ഹിമശലഭമേ ഒരു

ഹിമശലഭമേ ഒരു പുലരിയിൽ നീ മായും കാണാദൂരെ
ഒളിമിഴികളും കളിച്ചിരികളും കണ്ണീരിൽ മായും ചാരെ
പറയാമൊഴിതൻ കനലുകളിൽ...എരിയേ..  

മഴമുകിലകലുമീ സായന്തനങ്ങളിൽ
മണിവാക തന്നുള്ളം പാഴ്നിലമായ്...
ആ ....ആ  
മധുരിത നിമിഷമേ.. വീണ്ടുമിന്നെന്തിനായ്
മുനയുള്ള ചില്ലാലെ നോവിച്ചു നീ
സമൃതികൾ പതിയെ ചിതലായെന്നിലെ  
കരളിൻ താളുകൾ മുഴുവൻ മൂടിയോ
പിടയ്ക്കുന്നു നെഞ്ചം മൂകമായ്...
ഹിമശലഭമേ ഒരു പുലരിയിൽ നീ മായും കാണാദൂരെ

ഒരു ചെറുമാത്രയിൽ ഓരോ യുഗങ്ങളായ്‌
നറുവെണ്ണിലാവുള്ളിൽ തീക്കനലായ് ..
ഒരു മുളം തണ്ടുപോൽ ഇടറിയ നിൻ മനം
അറിഞ്ഞിട്ടും കാണാതെ.. ഞാൻ നിൽക്കയോ
വിരഹം പുണരും കടലായുള്ളം..
അലയായ്‌ കാതിൽ സഖി നിൻ നെഞ്ചിലെ
നിലയ്ക്കാത്തൊരീറൻ തേങ്ങലോ...

ഹിമശലഭമേ ഒരു പുലരിയിൽ നീ മായും കാണാദൂരെ
ഒളിമിഴികളും കളിച്ചിരികളും കണ്ണീരിൽ മായും ചാരെ
പറയാമൊഴിതൻ കനലുകളിൽ...എരിയേ..  

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Himashalabhame oru

Additional Info

Year: 
2015

അനുബന്ധവർത്തമാനം