പാടാത്ത പൈങ്കിളി
Actors & Characters
Actors | Character |
---|---|
തങ്കച്ചൻ | |
ചിന്നമ്മ | |
ലൂക്കാ സാർ | |
വെണ്ടർ കുട്ടി | |
ലൂസി | |
മൈലൻ | |
തേവി | |
ചക്കരവക്കൻ | |
കുഞ്ഞാണ്ടമ്മ | |
കൊച്ചേലി | |
പീലി | |
കൂനൻ ഈച്ചരപിള്ള | |
പോത്തച്ചൻ | |
കുറുവച്ചിയമ്മ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പി സുബ്രഹ്മണ്യം | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 957 |
കഥ സംഗ്രഹം
പോപുലർ ആയ ഒരു മലയാള നോവൽ ആദ്യമായാണ് സിനിമ ആകുന്നത്. മുട്ടത്ത് വർക്കിയുടെ 25 ഓളം കഥകൾ സിനിമകളാവുന്നതിന്റെ തുടക്കവുമായിരുന്നു ഇത്. മിസ് കുമാരി മലയാളസിനിമ എക്കാലവും കണ്ട പ്രധാന അഭിനേത്രി എന്ന് തെളിയിക്കപ്പെട്ടു. സ്ത്രീധനപ്രശ്നം ഗൌരവമായി ചിത്രീകരിച്ച ആാദ്യ സിനിമയുമായിരുന്നു ഇത്. ഉദയശങ്കർ ട്രൂപ്പിലെ നർത്തകി ആയിരുന്ന ശാന്തിയുടെ താരോദയം കുറിച്ചു പാടാത്ത പൈങ്കിളി. പിന്നീട് നീലാ പ്രൊഡക്ഷൻസിന്റെ എല്ലാ സിനിമകളിലും ശാന്തി ഒരു സ്ഥിരസാന്നിദ്ധ്യമായി.
നിർദ്ധനനായ ലൂക്കാസാറിന്റെ മൂത്തമകൾ ചിന്നമ്മയ്ക്ക് പണക്കാരനായ തങ്കച്ചനെ ഇഷ്ടമാണ്. ധനാഢ്യനായ് വെണ്ടർ കുട്ടിയുടെ മകൾ ലൂസിയും തങ്കച്ചനെ സ്വപ്നം കാണുന്നവളാണ്. അപകടത്തിൽ തങ്കച്ചനു മുറിവു പറ്റിയപ്പോൾ അവൾ മേൽമുണ്ട് കീറി മുറിവു കെട്ടിയതോടെ തങ്കച്ചനും പാടാത്ത പൈങ്കിളി എന്നു വിളിച്ച് ചിന്നമ്മ്യോട് സ്നേഹം കാണിച്ചു. അപ്പന്റെ സമ്മതമില്ലാതെ കപ്പചെത്താൻ പോയ ചിന്നമ്മയുടെ കയ് മുറിഞ്ഞു, മുറിവ് വച്ചുകെട്ടാൻ പോയത് തങ്കച്ചന്റെ വീട്ടിലേയ്ക്കാണ്. പൈലുടെ മകൻ ചക്കരവക്കനുമായി ചിന്നമ്മയുടെ വിവാഹം നിശ്ചയിച്ചു. പക്ഷേ സ്ത്രീധനം വേണം. ലൂക്കാസാർ ആശുപത്ര്യിലായപ്പോൾ ചിന്നമ്മ മരുന്നിനുള്ള പണത്തിനു നിർവ്വാഹമില്ലാതെ തങ്കച്ചനെ സമീപിച്ചു. രാാത്രിയിൽ പണവുമായെത്തിയ അവളെ അപ്പനും തള്ളിപ്പറഞ്ഞു. എങ്കിലും ചിന്നമ്മയും വക്കനും തമ്മിലുള്ള കല്യാണം തീരുമാനിക്കപ്പെട്ടു. പള്ള്ലിയിൽ എത്തിയ വക്കന്റെ അപ്പൻ പീലി സ്ത്രീധനത്തുകയ്ക്ക് വാശി പിടിച്ചു. കല്യാണം നടക്കുകയില്ലാത്ത സ്ഥിതിയിലായി. അന്നേ ദിവസമാണ് തങ്കച്ചന്റേയും ലൂസിയുടേയും മനസ്സമ്മതം. നിസ്സഹയരായ ലൂക്കാസാറിന്റേയും ചിന്നമ്മയുടേയും സഹായത്തിനു തങ്കച്ചൻ തന്നെ തയാറായി. ലൂസിയോട് മാപ്പു ചോദിച്ച് അയാൾ ചിന്നമ്മയെ കെട്ടാൻ തീരുമാനിച്ചു. കല്യാണം നടന്നു. എല്ലാവരുടേയും സഹായിയായ കൂനൻ ഈച്ചര പിള്ള സ്ത്രീധനത്തുകയുമായി പള്ളി മുറ്റത്തെത്തിയപ്പ്പോൽ കാര്യങ്ങൾ മംഗളകരമായിത്തീർന്നതാണ് കണ്ടത്. ലൂസി കന്യാസ്ത്രീ ആകാൻ തീരുമാനിച്ചു.