മേഘമാല മൂടി
മേഘമാല മൂടി മതികല
രാവു മൂകമായൊരിരുളറ
തീർന്നു പ്രാണനാളമിനിയതിൽ
ആകെ ലോകനാഥാ തവതിരുനാമം
തേങ്ങലായ് തേങ്ങലായ് വീഴുന്നിതാ (2)
കാലം കാട്ടും താരാജാലം തേടിപ്പോന്നു നാം
മോഹം നൽകും ഭാണ്ഡം പേറി
ഏതോ പൊയ്ക്കാലിൽ...
സ്നേഹം മണ്ണിൽ താനേ മായും
നീർച്ചാലായി മാറി
പാപം മാത്രം മാനം മുട്ടും പേടിപ്പനയായി
നാവിൽ വേഗം നെഞ്ചിൽ തിങ്ങും മുള്ളും തീയമ്പും
ആരും കാണാ നോവിൽ തീരും മുറിവുകളിൽ
ഓർമ്മപ്പെയ്ത്തിൽ കണ്ണീർ പോലും കനലുകളായ്
ഓളം തല്ലും പാരാവാരം ഉലയുകയായ്
മേഘമാല മൂടി മതികല
രാവു മൂകമായൊരിരുളറ
തീർന്നു പ്രാണനാളമിനിയതിൽ
ആകെ ലോകനാഥാ തവതിരുനാമം
തേങ്ങലായ് തേങ്ങലായ് വീഴുന്നിതാ
ദേഹം ചൂടും കാണാവേഷം മുഷിഞ്ഞുപോയി
കൂടെപ്പോന്നൂരിണ നിഴൽ മറഞ്ഞുപോയി..
ബന്ധങ്ങൾ തൻ ഊടും പാവും പിരിഞ്ഞുപോയി
കല്ലും ചില്ലും എറിഞ്ഞാടി സ്വന്തം ബന്ധങ്ങൾ
സ്വന്തം ബന്ധങ്ങൾ
ഓരോ മോഹം തീർക്കും മണ്ണിൽ കൊട്ടാക്കെട്ടിൽ
വാണിടുന്നു ഭിക്ഷാപാത്രം പേറുമ്പോഴും നാം
വേനൽക്കാട്ടിൽ തണ്ണീർ തേടും പറവപോലെ
മാനം നോക്കി മേഘം നോക്കി കരയുകയായി
ഓ...
മേഘമാല മൂടി മതികല
രാവു മൂകമായൊരിരുളറ
തീർന്നു പ്രാണനാളമിനിയതിൽ
ആകെ ലോകനാഥാ തവതിരുനാമം
തേങ്ങലായ് തേങ്ങലായ് വീഴുന്നിതാ