കനകം മണ്ണിൽ
കനകം മണ്ണിൽ കനവിൽ തൂവിയതാരോ കുടമണി-
യിളകും മേളം നെഞ്ചിൽ തുടരുവതാരോ (2)
പൂങ്കൊമ്പിൽ പുതുമലരിൽ ആലമൃതായ്
പുലരൊളി തൻ തൃക്കൈ വിളയാടും നേരം (കനകം)
പാപമ പനിധമ പാപമ പധനിധ
പപമ ഗഗരി സഗമ ഗമപ മപധ
പെണ്ണോളം പൊന്നുള്ളൊരു തറവാടി പൂമുഖത്ത്
വെള്ളിക്കുടമോലക്കുടയാലുവിളക്കിൻ കണിയുണ്ട് (2)
അതിലണിയും പൊൻ തിരിയിൽ തെളിനാളം
വിളയുമ്പോൾ കാണും സ്വർലോകമുണ്ട്
ചോലക്കടവേറിക്കുളിരണിയുടനോടക്കാടേറി-
ച്ചെറു മർമ്മരനടയിൽ കാറ്റിൻ മണമിങ്ങെത്തുമ്പോ (കനകം)
തംതനനം തനനം തംതനനം തനനം തംതനനം തനനം
ആകാശക്കൊമ്പുള്ളൊരു പൈങ്കുരാലിപ്പശുവുണ്ട്
കാലിക്കയറേന്തിക്കുഴലൂതിയ കണ്ണനഴകുണ്ട് (2)
പൈമ്പാൽ പുതുമണമോലും തൂമഞ്ഞപ്പട്ടുണ്ട്
കഥയിൻ യുഗജാലമുണ്ട്
ആയർപ്പെൺകൊടിതൻ പൂന്തുകിലുടയാലിൻ കൊമ്പേറും
മൈക്കണ്ണനും സഖികൾ തൊഴുകൈ മെല്ലെ കൂപ്പും നേരത്ത് (കനകം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanakam mannil
Additional Info
ഗാനശാഖ: