ദൂരെ സൂര്യവസന്തം
ദൂരെ സൂര്യവസന്തം
നിറമിഴിയോടെ യാത്രയാവുകയായ്
തീരാ തേങ്ങലിൽ മുങ്ങും ഓർമ്മകളെല്ലാം
ചിതയായ് എരിയുകയായ്
തിര മാഞ്ഞ തീരങ്ങൾ
മരുവായ ഹൃദയങ്ങൾ
മിഴി ചിമ്മുമാ രാത്താരകങ്ങൾ മൂക സാക്ഷികളായ്
(ദൂരെ....)
മഴയുടെ മൗനവും മനസ്സിന്റെ ശോകവും എരിവെയിൽ നീട്ടുകയായ്
വാടിവീഴും പാഴ് കിനാവിൻ മാലകൾ കോർക്കുകയായ് (2)
ഏതോ മുളംതണ്ടിൽ നിന്നും താനേ ഒഴുകും
സ്വരമേഴും കനകം ചൊരിയും കണ്ണീർച്ചിന്തായ്
ഒരു കുമ്പിൾ കനിവിൻ അലയും തെന്നൽ പോലെ
(ദൂരെ....)
ഉണ്ണിക്കിനാവുകളോടി കളിച്ചൊരുമ്മറക്കോലായിൽ
ശ്രുതിയറിയാതെ നൊന്തു പാടും താതന്റെ വാത്സല്യം (2)
കാണാക്കര തേടി മായും ഓമൽക്കിളിയേ
വിടചൊല്ലിപ്പിരിയാക്കാലം കൈവന്നില്ലേ
വിരഹത്തിൻ നെടുവീർപ്പെല്ലാം അറിയുന്നില്ലേ
(ദൂരെ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Doore soorya vasantham
Additional Info
ഗാനശാഖ: