പഞ്ചമിപ്പുഴയോരത്ത്

പഞ്ചമിപ്പുഴയോരത്ത് പൊന്നാര്യൻ പാടത്ത്    
അന്നൊരുനാൾ മൈനകൾ മൂന്നും ചങ്ങാത്തം കൂടി
പൂഞ്ചിറകും തമ്മിലുരുമ്മി  ചങ്ങാത്തം കൂടി (2)

കണ്ണോരം പോതുംപോൾ കാണാനെത്തിയ കൗമാരം
മഴവില്ലിൻ നിറം കുടഞ്ഞല്ലോ..
ഓ .. വരിനെല്ലിൽ കനവെല്ലാം
താനേ വന്നു പൊഴിഞ്ഞുള്ളിൽ
മുളനാഴിക്കുടം നിറഞ്ഞല്ലോ...
ചാരത്തിരുന്നു പിന്നെ അകലുമ്പോൾ
ഇടനെഞ്ചിൽ തേടുകയായ്‌ മിഴികൾ ...

പഞ്ചമിപ്പുഴയോരത്ത് പൊന്നാര്യൻ പാടത്ത്    
അന്നൊരുനാൾ മൈനകൾ മൂന്നും ചങ്ങാത്തം കൂടി
പൂഞ്ചിറകും തമ്മിലുരുമ്മി  ചങ്ങാത്തം കൂടി

മതിലില്ലാ ഹൃദയങ്ങൾ സ്നേഹത്തിന്നിരുപുൽക്കൂട്ടിൽ
അതിരില്ലാ സുഖം തുളുമ്പുന്നു ..
മുത്തശ്ശിക്കഥ കേൾക്കാൻ  മുറ്റത്തെത്തിയ തത്തമ്മേ
ചിരിവേനൽ അകം നിറഞ്ഞില്ലെ
നാണം തുടുത്തിടുന്നു കവിളോരം
പാടാതെ പാടിയോ നീ രാവറിയാ സ്വരമായ് ..

പഞ്ചമിപ്പുഴയോരത്ത് പൊന്നാര്യൻ പാടത്ത്    
അന്നൊരുനാൾ മൈനകൾ മൂന്നും ചങ്ങാത്തം കൂടി
പൂഞ്ചിറകും തമ്മിലുരുമ്മി  ചങ്ങാത്തം കൂടി (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panchamippuzhayorath