ഇന്ദ്രജാലം
സുഹൃത്തും അധോലോകനായകനുമായ കാർലോസ് തങ്ങൾക്കൊരു ഭീഷണിയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി മേനോനും, സിറ്റി പോലീസ് കമ്മീഷണർ ഡേവിഡും തിരിച്ചറിയുന്നു.
കാർലോസിന് തടയിടാനായി കണ്ണൻ നായർ എന്ന ചെറുപ്പക്കാരനെ അവർ രംഗത്ത് കൊണ്ട് വരുന്നു.
Actors & Characters
Actors | Character |
---|---|
കണ്ണൻ നായർ | |
അയ്യപ്പൻ നായർ | |
മുഖ്യമന്ത്രി | |
സ്വാമി | |
ചന്ദ്രകുമാർ | |
തങ്കപ്പൻ | |
അപ്പു | |
കുട്ടൻ | |
കാർലോസിന്റെ ഭാര്യ | |
കാർലോസ് | |
ആഭ്യന്തര മന്ത്രി മേനോൻ | |
കമ്മീഷണർ | |
കഥ സംഗ്രഹം
- രാജൻ പി ദേവിന്റെ കാർലോസ് എന്ന വില്ലൻ ശ്രദ്ധ നേടുകയും അദ്ദേഹം ഒരു മുൻനിര നടനായി മാറുകയും ചെയ്തു.
- ശ്യാം കൗശൽ എന്ന ആക്ഷൻ കോറിയോഗ്രാഫറുടെ ആദ്യ സിനിമയാണ് ഇന്ദ്രജാലം.. തുടർന്ന് യോദ്ധ ചെയ്ത ശ്യാം, പിന്നീട് ഇന്ത്യിലെ തന്നെ ഏറ്റവും പ്രശസ്തനായ ആക്ഷൻ ഡയറക്ടർ ആയി. ഇദ്ദേഹത്തിന്റെ മകനാണ് പ്രശസ്ത 'നടൻ വിക്കി കൗശൽ
ബോംബെ (മുംബൈ) പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ, അധോലോകനായകരും, ഭരണാധികാരികളും, പോലീസുകാരുമൊക്കെ (ചിലരെങ്കിലും) തരം പോലെ പരസ്പരം ഒരുമിക്കുന്നതും, വളരുന്നതും എന്നാൽ, സഹികെടുമ്പോൾ, ഒതുക്കാൻ ശ്രമിക്കുന്നതും കാണാം.
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി മേനോനും (വിജയൻ കാരോട്ട്) കമ്മീഷണർ ഡേവിഡും (A T ജോസ്) കള്ളക്കടത്ത് രാജാവ് കാർലോസും (രാജൻ പി ദേവ്) ഇത്തരത്തിൽ പരസ്പരസഹായത്തോടെ വളർന്നവരാണ്. മൂന്നുപേരും ബോംബേയിലേക്ക് ചേക്കേറിയ മലയാളികൾ.
നഗരത്തിലെ കള്ളക്കടത്ത് തടയാൻ പുതിയതായി നിയമിതനാകുന്ന ഇൻസ്പെക്ടറാണ് ചന്ദ്രകുമാർ. (സത്താർ). കമ്മീഷണറുടെ അറിവോ അനുമതിയോ കൂടാതെയാണ് ഈ നിയമനം. ചന്ദ്രകുമാറിന്റെ അമ്മാവൻ കേരളമുഖ്യമന്ത്രിയാണെന്നതു കൊണ്ട് തന്നെ കമ്മീഷണറും മന്ത്രിയും കീഴുദ്യോഗസ്ഥനായ ഇൻസ്പെക്ടറുമായി സൗഹൃദത്തിലാണ്. തിരിച്ചും അങ്ങനെ തന്നെ.
പക്ഷേ, കള്ളക്കടത്ത് വേട്ട തുടങ്ങിയ ചന്ദ്രകുമാർ ഇരുവരുടെയും സുഹൃത്തായ കാർലോസിന്റെ ശത്രു ആകുന്നു. ചന്ദ്രകുമാർ രജിസ്റ്റർ ചെയ്ത കേസിൽ നിന്നും കോടതിയിൽ കുറ്റവിമുക്തനായ കാർലോസ് ചന്ദ്രകുമാറിനെ മൃഗീയമായി കൊലപ്പെടുത്തുന്നു.
ചന്ദ്രകുമാറിനെ പോലോരു പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസായതുകൊണ്ട്, സുഹൃത്തുക്കളായ കമ്മീഷണർക്കും മന്ത്രിക്കും കാർലോസിന്റെ അറസ്റ്റ് തടയാൻ കഴിയുന്നില്ല. എന്നാൽ ഇരുവരുടെയും മുൻകാലചരിത്രവും രഹസ്യങ്ങളും അറിയാവുന്ന കാർലോസ് തന്റെ ഭീഷണിയിലൂടെ കുറ്റപത്രത്തിൽ വെള്ളം ചേർത്ത് രക്ഷപ്പെടുന്നു. ഇതിന് സഹായിക്കുന്നത് കാർലോസിന്റെ വക്കീലായ നാരായണ സ്വാമിയാണ് (KPAC സണ്ണി).
കാർലോസ് തങ്ങൾക്ക് ഒരു തലവേദനയാണെന്ന് തിരിച്ചറിഞ്ഞ കമ്മീഷണറും മന്ത്രിയും നിസ്സഹായരാണ്.
ഈ അവസരത്തിലാണ് ഒരു കേസിൽ പെട്ട് ജയിലിലായ കണ്ണൻ നായർ എന്ന യുവാവിനെ കമ്മീഷണർ ഡേവിഡ് ശ്രദ്ധിക്കുന്നത്. സിനിമകളിൽ സ്റ്റണ്ടുകൾ ചെയ്യുകയും സാഹസികമായ കാര്യങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന കണ്ണനിൽ (മോഹൻലാൽ) കമ്മീഷണർ കാണുന്നത് കാർലോസിനു പറ്റിയ ഒരു എതിരാളിയെയാണ്.
മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ വേണ്ടി ആഭ്യന്തരമന്ത്രിയും ഇടപെടുന്നു. കോടതിയിൽ കുറ്റവിമുക്തനായ കണ്ണനെ കമ്മീഷണർ തന്റെ കാര്യസാദ്ധ്യത്തിനായി സമീപിക്കുന്നു. പെട്ടെന്ന് കാശുണ്ടാക്കാൻ ഒരു കുറുക്കുവഴി എന്ന നിലയിൽ കണ്ണനും അധോലോകവീഥികളിൽ താത്പര്യം തോന്നുന്നു.
ചെറിയ പ്രായത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കണ്ണന് കൂട്ടായി കൂടെയുള്ളത് അപ്പുവും ( കുഞ്ചൻ) കുട്ടനുമാണ് (സൈനുദ്ദീൻ). അവർക്ക് വേണ്ടപ്പെട്ടവരാണ് ബാബയും (ജോസ് പ്രകാശ്) കൊച്ചുമകളായ വിനുവും (ശ്രീജ). നർത്തകിയായ വിനുവും കണ്ണനും ഇഷ്ടത്തിലാണെന്ന് കൂട്ടുകാർക്കും ബാബയ്ക്കും അറിയാം.
കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൻ കാർലോസിന്റെ സംഘം നടത്തുന്ന ഗുണ്ടാപ്പിരിവ് തടയുന്നതും തല്ലുണ്ടാക്കുന്നതും വിനുവിന് ഇഷ്ടമാകുന്നില്ല. അത്തരത്തിലുള്ള കാശ് തനിക്കു വേണ്ടെന്ന് കണ്ണനും തീരുമാനിക്കുന്നു.
അപ്പോഴാണ് തന്റെ അച്ഛൻ പണ്ട് കൊല്ലപ്പെട്ടതാണെന്നും അച്ഛന്റെ കൊലയാളി കാർലോസാണെന്നും കണ്ണൻ അറിയുന്നത്. കമ്മീഷണറും ബാബയും വഴി കൂടുതൽ വിവരങ്ങൾ കിട്ടിയ കണ്ണന് അതോടെ വാശിയും പകയും വർദ്ധിക്കുന്നു. വിനുവിന്റെ എതിർപ്പുകൾ കണ്ണൻ വകവെയ്ക്കുന്നില്ല.
കാർലോസിനെ കൊല്ലുന്നതിനു മുൻപ് അയാളുടെ അധോലോകസാമ്രാജ്യം തകർക്കാൻ കണ്ണൻ തീരുമാനിക്കുന്നു. ഇതിന് കൂട്ടായി കമ്മീഷണറും മന്ത്രിയുമുണ്ട്. തന്നെ അവർ ഉപയോഗിക്കുകയാണെന്ന് ബോദ്ധ്യമുള്ള കണ്ണൻ തന്റെ നീക്കങ്ങൾക്കു വേണ്ട പണം അവരിൽ നിന്നും ഈടാക്കുന്നുണ്ട്.
കാർലോസിന്റെ സാമ്പത്തിക ശ്രോതസ്സുകളിൽ പ്രധാനം കള്ളക്കടത്താണ്. ജയന്തി ഫാർമസ്യൂട്ടിക്കൽ എന്ന കമ്പനിയിൽ നിന്നും മയക്കുമരുന്നുകൾ വാങ്ങി കടലിൽ നങ്കൂരമിട്ടിരിക്കുന്ന വിദേശക്കപ്പലുകളിൽ എത്തിക്കാനും, അവിടെ നിന്നും കിട്ടുന്ന സ്വർണ്ണക്കട്ടികൾ സ്വർണ വ്യാപാരത്തിലെ സേട്ടുമാർക്ക് എത്തിക്കാനുമൊക്കെ കാർലോസിന്റെ വലംകൈയായി തങ്കപ്പനും (വിജയരാഘവൻ) കൂട്ടാളികളുമുണ്ട്.
കാർലോസിന്റെ ഭാര്യ മറിയാമ്മയും (മീന) മകളും ശ്രമിച്ചിട്ടൊന്നും കാർലോസ് കള്ളക്കടത്തുരീതികൾ ഉപേക്ഷിക്കുന്നില്ല.
തനിക്ക് വെല്ലുവിളിയായ കണ്ണനെ തേടി മാട്ടുംഗ ചേരിയിലെത്തുന്ന കാർലോസും കൂട്ടരും അവിടെയുള്ള രണ്ടു കുടിലുകൾ കത്തിക്കുന്നു. എന്നാൽ കാർലോസിന്റെ മകളെ തട്ടിക്കൊണ്ടു പോയി വിലപേശി അവിടെയും കണ്ണൻ വിജയിക്കുന്നു. കണ്ണൻ എന്തിനാണ് തന്നെ എതിർക്കുന്നതെന്ന് കാർലോസിന് മനസ്സിലാകുന്നില്ല, എങ്കിലും കണ്ണനു പിറകിൽ ആരോ കളിക്കുന്നുണ്ടെന്ന് കാർലോസ് സംശയിക്കുന്നു.
ആൻറി നാർക്കോട്ടിക്സ് വിഭാഗവും നാവികസേനയും ജാഗരൂകരായ ദിവസങ്ങളിൽ കാർലോസ് മുൻകരുതലെന്ന നിലയിൽ ഒതുങ്ങിയിരിക്കുന്നുണ്ട്.
ഈ അവസരം കണ്ണൻ മുതലാക്കുന്നു.
നേരിട്ട് ചോദിച്ചാൽ ഫാർമസ്യൂട്ടിക്കൽ ഉടമയായ ജയന്തി (ഗീത) അപരിചിതനായ തനിക്ക് മയക്കുമരുന്ന് തരില്ലെന്നറിയാവുന്ന കണ്ണൻ കൂട്ടാളികളുമൊത്ത് രാത്രിസമയത്ത് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ അതിക്രമിച്ചു കയറി മയക്കുമരുന്ന് കൈക്കലാക്കുന്നു. മയക്കുമരുന്ന് കപ്പലിൽ എത്തിക്കാൻ ഒരു സിനിമാ ഗാനചിത്രീകരണം മറയാക്കുകയും ചെയ്യുന്നു. അവിടെ നിന്നും കിട്ടുന്ന സ്വർണം സേട്ടുവിന് എത്തിക്കുന്നതോടെ കണ്ണൻ അയാളുടെ പ്രിയങ്കരനാകുന്നു. ഇത് കാർലോസിനൊരു തിരിച്ചടിയാകുന്നു.
മയക്കുമരുന്ന് മോഷണം പോയതറിഞ്ഞെത്തുന്ന ജയന്തി കാണുന്നത് കണ്ണന്റെ ക്ഷമാപണക്കുറിപ്പാണ്. ഒപ്പം മയക്കുമരുന്നിനു പകരമായി മാർക്കറ്റ് വിലയ്ക്കുമധികം പണം കണ്ണൻ അവിടെ വച്ചിട്ടുമുണ്ട്.
ജയന്തിയുമായി കണ്ണൻ മെല്ലെ അടുപ്പം സ്ഥാപിക്കുന്നു. ഇതിനിടെ കാർലോസ് ജയന്തിയുടെ പക്കൽ നിന്നും അടുത്ത ലോഡ് മയക്കുമരുന്ന് എടുക്കാനെത്തുമ്പോൾ പോലീസ് വേഷത്തിൽ വരുന്ന കണ്ണന്റെ ആൾക്കാർ അതും തട്ടിയെടുക്കുന്നു.
തിരിച്ചടികൾ തുടരുന്നതുകണ്ട കാർലോസ് മയക്കുമരുന്ന് കടത്താനായി വേഷപ്രഛന്നനായി അതിർത്തി കടന്ന് പാക്കിസ്ഥാനിൽ ചെല്ലുന്നു. കണ്ണനെയും പോലീസിനെയും വെട്ടിച്ച് മയക്കുമരുന്ന് നാട്ടിലെത്തിക്കുന്ന കാർലോസിന് അത് കപ്പലിൽ എത്തിക്കാൻ സാധിക്കുന്നില്ല. ഇത്തവണയും കണ്ണൻ വിജയിക്കുന്നു.
ഇതേ സമയം കാർലോസിന്റെ വക്കീലായ നാരായണസ്വാമി കാർലോസിന്റെ കള്ളപ്പണവും സ്വർണ്ണവും സൂക്ഷിച്ചിരിക്കുന്ന സ്ഥലം കമ്മീഷണർക്ക് പറഞ്ഞു കൊടുക്കുന്നു.
ഇലക്ഷനടുത്ത സമയമായതിനാൽ രാഷ്ട്രീയ പ്രതിഛായ വർദ്ധിപ്പിക്കാനും സാമ്പത്തിക നേട്ടത്തിനായും കാർലോസിനെ അറസ്റ്റ് ചെയ്ത് കള്ളപ്പണം കൈക്കലാക്കാൻ ആഭ്യന്തരമന്ത്രിയും കമ്മീഷണറും തീരുമാനിക്കുന്നു.തന്നെച്ചതിച്ച അഡ്വക്കേറ്റ് സ്വാമിയെ കാർലോസ് കൊന്നതായി പോലീസ് കള്ളക്കേസെടുക്കുന്നു.
കാർലോസിനോടൊപ്പം ജയന്തിയെയും അറസ്റ്റ് ചെയ്യുന്നത് കണ്ണന് ഇഷ്ടപ്പെടുന്നില്ല.
പോലീസ് വാഹനം തടഞ്ഞ് ജയന്തിയെ രക്ഷപ്പെടുത്താനും കാർലോസിനെ വകവരുത്താനും കണ്ണൻ തീരുമാനിക്കുന്നു.
ഈ സമയത്താണ് അപ്രതീക്ഷിതമായി കാർലോസിന്റെ ഭാര്യ മറിയാമ്മ കണ്ണനെ തേടിയെത്തുന്നത്.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|