കെ കെ അരൂര്‍
K. K. Aroor
സംഗീതം നല്കിയ ഗാനങ്ങൾ: 23
ആലപിച്ച ഗാനങ്ങൾ: 3
1883-ൽ അരൂരിൽ ജനിച്ചു. 1938-ൽ സേലം മോഡേൺ തിയറ്റർ ഉടമയായ റ്റി. ആർ. സുന്ദരം നിർമ്മിച്ച “ബാലനി“ൽ പാടി അഭിനയിച്ചു. ആാദ്യഗാനം “ഭാരതത്തിൻ പൊൻവിളക്കാം“. കലാരംഗവുമായി ബന്ധപ്പെട്ടതോടെ ഇദ്ദേഹം കെ കുഞ്ചുനായർ എന്ന യഥാർത്ഥ പേരുമാറ്റി കെ.കെ.അരൂർ എന്നാക്കി. പിന്നെയും പല ചിത്രങ്ങളിലും പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
നാടകരംഗത്തും സജീവമായിരുന്നു. ആ മേഖലകളിലെ തിരക്കുകുറഞ്ഞതോടെ അദ്ദേഹം കഥാപ്രസംഗ വേദിയിൽ സജീവമായി.
മുതുകുളം രാഘവൻ പിള്ളയുടെ രചനകൾക്ക് ഹിന്ദിച്ചലച്ചിത്രങ്ങളുടെ കടമെടുത്ത ഈണങ്ങൾ ഇബ്രാഹിം എന്ന ഹാർമ്മോണിസ്റ്റുമായിച്ചേർന്ന് ഗായകർക്ക് പാടിക്കൊടുക്കുകയും സ്വയം പാടുകയും ചെയ്യുമ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലേക്ക് കെ കെ അരൂർ നടന്നു കയറുകയായിരുന്നു.ആദ്യത്തെ സംഗീത സംവിധായകനും ഗായകനും എന്ന ബഹുമതികൾക്ക് അർഹനാവാനായി..
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ബാലൻ | ബാലൻ | എസ് നൊട്ടാണി | 1938 |
ജ്ഞാനാംബിക | എസ് നൊട്ടാണി | 1940 | |
കേരളകേസരി | രാജഗുരു | എം ആർ വിട്ടൽ | 1951 |
കുടുംബിനി | കുട്ടൻപിള്ള | പി എ തോമസ് | 1964 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഭാരതത്തിന് പൊന്‍വിളക്കാം | ബാലൻ | മുതുകുളം രാഘവൻ പിള്ള | കെ കെ അരൂര്‍ | 1938 | |
അതിസുഖമീവിധ | ബാലൻ | മുതുകുളം രാഘവൻ പിള്ള | കെ കെ അരൂര്‍ | 1938 | |
വിഷാദം തിങ്ങും | ജ്ഞാനാംബിക | പുത്തൻകാവ് മാത്തൻ തരകൻ | ടി കെ ജയരാമയ്യർ | 1940 |