വിതച്ചതെന്നും കനക സ്വപ്നങ്ങൾ

 

വിതച്ചതെന്നും കനക സ്വപ്നങ്ങൾ
വിരിഞ്ഞതെല്ലാം കരിഞ്ഞ സുമങ്ങൾ
കണ്ണുനീരിലും മെല്ലെ പുഞ്ചിരിക്കുവാൻ
വിധി തൻ ഇരുളിൽ പഠിച്ചവർ നമ്മൾ
(വിതച്ചതെന്നും...)

കല്ലിൻ കരളും കരയുവാനായ്
കദനം മഹിയിൽ സ്വയമുണർന്നു
മിഴിനീരുണ്ണും മനുജനെന്നും
തീരാനോവിൻ നിഴൽ വിരിച്ചു
മനസ്സിൻ ഉലയിൽ വിളക്കിയെടുത്ത ബന്ധങ്ങൾ പോലും
മുനിഞ്ഞു കത്തുന്ന വിളക്കിൽ മുത്തുന്ന പൂമ്പാറ്റ പോലെ
അറിയാക്കഥ തൻ അരങ്ങാണുലകം
(വിതച്ചതെന്നും...)

ഓരോ ദിനവും യുഗങ്ങളാകും
നിറയും നിനവിൻ വ്യഥകളാടും
ഓരോ ചിറകും തളർന്നു താ‍ാഴും
ഓമൽക്കനവിൻ കലകൾ മായും
കണക്കു കൂട്ടി കിഴിച്ചു നോക്കി കാണാത്തതല്ലേ
കഴിഞ്ഞ കാല വഴിയിലൊന്നും കാണാത്തതല്ലേ
മഞ്ഞിൻ മണി പോൽ തെളിയും സ്നേഹം
(വിതച്ചതെന്നും...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vithachathennum Kanaka Swapnangal

Additional Info

അനുബന്ധവർത്തമാനം