത് തിരിച്ചു കൊടുക്കാൻ 36 മണിക്കൂർ അനുവദിക്കുകയുംചെയ്യുന്നു.
വിനുവിൽ നിന്നും ഈ വിവരമറിയുന്ന ഷാനും എബിയും അത്ഭുതപ്പെട്ടു. ക്രിസ്റ്റഫർ ഒരു ക്രൂരനായ അധോലോക നേതാവാണെന്നറിയുന്ന അവർക്ക് ക്രിസ്റ്റഫറിനെ എതിരിടാൻ ധൈര്യമില്ല. അതിനിടയിലാണു സൈക്കിൾ അത് വെളിപ്പെടുത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള താൻ ആ പണം വിനുവിന്റെ കഫേയിൽ നിന്നു എടുത്തെന്നും അകലെയുള്ള ടീ ഫാക്റ്ററിയിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നും. അവർ അടുത്ത ദിവസം ടീ ഫാക്റ്ററിയിൽ എത്തിയെങ്കിലും പണം ഒളിപ്പിച്ചു വെച്ച ബാഗ് അവർക്ക് കണ്ടെടുക്കാനായില്ല. അത് മറ്റാരോ മോഷ്ടിച്ചതായി മനസ്സിലാക്കുന്നു.
യാതൊരു നിവൃത്തിയില്ലാത്തതുകൊണ്ടും ക്രിസ്റ്റഫറിനെ പേടിയുള്ളതുകൊണ്ടും സംഘം നാട്ടിൽ നിന്നും രക്ഷപ്പെട്ട് ഒളിച്ചു താമസിക്കാൻ നിർബന്ധിതരാകുന്നു. സംഘം പലരായി വേർപിരിഞ്ഞ് മൂന്നാറിലുള്ള ഒരു ലോഡ്ജിൽ എത്തിച്ചേരാൻ തീരുമാനിച്ച് പിരിയുന്നു. എന്നാൽ രാത്രി യാത്രാമദ്ധ്യേ വിനുവും ഷാനും ചാർളിയുടെ സംഘത്താൽ ആക്രമിക്കപ്പെടുന്നു. ചാർളിയുടെ സംഘത്തെ അടിച്ചു വീഴ്ത്തി ഷാനും വിനുവും ഇരു ദിക്കിലേക്കും രക്ഷപ്പെടുന്നു. അതിനുശേഷം ഷാൻ വിനുവിനേയോ മറ്റാരേയോ കണ്ടിട്ടില്ലെന്നു പറയുന്നു.
ഡേവീഡ് വിനുവിന്റെ വീട് സന്ദർശിക്കുകയും വിനുവിന്റെ അപകടത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. വിനു കഴിഞ്ഞ ഒരാഴ്ചയായി വല്ലാത്ത പ്രശ്നങ്ങളിലായിരുന്നെന്ന്നും അവൻ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നുമായിരുന്നു അമ്മ ഡേവിഡിനെ അറിയിച്ചത്. വിനു അഡ്മിറ്റായിരുന്ന ഹോസ്പിറ്റലിൽ നിന്നു വിവരം ശേഖരിക്കാൻ പോയ ഡേവീഡ് ഹോസ്പിറ്റൽ സെക്യൂരിറ്റിയുമായി സൌഹൃദം സ്ഥാപിക്കുകയും വിനുവിനെക്കുറിച്ചും തൊട്ടടുത്തുള്ള സ്വകാര്യ ലാബിനെക്കുറിച്ചും അറിയുന്നു. ലാബിലെത്തിയ ഡേവീഡിനു വിനു അവിടെ സന്ദർശകനായിരുന്നെന്നും പല രക്തസാമ്പിളുകൾ പരിശോധിക്കാൻ കൊണ്ടുവന്നിട്ടുണ്ടെന്നും മനസ്സിലാകുന്നു.
അതോടെ ഡേവീഡിന്റെ അന്വേഷണം അയാൾ കരുതുന്ന വഴിയിലേക്കാകുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഇരുൾമൂടുമീ വഴിയിൽ |
വിനായക് ശശികുമാർ | ദീപക് ദേവ് | ദീപക് ദേവ് |
2 |
ഒരു കഥ പറയുന്നു ലോകം |
വിനായക് ശശികുമാർ | ദീപക് ദേവ് | പൃഥ്വിരാജ് സുകുമാരൻ, സയനോര ഫിലിപ്പ് |
3 |
മഴവിൽ ചിറകുവീശും |
റഫീക്ക് അഹമ്മദ് | ദീപക് ദേവ് | വിനോദ് വർമ്മ |
Contribution |
---|
ഒഫീഷ്യൽ പോസ്റ്റേർസ് ചേർത്തു. കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തു |