ഡോക്ടർ പശുപതി
പോക്കണംകോട് എന്ന കുഗ്രാമത്തെ ഒന്നടങ്കം പറ്റിച്ച വ്യാജ മൃഗഡോക്ടറുടെ രസകരമായ കഥ.
Actors & Characters
Actors | Character |
---|---|
ഡോ. പശുപതി | ഭൈരവൻ | |
പത്മനാഭൻ | |
ഉണ്ണിക്കണ്ണൻ നായർ | |
നാണപ്പൻ | |
സൊസൈറ്റി ബാലൻ | |
ഉൽപ്പലാക്ഷൻ | |
ഇടിയൻ തോമസ് | |
വേലായുധൻ കുട്ടി | |
പരമേശ്വരൻ കുറുപ്പ് | |
നാണു നായർ | |
ഗോവിന്ദൻ നായർ | |
കുഞ്ഞൻ നായർ | |
ഗോപാലൻ | |
മുത്തച്ഛൻ | |
അമ്മു | |
ചന്ദ്രമതി | |
പത്മനാഭന്റെ അമ്മ | |
യു.ഡി.സി. കുമാരി | |
കുഞ്ഞുലക്ഷ്മി | |
ഉഷ | |
പഞ്ചായത്ത് മെമ്പർ |
Main Crew
കഥ സംഗ്രഹം
- റിസബാവയുടെ ആദ്യ ചിത്രം
പണ്ടെന്നോ വികസനം മുരടിച്ചുപോയ പോക്കണംകോട് എന്ന കുഗ്രാമം. കൃഷിയും കന്നുകാലിവളർത്തലും കൊണ്ട് ഉപജീവനം നടത്തുന്ന ഗ്രാമവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഒരു മൃഗഡോക്ടർ. പഞ്ചായത്തിൽ അവിശ്വാസപ്രമേയം എന്ന പ്രതിപക്ഷത്തിന്റെ ശക്തമായ ഭീഷണിയുടെ ഫലമായി മൃഗഡോക്ടറുടെ കാര്യം ശരിയാക്കാൻ പ്രസിഡന്റ് ഉണ്ണിക്കണ്ണൻ നായർ എക്സിക്യൂട്ടീവ് ഓഫീസർ’ പരമേശ്വരക്കുറുപ്പിനെ ഏർപ്പാടാക്കുന്നു.
ഗ്രാമത്തിലെ സകലപുരുഷന്മാരുടെയും രോമാഞ്ചമായ ‘യൂഡീസി’ എന്നറിയപ്പെടുന്ന യൂഡീ ക്ലർക്ക് കുമാരിയും പരമേശ്വരക്കുറുപ്പിന്റെ മകൻ സൊസൈറ്റി’ ബാലനും തമ്മിൽ ഇഷ്ടത്തിലാവുന്നു.
പ്രസിഡന്റിന്റെ മകൾ അമ്മുവും മുറച്ചെറുക്കൻ പപ്പനും പണ്ടേ പ്രണയത്തിലാണ്. എതിർപാർട്ടിക്കാരൻ ആയതിനാൽ പ്രസിഡന്റിന് പപ്പനെ ഇഷ്ടമല്ല. സഹോദരനും മകനും തമ്മിലുള്ള ശത്രുത ഓർത്തു പപ്പന്റെ അമ്മയ്ക്കു സങ്കടമാണ്. അച്ഛൻ ഇല്ലാത്ത പപ്പനു എല്ലാ കാര്യത്തിലും അപ്പൂപ്പൻ പൂർണപിന്തുണയാണ്. അപ്പൂപ്പനോട് പിണങ്ങിപ്പോയ ഭാര്യ കുഞ്ഞുലക്ഷ്മി, മകളോടൊപ്പം അതായത് പ്രസിഡന്റിന്റെ വീട്ടിലാണ്.
മൃഗഡോക്ടറെ ഏർപ്പാടാക്കാൻ തിരുവനന്തപുരത്തിനു പകരം പരമേശ്വരക്കുറുപ്പ് പോയത് കള്ളൻ ഭൈരവന്റെ വീട്ടിലേക്കാണ്. പലതരം ആൾമാറാട്ടങ്ങൾ നടത്തിയിട്ടുള്ള ഭൈരവനു മൃഗഡോക്ടർ വേഷം നിസ്സാരമാണെങ്കിലും വിചാരിച്ചതിലും കൂടുതൽ പണം കുറുപ്പിനു ചെലവാക്കേണ്ടി വരുന്നുണ്ട്. പ്രതിപക്ഷത്തിനു അവിശ്വാസപ്രമേയത്തിനുള്ള അവസരം നൽകാതെ 'ഡോക്ടർ പശുപതി'യെ ആഘോഷത്തോടെ പോക്കണംകോട്ടേക്ക് സ്വീകരിച്ചാനയിക്കുന്നു. സ്വീകരണയോഗം അലങ്കോലമാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും സരസനായ ‘മലേഷ്യൻ മൃഗഡോക്ടറു’ടെ നന്ദിപ്രസംഗത്തിനു നല്ല കയ്യടി കിട്ടുന്നു.
പ്രസിഡന്റിന്റെ വീട്ടിലെ കളപ്പുരയിൽ ആണ് ഡോക്ടർക്ക് താമസം ശരിയാക്കുന്നത്. കളപ്പുര കുടുംബസ്വത്തിൽ തന്റെ അമ്മയ്ക്കുള്ള വീതം ആയതിനാൽ താമസം ഒഴിയണം എന്ന് പപ്പൻ ആവശ്യപ്പെടുന്നു. വഴക്കൊഴിവാക്കാൻ പ്രസിഡന്റ് ഡോക്ടറെ കളപ്പുരയിൽ നിന്ന് തെക്കേമാളികയിലേക്ക് മാറ്റുന്നു. പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും മുൻപിൽ ചെറുപ്പക്കാരനായി അഭിനയിക്കുന്ന ഭൈരവൻ, പപ്പനെപ്പോലെ തന്നെ അമ്മുവിനെ കിനാവു കണ്ടുതുടങ്ങുന്നു.
പ്രതിപക്ഷനേതാവ് ഉല്പലാക്ഷനും നാണപ്പനും സൊസൈറ്റി ബാലനും കൂടി വന്ന സൈക്കിൾ, ഡോക്ടറുടെ കാറിൽ തട്ടി തവിടുപൊടിയാവുന്നു. പ്രസിഡന്റും കൂടി കാറിൽ ഉണ്ടായിരുന്നതിനാൽ വാശിയോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബഹളമുണ്ടാവുന്നു. ഗ്രാമത്തിലെ പോലീസുകാരായ ഗോവിന്ദൻ നായരും നാണുനായരും എത്തി എല്ലാവരെയും പിരിച്ചുവിട്ടെങ്കിലും ഡോക്ടറിന്റെ പരാതി പരിഗണിച്ചു പ്രസിഡന്റ് അന്നു രാത്രി അവരെ തല്ലാൻ ഗുണ്ടാസംഘത്തെ അയക്കുന്നു. പക്ഷെ പപ്പൻ കൂടി എത്തി സംഘട്ടനത്തിൽ പങ്കുചേരുന്നതോടെ ഗുണ്ടാസംഘം പരാജയപ്പെടുന്നു.
അമ്മുവിനു വേറെ കല്യാണം ആലോചിക്കുന്നതറിഞ്ഞ പപ്പൻ പോയി അമ്മാവനോടു പെണ്ണുചോദിക്കുന്നു. പ്രസിണ്ടന്റ് പുച്ഛത്തോടെ നിഷേധിക്കുന്നതോടെ പപ്പൻ അമ്മുവിനോട് ഇറങ്ങിവരാൻ പറയുന്നു. അവൾ പപ്പനോട് തത്കാലം തിരിച്ചുപോകാൻ പറയുന്നു. അപമാനിതനായി വീട്ടിലെത്തുന്ന പപ്പനെ അപ്പൂപ്പൻ സമാധാനിപ്പിക്കുന്നു. പപ്പന്റെ വിഷമം കണ്ടു അമ്മ, ജ്യേഷ്ഠനെ ചെന്നുകണ്ടു സംസാരിക്കുന്നു. "നല്ലൊരു ഉദ്യോഗം കിട്ടിയാൽ കല്യാണം നടത്താം " എന്നു പ്രസിഡന്റ് സമ്മതിക്കുന്നു. അങ്ങനെ ജോലിയന്വേഷിച്ചു പപ്പൻ പട്ടണത്തിലുള്ള കൂട്ടുകാരനായ എസ് ഐ തോമാച്ചന്റെ അടുത്തേക്ക് പോകുന്നു.
മൃഗഡോക്ടറായി വിലസുന്ന ഭൈരവനെ കാണാൻ 'സിംഗപ്പൂരിലെ അമ്മാവൻ ' എന്ന പുതിയ കഥാപാത്രം രംഗപ്രവേശം ചെയ്യുന്നു. ഭൈരവന്റെ പഴയ കൂട്ടാളി കമ്പിവളപ്പു വേലായുധൻ' ആയിരുന്നു അത്. തന്റെ രഹസ്യങ്ങൾ പുറത്താവാതിരിക്കാൻ അമ്മാവൻ വേഷത്തിൽ വേലായുധനെ ഭൈരവനു കൂടെ നിർത്തേണ്ടിവരുന്നു.
പരമേശ്വരക്കുറുപ്പ് യൂഡീസി കുമാരിയോട്, തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നു. അതിനായി മകൻ ബാലന്റെ വിവാഹം മുറപ്പെണ്ണുമായി നിശ്ചയിച്ചെന്നു കള്ളം പറയുന്നു. ഇത് വിശ്വസിച്ച കുമാരി ബാലനുമായി പിണങ്ങുന്നു.
പ്രസിഡന്റിന്റെ ഭരണം അവസാനിപ്പിക്കാൻ ഡോക്ടറുടെ പിന്തുണ തേടിയ ഉല്പലാക്ഷനെയും കൂട്ടരെയും ഭീഷണിപ്പെടുത്തി ഓടിക്കുന്നതോടെ അവർ ചികിത്സാപ്പിഴവുകൾ കുത്തിപ്പൊക്കി പ്രശ്നമുണ്ടാക്കുന്നു.
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കനകം മണ്ണിൽ |
കൈതപ്രം | ജോൺസൺ | സുജാത മോഹൻ, എം ജി ശ്രീകുമാർ |