ന്യൂ ഡൽഹി
നിരപരാധിയായ തന്നെ ക്രൂരമായ പീഡനങ്ങൾ നടത്തി ജയിലിലടച്ചവരോട് പ്രതികാരം ചെയ്യാൻ വ്യത്യസ്തമായ വഴി സ്വീകരിച്ച ഒരു പത്രപ്രവർത്തകൻ്റെ കഥ.
Actors & Characters
Actors | Character |
---|---|
ജി കൃഷ്ണമൂർത്തി/ ജി കെ | |
മരിയ ഫെർണാണ്ടസ് | |
ശങ്കർ | |
സുരേഷ് | |
സി ആർ പണിക്കർ | |
ജയിലർ | |
ഉമ | |
സിദ്ദിഖ് | |
അനന്തൻ | |
അപ്പു | |
നടരാജ് വിഷ്ണു/സേലം വിഷ്ണു | |
മരിയയുടെ അച്ഛൻ | |
പണിക്കരുടെ സഹായി |
Main Crew
കഥ സംഗ്രഹം
ഇർവിംഗ് വാലസിന്റെ "ദ് ഓൾമൈറ്റി" എന്ന നോവലിന്റെ കഥാതന്തു ആസ്പദമാക്കിയ ചിത്രം
ഡെൽഹി സെൻട്രൽ ജയിലിൽ റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി ശങ്കറും അയാളുടെ പാർട്ടിയുടെ കേരള സംസ്ഥാന പ്രസിഡൻ്റ് പണിക്കരുമാണ് മുഖ്യാതിഥികൾ. റിപ്പബ്ലിക് ദിനം പ്രമാണിച്ച് മര്യാദക്കാരായ തടവുകാരിൽ അഞ്ചു പേരെ നറുക്കെടുപ്പിലൂടെ ജയിലിൽ നിന്നു വിടുന്ന ചടങ്ങുമുണ്ട്. ആ ലിസ്റ്റിൽ ജി കൃഷ്ണമൂർത്തി എന്ന ജികെയുടെ പേരും ഉണ്ടെന്നറിഞ്ഞ സഹതടവുകാരനായ അനന്തൻ ആ വിവരം ജികെ യെ അറിയിക്കുന്നു. എന്നാൽ അയാൾക്ക് തന്നെ പുറത്തുവിടും എന്ന പ്രതീക്ഷയില്ല. ശത്രുവായ ശങ്കർ തടവുകാലം കഴിഞ്ഞും തന്നെ പുറത്തു വിടാതിരിക്കാൻ ശ്രമിക്കുമെന്നാണ് അയാളുടെ ആശങ്ക.
ശങ്കറും പണിക്കരും ജയിലിലെത്തുന്നു. ചടങ്ങിൻ്റെ ഭാഗമായി മധുരം വിതരണം ചെയ്യുന്ന ശങ്കർ, പലഹാരം ജി കെ യുടെ സ്വാധീനമില്ലാത്ത വലതു കൈയിൽ, ക്രൂരമായ ആനന്ദത്തോടെ, ബലമായിപ്പിടിപ്പിക്കുന്നു. നറുക്കെടുപ്പിൽ അഞ്ചാമത്തെയാളായി ജികെ വന്നെങ്കിലും, ശങ്കർ അയാളെ ഒഴിവാക്കി മറ്റൊരു ജയിൽപുള്ളിയെ മോചിപ്പിക്കുന്നു.
അതേ സമയം, മരിയ ഫർണാണ്ടസ്, ജി കെ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഓരോ ഗാന്ധിജയന്തിക്കും റിപ്പബ്ലിക് ദിനത്തിലും അവൾ അങ്ങനെ കാത്തിരിക്കുന്നു - വിഫലമാണതെന്ന് അറിയാമെങ്കിലും. ശങ്കർ അവളെ ഫോണിൽ വിളിച്ച് ജയിലിൽ നടന്ന കാര്യങ്ങൾ പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോൾ അവൾ നിയന്ത്രണം വിട്ട് തേങ്ങിപ്പോകുന്നു. വർഷങ്ങൾക്ക് മുൻപ്, നവഭാരത് ടൈംസിൻ്റെ എഡിറ്ററും പ്രസിദ്ധ കാർട്ടൂണിസ്റ്റുമായ കൃഷ്ണമൂർത്തിയെ അവൾ പ്രണയിച്ചിരുന്നു.
അതെ സമയം ജയിലിൽ, അനന്തനോടും അപ്പുവിനോടും സിദ്ധീഖിനോടും ജി കെ തൻ്റെയും മരിയയുടെയും കഥ പറയുന്നു.
തന്നെ വന്നു കണ്ടിട്ടുള്ള, പെങ്ങൾ ഉമ വഴി തന്നോട് അടുക്കാൻ ശ്രമിക്കുന്ന, നർത്തകിയായ മരിയയോട് ജി കെ ക്ക് പ്രണയമില്ലായിരുന്നെങ്കിലും വലിയ കരുതലും അടുപ്പവുമുണ്ടായിരുന്നു. എം പി യായിരുന്ന ശങ്കറിന്റെ അഴിമതിയെക്കുറിച്ച് ജി കെ പത്രത്തിൽ എഴുതിയതിനെത്തുടർന്ന് നീരസത്തിലായിരുന്ന അയാളും പണിക്കരും ജി കെ യെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും, അതിനൊന്നും വഴങ്ങാത്ത പ്രകൃതമായിരുന്നു ജി കെ യുടേത്.
റിപ്പബ്ലിക് ഡേയ്ക്കുള്ള കേരളത്തിൻ്റെ ഫ്ലോട്ട് നിരസിച്ച കാര്യം തിരക്കാൻ പണിക്കർ ഡെൽഹിയിലെത്തുന്നു. ഒരു ദിവസം, മരിയ ജികെയെക്കണ്ട്, റിപ്പബ്ലിക് ഡേയ്ക്ക് പണിക്കരുടെയും ശങ്കറിൻ്റെയും ഏർപ്പാടിൽ തൻ്റെ മോഹിനിയാട്ടം ഉണ്ടെന്നറിയിക്കുന്നു. റിഹേഴ്സൽ നടക്കുന്ന ഹോട്ടലിലേക്ക് ജി കെയെ അവൾ ക്ഷണിക്കുന്നു. എന്നാൽ പണിക്കരും ശങ്കറും നല്ലവരല്ലെന്ന് മരിയയ്ക്ക് മുന്നറിയിപ്പ് കൊടുക്കുകയാണ് ജി കെ ചെയ്യുന്നത്. പിറ്റേന്ന്, റിഹേഴ്സൽ നടക്കുന്ന ഹോട്ടലിൽ എത്തുന്ന ജി കെയെ ശങ്കറും പണിക്കറും അപമാനിക്കുന്നു.
റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ കേരളത്തിൻ്റെ ഫ്ലോട്ടും മരിയയേയും കാണാത്തതിൽ സംശയം തോന്നിയ ജികെ, പണിക്കരും ശങ്കറും അവിടെയില്ല എന്നറിഞ്ഞതോടെ ഹോട്ടലിലേക്കു പായുന്നു. അവിടെ അയാൾ കാണുന്നത് ബലാൽസംഗം ചെയ്യപ്പെട്ട നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്ന മരിയയെയാണ്. അവളെ അയാൾ ആശുപത്രിയിലാക്കുന്നു.
ശങ്കറിനും പണിക്കർക്കും എതിരെയുള്ള വാർത്ത പ്രസിദ്ധീകരിക്കാൻ എം ഡി വിസമ്മതിച്ചതോടെ, വാർത്ത പ്രസിദ്ധീകരിക്കാൻ താൻ വേറെ വഴി നോക്കിക്കൊള്ളാം എന്നു പറഞ്ഞ് ജി കെ പത്രമോഫീസിൽ നിന്നിറങ്ങിപ്പോകുന്നു. എന്നാൽ, വഴിയിൽ വച്ച്, ശങ്കറിൻ്റെ നിർദ്ദേശപ്രകാരം, പോലീസ് അയാളെ പിടികൂടി കള്ളക്കേസ് ചാർജ് ചെയ്ത് ലോക്കപ്പിലാക്കി തല്ലിച്ചതയ്ക്കുന്നു. ഇതിനിടെ, നാട്ടിൽ നിന്നെത്തിയ മരിയയുടെ അച്ഛനെ സ്വാധീനിക്കുന്ന പണിക്കരും ശങ്കറും അയാൾക്കൊപ്പം മരിയയെ നാട്ടിലേക്കയയ്ക്കുന്നു.
കോടതിയിൽ മരിയയുടെ അച്ഛൻ, തൻ്റെ മകൾക്ക് ജി കെ യെ അറിയില്ലെന്നും ഒരു റോഡപകടത്തിൽ പെട്ട് നാട്ടിൽ ചികിത്സയിലാണെന്നും മൊഴി നല്കുന്നു. മനോരോഗിയായ ജി കെ പലരെയും പറ്റി ഇല്ലാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചതിനാൽ സ്ഥാപനത്തിൽ നിന്നു പുറത്താക്കാൻ ആലോചിച്ചിട്ടുണ്ടെന്ന് എംഡി കോടതിയിൽ പറയുന്നു. ഇല്ലാത്ത കാര്യങ്ങൾ കണ്ടെന്നു തോന്നുന്ന തരം ചിത്തഭ്രമത്തിന് ജി കെ തൻ്റെയടുത്ത് ചികിത്സയിലാണെന്ന് ഒരു സൈക്കാട്രിസ്റ്റിനെക്കൊണ്ട് പോലീസ് മൊഴി കൊടുപ്പിക്കുന്നു. ഇതിനിടെ, വിധി പറയുന്ന ജഡ്ജി അഗർവാളിനെയും ശങ്കറും പണിക്കറും സ്വാധീനിക്കുന്നു.
കോടതി ജി കെ യെ അഞ്ചു വർഷത്തെ തടവിന് ശിക്ഷിക്കുകയും ഭ്രാന്തിൻ്റെ ചികിത്സയ്ക്കെന്നുപറഞ്ഞ് മനോരോഗാശുപത്രിയിലേക്കയയ്ക്കുകയും ചെയ്യുന്നു. ആശുപത്രിയിൽ വച്ച്, പണിക്കരുടെ നിർദ്ദേശപ്രകാരം, പൊലീസ് ജി കെ യുടെ വലതുകൈയും കാലും തല്ലിത്തകർക്കുന്നു. പിന്നെ ജയിലിലേക്ക് മാറ്റുന്നു. ഇതിനിടെ, അച്ഛൻ മരിച്ചതിനെത്തുടർന്ന് മരിയ വീണ്ടും ഡെൽഹിയിലെത്തുന്നു.
അഞ്ചു വർഷങ്ങൾക്കിപ്പുറം ജി കെയുടെ ശിക്ഷാ കാലാവധി അവസാനിക്കുകയാണ്. മരിയ, ഉമയെക്കണ്ട്, ജി കെ യുടെ ഉടമസ്ഥതയിൽ പുതിയൊരു പത്രം തുടങ്ങാമെന്നു പറയുന്നു. എന്നാൽ, മരിയയാണ് തൻ്റെ ചേട്ടൻ്റെ ദുഃസ്ഥിതിക്ക് കാരണം എന്നു കരുതുന്ന ഉമ, മരിയയുടെ നിർദ്ദേശം നിരസിക്കുകയും ചേട്ടനെയും കൂട്ടി നാട്ടിലേക്കു പോകുകയാണ് എന്നു പറയുകയും ചെയ്യുന്നു. മരിയ ജയിലിലെത്തി ജി കെയെക്കണ്ട് പത്രം തുടങ്ങുന്നതിൻ്റെ വിവരങ്ങളടങ്ങിയ ഒരു കത്തു നല്കുന്നു. പുതിയൊരു പത്രം വിജയിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നറിയാമെങ്കിലും, അനന്തൻ്റെയും മറ്റും നിർബന്ധം കാരണം ജി കെ യും പത്രം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ജി കെ പുറത്തിറങ്ങിയതോടെ ഉമയും അതിനെ അനുകൂലിക്കുന്നു.
"ന്യൂ ഡൽഹി ഡയറി" എന്ന പേരിൽ പുതിയ പത്രം തുടങ്ങുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജി കെ യുടെ നേതൃത്വത്തിൽ തുടങ്ങുന്നു. ഉമയുടെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ സുരേഷും പത്രത്തിൻ്റെ ഭാഗമാവുന്നു. തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായെങ്കിലും, പത്രം ഇറങ്ങുന്ന തീയതി ജി കെ പറയാത്തതിൽ ബാക്കിയുള്ളവർ അസ്വസ്ഥരാണ്. നല്ലൊരു സെൻസേഷണൽ ന്യൂസ് വരാൻ കാക്കാമെന്നും അതിനായി 'വിശ്വനാഥൻ' എന്നൊരു രഹസ്യ റിപ്പോർട്ടറെ താൻ നിയോഗിച്ചിട്ടുണ്ടെന്നും അയാൾ പറയുന്നു. പക്ഷേ, ജി കെ യുടെ ഉദ്ദേശ്യം എന്താണെന്ന് മരിയക്കറിയാം.
അനന്തനും അപ്പുവും സിദ്ധീഖും, ഒപ്പം കൊടും ക്രിമിനലായ സേലം വിഷ്ണുവും തടവു ചാടുന്നതിനുള്ള ഏർപ്പാടുകൾ ജി കെ രഹസ്യമായി ചെയ്യുന്നു. തടവു ചാടിയ നാൽവർ സംഘം ജസ്റ്റീസ് അഗർവാളിൻ്റെ വീട്ടിൽ അതിക്രമിച്ചു കടന്ന് അയാളെ വെടിവച്ചു കൊല്ലുന്നു. അതേ സമയത്ത്, അഗർവാൾ കൊല്ലപ്പെട്ടെന്ന 'വിശ്വനാഥ'ൻ്റെ വാർത്തയുമായി ന്യൂഡൽഹി ഡയറിയുടെ ആദ്യ പതിപ്പിൻ്റെ മുൻ പേജ് തയ്യാറാക്കുകയായിരുന്നു ജി കെ.
രണ്ടു വർഷത്തിനുള്ളിൽ മറ്റു പത്രങ്ങൾക്കു കിട്ടാത്ത സെൻസേഷണൽ വാർത്തകളുമായി ന്യൂഡൽഹി ഡയറി വലിയ പ്രചാരമുള്ള പത്രമായി മാറുന്നു. പക്ഷേ, സെൻസേഷണൽ വാർത്തകളെല്ലാം ആരും കണ്ടിട്ടില്ലാത്ത വിശ്വനാഥൻ്റെ വകയാകുന്നതിൽ സുരേഷിനും മറ്റും നീരസമുണ്ട്. അതവർ ജി കെ യോടു സൂചിപ്പിക്കുമ്പോൾ, അംഗോളയിലെ രാജാവ് ഇന്ത്യയിലെത്തുന്നുണ്ടെന്നും ചില തീവ്രവാദി ഗ്രൂപ്പുകൾ അദ്ദേഹത്തെ വധിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ജി കെ പറയുന്നു. വിശ്വനാഥന് ഒരു വെല്ലുവിളിയെന്ന നിലയിൽ രാജാവിനെ രഹസ്യമായി പിന്തുടർന്ന് നിരീക്ഷിക്കാൻ അയാൾ ഉമയോടും സുരേഷിനോടും നിർദ്ദേശിക്കുന്നു.
രാജാവ് പ്രാർത്ഥനയ്ക്കെത്തുന്ന പള്ളിയിൽ ഒരു കന്യാസ്ത്രീയുടെ വേഷത്തിൽ കടന്നു കയറുന്ന ഉമ, അച്ചൻ്റെയും സഹായികളുടെയും വേഷത്തിലെത്തിയവർ രാജാവിനെ തട്ടിക്കൊണ്ടു പോകുന്നത് കാണുന്നു; അതിൻ്റെ ചിത്രങ്ങളെടുക്കുന്നു. വാർത്ത റിപ്പോർട്ട് ചെയ്യാൻ സുരേഷും ഉമയും പത്രമോഫീസിലേക്ക് പാഞ്ഞെത്തുന്നു. പക്ഷേ, രാജാവ് കൊല്ലപ്പെട്ട വാർത്ത 15 മിനിറ്റുമുൻപ് വിശ്വനാഥൻ റിപ്പോർട്ട് ചെയ്തെന്ന് ജി കെ പറയുമ്പോൾ അവർ സ്തബ്ധരാകുന്നു. നേരത്തേ തന്നെ വിശ്വനാഥൻ, ജി കെ തന്നെയാണെന്നു കരുതുന്ന സംശയിക്കുന്ന സുരേഷ്, കൊലയ്ക്കു പിന്നിൽ ജി കെ ആണെന്ന് ഉമയോടു പറയുന്നു. പക്ഷേ, ഉമ അത് വിശ്വസിക്കുന്നില്ല.
ഇതിനിടയിൽ, പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡൻ്റായി അധികാരമേൽക്കുന്ന പണിക്കരും ശങ്കറും ജി കെ യെ സന്ദർശിക്കുന്നു. തൻ്റെ പുതിയ പ്രസ് ജി കെ പണിക്കരെക്കൊണ്ട് ഉൽഘാടനം ചെയ്യിക്കുന്നു. സൗഹൃദ സംഭാഷണത്തിനിടയിൽ അടുത്തു വരുന്ന തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കാൻ താൻ നൈനിത്താളിലേക്ക് പോകുന്ന കാര്യം പണിക്കർ പറയുന്നു. അവരുടെ സംസാരം ഒളിഞ്ഞു നിന്നു കേട്ട സുരേഷ്, ഉമയോടു മാത്രം പറഞ്ഞിട്ട് നൈനിത്താളിന് പോകുന്നു.
നൈനിത്താൾ ഗസ്റ്റ്ഹൗസിൽ വച്ച് വിഷ്ണുവും കൂട്ടരും പണിക്കരെ ക്രൂരമായി കൊല്ലുന്നത് സുരേഷ് കാണുന്നു. ജി കെ യുടെ ശബ്ദമുള്ള ടേപ്പ് റെക്കോർഡർ അയാൾ ജനലിലൂടെ എടുക്കുന്നു. എന്നാൽ, സുരേഷ് ഫോട്ടോ എടുക്കുന്നതു കാണുന്ന അനന്തനും മറ്റും സുരേഷിനെത്തിരയുന്നു. വിവരമറിഞ്ഞ ജി കെ സുരേഷിനെ കൊല്ലാൻ പറയുന്നത് ഉമ കേൾക്കുന്നു.
സുരേഷിൽ നിന്നു കാര്യങ്ങളറിയുന്ന ഉമ, ജി കെ യോട് കയർക്കുന്നു. ആളുകളെ കൊല്ലുന്നതിൽ സന്തോഷം കണ്ടെത്തുന്ന ക്രൂരനാണ് അയാളെന്നു പറഞ്ഞ് അവളിറങ്ങിപ്പോകുന്നു.
ഇതിനിടെ, നാൽവർ സംഘം സുരേഷിനെ പിന്തുടരുന്നു. അയാളെ വകവരുത്താനുള്ള ശ്രമത്തിനിടയിൽ സിദ്ധീഖ് വാഹനമിടിച്ച് കൊല്ലപ്പെടുന്നു; അപ്പുവിനെ പോലീസ് പിടികൂടുന്നു. ഉമ സുരേഷിനെ സ്നേഹിക്കുന്നുവെന്നും അതുകൊണ്ടുതന്നെ അവനെ രക്ഷിക്കണമെന്നും മരിയ, ജികെയോട് പറയുന്നു. പക്ഷേ, ജി കെ എത്തുമ്പോഴേക്കും സുരേഷ്, വിഷ്ണുവിൻ്റെ വെടിയേറ്റു മരിച്ചിരുന്നു. ഇതിനിടെ ജികെ അവസാന കൊലയ്ക്ക് തയ്യാറെടുക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
തൂ മഞ്ഞ് |
ഷിബു ചക്രവർത്തി | ശ്യാം | എസ് പി ബാലസുബ്രമണ്യം |
Contributors | Contribution |
---|---|
പോസ്റ്ററുകൾ ചേർത്തു |