ആലഞ്ചേരി തമ്പ്രാക്കൾ
ആലഞ്ചേരി തമ്പ്രാക്കൾ എന്നറിയപ്പെട്ടിരുന്ന സഹോദരങ്ങൾക്കിടയിലേക്ക് ഒരു അവകാശവാദവുമായി മീര എന്ന പെൺകുട്ടി കടന്നു വരുന്നതോടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങൾ.
Actors & Characters
Actors | Character |
---|---|
ഉണ്ണി | |
മീര / ലേഖ വർമ്മ | |
ചന്ദപ്പൻ ഗുരുക്കൾ | |
ചാത്തുക്കുട്ടി ഭാഗവതർ | |
കരിയാത്തൻ | |
കുഞ്ഞാലി | |
വാസു | |
ചാത്തുക്കുട്ടിയുടെ ഭാര്യ | |
ഗോപൻ | |
ചേക്കുട്ടി റൈറ്റർ | |
ക്യാപ്റ്റൻ മുകുന്ദൻ മേനോൻ / ജോർജ്ജ് വർഗ്ഗീസ് | |
റൈറ്ററുടെ കാര്യസ്ഥൻ | |
വെങ്കായം പുരുഷു | |
വിമല | |
പള്ളിക്കൽ കേശുവർമ്മ / കൊച്ചു വർമ്മ | |
Main Crew
കഥ സംഗ്രഹം
ചാത്തുക്കുട്ടി ഭാഗവതർ,ചന്തപ്പൻ ഗുരുക്കൾ എന്നിവർ ആലഞ്ചേരി തമ്പ്രാക്കൾ എന്നറിയപ്പെടുന്ന സഹോദരങ്ങളാണ്.ഒരു ഫ്യൂഡൽ കുടുംബത്തിൽ നിന്നുള്ള ഇരുവരും ഗ്രാമത്തിൽ ശക്തരായ വ്യക്തികളായിരുന്നു.ഇരുവർക്കും അഞ്ച് ആൺമക്കൾ വീതമുണ്ട്.ഭാഗവതരും മക്കളും പ്രശസ്തരായ സംഗീതജ്ഞരാണെങ്കിൽ, ഗുരുക്കളും മക്കളും കളരിപ്പയറ്റിലും മറ്റ് ആയോധനകലകളിലും പ്രാവീണ്യമുള്ളവരാണ്. മീര എന്ന പെൺകുട്ടിയും അവളുടെ മുത്തച്ഛനും ആ ഗ്രാമത്തിലേക്ക് വരികയും ഭാഗവതരുടെ വീട്ടിൽ വാടകയ്ക്ക് താമസം തുടങ്ങുകയും ചെയ്യുന്നു.ഗർഭിണിയായതിന്റെ പേരിൽ വളരെക്കാലം മുമ്പ് ഗ്രാമം വിട്ടുപോയ കാർത്തു എന്ന ഭാഗവതരുടെ പഴയ കാമുകിയുടെ മകളാണ് താനെന്ന് മീര അവകാശപ്പെടുന്നു.തന്റെ പിതാവിനെ കാണാനാണ് താൻ ഇപ്പോൾ തിരിച്ചെത്തിയതെന്നും അവൾ പറയുന്നു.ഒടുക്കം ഭാഗവതർ അവളെ മകളായി സ്വീകരിക്കാൻ തീരുമാനിക്കുന്നു. എന്നാൽ അതേ സമയം ഭാഗവതരുടെ മകനാണെന്ന് അവകാശപ്പെട്ട് മറ്റൊരാൾ എത്തുന്നു.പിന്നീട് ഗുരുക്കളുടെ മകൻ ഉണ്ണി മീരയുമായി പ്രണയത്തിലാകുന്നു.ഗുരുക്കളും ഭാഗവതരും അവരുടെ വിവാഹം തീരുമാനിക്കവേ ആണ് മീര തന്റെ മകൾ ലേഖ വർമ്മയാണെന്ന് അവകാശപ്പെട്ട് കേശു വർമ്മ ഗ്രാമത്തിലെത്തുന്നത്.അവൾ മാനസികരോഗാശുപത്രിയിലായിരുന്നെന്നും കൂടെയുള്ളത് മുത്തശ്ശനല്ലെന്നും കേശു വർമ്മ പറയുന്നു. എന്നാൽ മീരയെ കൂട്ടിക്കൊണ്ടുപോകാൻ വർമ്മയെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു തമ്പ്രാക്കൾ.അവളെ കൂട്ടിക്കൊണ്ടുപോകാൻ താൻ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചെത്തുമെന്ന് വർമ്മ മുന്നറിയിപ്പ് നൽകുന്നു.