മാതളപ്പൂമൊട്ട്
മാതളപ്പൂമൊട്ടു തോൽക്കും
മാന്തളിരിൻ മേനിയാണ്
പേടമാനിൻ കണ്ണിനാലെ
ഖൽബ് കലക്കണ ഹൂറിയാണെ (2)
താമരപ്പൂ കണ്ണിനുള്ളിൽ കനവ് മൂളണ മോഹമുണ്ട്
താമരപ്പൂ കണ്ണിനുള്ളിൽ കനവ് മൂളണ മോഹമുണ്ട്
കനവുണർത്തിയതെന്തിനാണ്
ചെറുചിരിയുടെ മറുപടി
അതിലുരുകിടുന്നൊരു പരിഭവം
ചെറുചിരിയുടെ മറുപടി
അതിലുരുകിടുന്നൊരു പരിഭവം
തരിവളയുടെ മണിക്കിലുക്കത്തിൽ
ഒഴുകിടുന്നൊരു കരതലം
തരിവളയുടെ മണിക്കിലുക്കത്തിൽ
ഒഴുകിടുന്നൊരു കരതലം ...
മാതളപ്പൂമൊട്ടു തോൽക്കും...ഓ...
കാതലി തേന്മാവുപോലെ
പ്രണയമുറ്റത്തെ കോണിൽ
കാതലി തേന്മാവുപോലെ
പ്രണയമുറ്റത്തെ കോണിൽ
പൂത്തുലഞ്ഞതെന്തിനാണ്...
കുറുനിരയുടെ കരിമിഴിയുടെ
കവിത മൂളിയതെന്താണ്
കുറുനിരയുടെ കരിമിഴിയുടെ
കവിത മൂളിയതെന്താണ്
കരിമ്പ് ചക്കര കടിച്ച കാലത്തെ
കരിമധുരത്തിൻ തേനാണ്
കരിമ്പ് ചക്കര കടിച്ച കാലത്തെ
കരിമധുരത്തിൻ തേനാണ് ..
മാതളപ്പൂമൊട്ടു തോൽക്കും
മാന്തളിരിൻ മേനിയാണ്
പേടമാനിൻ കണ്ണിനാലെ
ഖൽബ് കലക്കണ ഹൂറിയാണെ (2)