തൂ മഞ്ഞ്

തൂ മഞ്ഞ് കുളിരും മാറിൽ താതെയ്‌തോം പടയോട്ടം
പടവെട്ടി പന്തലു കെട്ടി മണിമുറ്റത്തൊരു കൊടിയേറ്റം
ഹേ.... ഹേയ്... ഹേയ്.... 
തൂ മഞ്ഞ് കുളിരും മാറിൽ താതെയ്യ് പടയോട്ടം
പടവെട്ടി പന്തലുകെട്ടി മണിമുറ്റത്തൊരു കൊടിയേറ്റം...
കൊടിയേറ്റം.....ഹാ...ഹാ...ഹോയ്...ഹോയ് 

കോട്ടകൾ തകരുന്നൂ..പുത്തൻ കോട്ടകളുയരുന്നൂ....
കാലം അശ്വാരൂഢനെ സ്വാഗതമോതുന്നൂ......(2)
അവന്റെ കയ്യിൽ സാമ്രാജ്യത്തിൻ-
ചെങ്കൊടി പാറന്നൂ..........(2)
ഹാ.....ഹാ.....ഹോയ്.........ഹോയ്... (തൂ മഞ്ഞ്........കൊടിയേറ്റം)

സ്മാരകമുയരുന്നൂ....വിണ്ണിൻ ഗായകർ പാടുന്നൂ....
തൂകും പുണ്യവും അവന്‌ വീഥിയൊരുക്കുന്നൂ......(2)
പ്രപഞ്ചമാകെ അവന്റെ മുൻപിൽ- 
ശിരസ്സ് നമിയ്ക്കുന്നൂ..........(2)............(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
thoo manju