കുഞ്ഞിക്കിളിയേ കൂടെവിടേ - F

കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂനുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ ആനക്കെടുപ്പതും പൊന്നുംകൊണ്ടേ ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ ആരോമൽനിൻ സ്വപ്‌നങ്ങളിൽ ആശയോടെ വന്നവൾ ഞാൻ പാദസരങ്ങണിഞ്ഞകിനാവേ പോരൂനീ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ പാതിവിടർന്നോരീപ്പൂക്കളുമായ് പാതിരയാരേയോ കാത്തുനിൽക്കേ ഈ തണലിൻ കൈകളേതോ നീർക്കിളിയേ താരാട്ടുമ്പോൾ പാടിയണഞ്ഞകിനാവിനെ മാറോടു ചേർത്തൂ ഞാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ എന്റെ കൂട്ടിൽ നീ പോരാമോ എന്നോടൊത്ത് നീ പാടാമോ പാടത്തേ പൂനുള്ളാൻ മാറത്തേ ചൂടേൽക്കാൻ കുഞ്ഞിക്കിളിയേ കൂടെവിടേ കുഞ്ഞോമനനിൻ കൂടെവിടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunjikkiliye koodevide

Additional Info

Year: 
1990

അനുബന്ധവർത്തമാനം