നരകാഗ്നി

നരകാഗ്നി അണയ്ക്കുവാൻ
പ്രണയമഹാമേരുവിൽ നിന്നും
ഉറവയൊന്നൊഴുകട്ടെ..
സ്വർഗ്ഗത്തെ കത്തിക്കാൻ
മനസ്സിന്റെ ഉള്ളിൽ നിന്നും
ചെറുതീക്കനലെരിയട്ടെ....
നരകഭയം സ്വർഗ്ഗമോഹം ...
നരകഭയം സ്വർഗ്ഗമോഹം ...
നന്മക്കതിർ വരമ്പോ...

മതങ്ങൾ മെരുക്കിയ മനസ്സുകളിവിടം
നരകം തീർക്കുകയല്ലോ.. (2)
മനുഷ്യനെ കണ്ട മഹത്തുക്കൾ ഭൂമിയിൽ
തോട്ടം പണിയുകയല്ലോ
പൂന്തോട്ടം പണിയുകയല്ലോ..

മലവെള്ളപ്പാച്ചിലിൽ കരിയോലത്തുരുമ്പിന്മേൽ
കയറിയൊരുറുമ്പിനെപ്പോലെ
നോഹിന്റെ നൗകയെന്നോർമ്മയിൽ
കടലാസ്സു തോണിയിലല്ലോ
മനുഷ്യാ നീ ഒഴുകുന്നതെവിടേക്കെന്നറിയുമോ
നീ ഒഴുകുന്നതെവിടേക്കെന്നറിയുമോ
പാതിരാക്കടലിലേയ്ക്ക്....
കൊടും പാതിരാക്കടലിലേയ്ക്ക്....
(നരകാഗ്നി അണയ്ക്കുവാൻ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Narakagni

Additional Info

Year: 
2018

അനുബന്ധവർത്തമാനം