എടപ്പാൾ വിശ്വം
Viswanath
മലപ്പുറം എടപ്പാളിൽ അറിയപ്പെടുന്ന തെയ്യം കലാകാരനായ വിശ്വനാഥന്റെയും വിലാസിനിയുടെയും മകനായാണ് വിശ്വം ജനിച്ചത്. താൻ ജനിച്ച നാടിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത് കൊണ്ട് സംഗീത ലോകത്ത് അറിയപ്പെടുന്ന ഇദ്ദേഹം വളരെ ചെറുപ്പം മുതലേ നാടൻ കലകളോടും പാട്ടുകളോടും താല്പര്യം പ്രകടിപ്പിച്ചിരുന്നു.
1998 ൽ ആറാം ജാലകം എന്ന ചലച്ചിത്രത്തിൽ ഗാനം ആലപിച്ചു ചലച്ചിത്ര ഗാനലോകത്ത് എത്തിയ ഇദ്ദേഹം 2023 ൽ ഇറങ്ങിയ ജാൻവി എന്ന ചിത്രത്തിലെ ഗാനങ്ങൾ അടക്കം 15 ഓളം ചലച്ചിത്രങ്ങളിൽ 20 ലേറെ ഗാനങ്ങൾ ആലപിച്ചു. കൃത്രിമത്വമല്ലാത്ത ശബ്ദത്തിന്റെ ഉടമയായ ഇദ്ദേഹം ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ ഭക്തിഗാനങ്ങളും പ്രണയ ഗാനങ്ങളും നാടൻപാട്ടുകളുമെല്ലാം ആലപിക്കാറുണ്ട്.


