കണ്ടപ്പോൾ
കണ്ടപ്പോൾ പണ്ടുപണ്ടേ...
കണ്ടപോലെ തോന്നിയല്ലോ
നിന്നെപ്പോൽ ഇല്ലൊരാളുമെന്നതോർത്തു നിന്നുവല്ലോ
ഓർക്കുമ്പോളെന്റെയുള്ളിൽ
മധുനിറയും... നൊമ്പരമല്ലോ...
എന്നെന്നും.. നെഞ്ചിനോരം ചേർന്നൊഴുകും
തേനരുവി ചിഞ്ചിലമല്ലോ...(2)
വന്നില്ലേ നീ.. അന്നുരാവിൽ
പാഴ്മരുവെ പൂവനിയായ് മാറ്റിടുന്നോളേ..
മെല്ലെ വന്നെൻ.. കണ്ണുപൊത്തി
കണ്ടു ഞാനെൻ പൊൻകിനാവിൻ മാതളത്തോട്ടം
പൊൻതട്ടം മൂടിയെൻ മുന്നിൽ
വന്നെത്തീ ലൈലയെപ്പോലെ
ജന്നത്തിൻ പൂമരത്തുമ്പിൽ ...
നിന്നെത്തും പൂവിതൾ പോലെ
കണ്ടപ്പോൾ പണ്ടുപണ്ടേ ...
കണ്ടപോലെ തോന്നിയല്ലോ
നിന്നെപ്പോൽ ഇല്ലൊരാളുമെന്നതോർത്തു നിന്നുവല്ലോ
വർഷ മേഘം.. പീലി നീർത്തും..
സാലവനത്താഴ്‌വരയിൽ മാരിവില്ലായ് നീ
മുന്തിരിപ്പൂവള്ളിമേലേ.. വന്നിരിക്കും
തുമ്പിയെപ്പോലെൻ കിനാവിൽ.. നീ
ചെമ്പകപ്പൂമരക്കൊമ്പിൻ
പിന്നിൽ നീ അമ്പിളിത്തെല്ലായ്
കണ്ടു ഞാൻ എന്നനുരാഗക്കുമ്പിളിൽ
നിൻ... മൃദുസ്മേരം...
കണ്ടപ്പോൾ പണ്ടുപണ്ടേ
കണ്ടപോലെ തോന്നിയല്ലോ...
നിന്നെപ്പോൽ ഇല്ലൊരാളുമെന്നതോർത്തു നിന്നുവല്ലോ
ഓർക്കുമ്പോളെന്റെയുള്ളിൽ
മധുനിറയും... നൊമ്പരമല്ലോ..
എന്നെന്നും നെഞ്ചിനോരം ചേർന്നൊഴുകും
തേനരുവി ചിഞ്ചിലമല്ലോ