ആയിരം സഖിമാർ
ആയിരം സഖിമാർ ഒരുങ്ങിവന്നു
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു
ആയിരം താരകൾ പൂത്തു നിന്നു..
ആയിരം താരകൾ പൂത്തു നിന്നു..
അതിൽ നീ മാത്രമെന്നെ നോക്കി.. കണ്‍ചിമ്മി നിന്നു
നീ മാത്രമെന്നെ നോക്കി.. കണ്‍ചിമ്മി നിന്നു
ആയിരം സഖിമാർ ഒരുങ്ങിവന്നു
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു
കുളിർ കോരുമീ നീല രാവിന്റെ മുറ്റത്ത്
ഇതളിട്ട വെണ്‍മലർ തേടിവന്നു (2)
ദിവ്യാനുരാഗത്തിൻ ചിറകു വിരിച്ചു ഞാൻ
ദിവ്യാനുരാഗത്തിൻ ചിറകു വിരിച്ചു ഞാൻ
ആ സുഗന്ധങ്ങളിൽ മധു നുകരാം
ആ സുഗന്ധങ്ങളിൽ മധു നുകരാം
ആയിരം സഖിമാർ ഒരുങ്ങിവന്നു
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു
ഇല പൊഴിയാത്തൊരാ വാക മരത്തണലിൽ
ഇണ പിരിയാത്ത രണ്ടാത്മാവുകൾ (2)
ആകാശപ്പൊയ്കയിൽ ഒഴുകാൻ കൊതിച്ചന്നു
ആകാശപ്പൊയ്കയിൽ ഒഴുകാൻ കൊതിച്ചന്നു
ആയിരം പൗർണ്ണമികൾക്കിടയിൽ
ആയിരം പൗർണ്ണമികൾക്കിടയിൽ
ആയിരം സഖിമാർ ഒരുങ്ങിവന്നു
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു
അതിൽ പ്രിയസഖി നിന്നെ മാത്രം ഞാൻ കണ്ടു