ആരു നീ അഗതിയോ

ആരു നീ അഗതിയോ. . . . 
അലയുമെന്‍ പിച്ചക്കാരാ

എങ്ങനെയെവിടെന്നെത്തിയതാണേ
ഡൊയ്ങ് ഡൊയ്ങ് ഡൊയ്ങ്
എന്തു വിശേഷം നിങ്ങടെ നാട്ടില്‍
ഡൊയ്ങ് ഡൊയ്ങ് ഡൊയ്ങ് (2)

കൂടുമെടുത്തു നടന്നാലെന്തേ നിങ്ങടെ നാട്ടില്‍
ഒരു പിടിയന്നം തരുവോരില്ലേ പിച്ചക്കാരാ (2)

പടികളിൽ മുട്ടിപ്പാടും നേരം
പട്ടിയെവിട്ടു വിരട്ടാറുണ്ടോ
ഓടയിലൊരുവയറൊട്ടിത്താണു
മേടയിലൊരുവനു കുടവയര്‍ വന്നു
തെണ്ടികള്‍ തെണ്ടികളെന്നാലെന്തേ
ദൈവം പോലും തെണ്ടിയതില്ലേ

പട്ടിണി തീര്‍പ്പാന്‍ ചട്ടിയെടുത്തൂ പിച്ചക്കാരന്‍
കിട്ടിയ മുതലു പെരുക്കാന്‍
തെണ്ടീ പൊന്‍പണക്കാര്‍

കണ്ടവരുടെ മുതലുണ്ടു വളര്‍ന്നേ
തെണ്ടികള്‍ ചിലര്‍ നിലയൊക്കെ മറന്നെ
അങ്ങനെയങ്ങനെയാശവളര്‍ന്നേ
എങ്ങും തെണ്ടലിതെവിടേം തെണ്ടല്

ശംഭോശങ്കര പാടീ വരുവേന്‍
താടിയും കെട്ടി തംബുരുമീട്ടിത്താളം കൊട്ടി
കണ്ണും കാലും പൊട്ടിയ മട്ടില്‍
കൊന്നിക്കൊന്നിത്തെണ്ടിനടക്കും (2)

കരണവുമിട്ടൊരു ഹനുമാനെപ്പോല്‍
കണ്ണേ പൊന്നേ എന്നുവിളിച്ചു
പട്ടിണിതീര്‍ക്കാന്‍ പൈസ കിടച്ചാല്‍
സ്വസ്ഥം സ്വസ്ഥം
പിന്നെ പാട്ടും കൂത്തും കളിയും ചിരിയും
സ്വന്തം സ്വന്തം

വീടില്ലാത്തോര്‍ക്കെല്ലാവീടും സ്വന്തം തന്നെ
കാശൊത്തവനീ ഖജനാവെല്ലാം കയ്യില്‍ത്തന്നെ
നാമൊരു മതമാണിവിടൊരു ജാതി
നമ്മെക്കണ്ടു പഠിക്കുക നീതി (2)
എങ്ങനെയെവിടെന്നെത്തിയതാണീ പിച്ചക്കാരാ
എന്തുവിശേഷം നിങ്ങടെ നാട്ടില്‍ പിച്ചക്കാരാ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aaru nee agathiyo

Additional Info

അനുബന്ധവർത്തമാനം