സന്ധ്യകൾ തൂവൽ

സന്ധ്യകൾ തൂവൽ പൊഴിഞ്ഞു
രാവുകൾ പെയ്തൊഴിഞ്ഞു (2)
സ്വപ്നം പുലരും പ്രഭാതം തേടി നടന്നു
ഞാൻ പ്രഭാതം തേടി നടന്നു

മാനവ സ്നേഹമാം കൂടുകൾ തീർത്തിൽ
മാനവ സ്നേഹമാം കൂടുകൾ തീർത്തിൽ
കൂട്ടമായി താമസിക്കും നാളെയാണെന്റെ സ്വപ്നം
കൂട്ടമായി താമസിക്കും നാളെയാണെന്റെ സ്വപ്നം
സന്ധ്യകൾ തൂവൽ പൊഴിഞ്ഞു
രാവുകൾ പെയ്തൊഴിഞ്ഞു

ഹ്രസ്വമീ ജീവിത വഴിയിൽ
ഒന്നായി ഒത്തു ചേർന്നവർ നമ്മൾ (2)
മർത്യാ നിൻ മാനസം വിരിയിൽ
എത്ര സുന്ദര സ്വർഗ്ഗമീ ഭൂമി
മർത്യാ നിൻ മാനസം വിരിയിൽ
എത്ര സുന്ദര സ്വർഗ്ഗമീ ഭൂമി
എത്ര സുന്ദര സ്വർഗ്ഗമീ ഭൂമി  

സന്ധ്യകൾ തൂവൽ പൊഴിഞ്ഞു
രാവുകൾ പെയ്തൊഴിഞ്ഞു
സ്വപ്നം പുലരും പ്രഭാതം തേടി നടന്നു
ഞാൻ പ്രഭാതം തേടി നടന്നു
ഞാൻ പ്രഭാതം തേടി നടന്നു
ഞാൻ പ്രഭാതം തേടി നടന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sandhyakal thooval

Additional Info

Year: 
2015

അനുബന്ധവർത്തമാനം