പ്രണയിക്കുകയായിരുന്നു നാം - M

പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കയാണു നമ്മള്‍
ഇനിയും പിറക്കാത്ത ജന്മങ്ങളില്‍ 
പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളില്‍

ഈ ബന്ധമെന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മള്‍ 
പ്രണയത്തിന്‍ പാതയില്‍ നാമെത്രകാലം
ഇണപിരിയാതെ അലഞ്ഞു
തമ്മില്‍ വേര്‍പിരിയാതെ അലഞ്ഞു
നമ്മിൽ വേര്‍പിരിയാതെ അലഞ്ഞു  
പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളില്‍

ഏതു വിഷാദം മഞ്ഞായ്‌ മൂടുന്നു
കാതരം ഒരു കാറ്റായ് ഞാനില്ലേ 
ആശകള്‍ പൂത്ത മനസ്സിലെന്നും ഞാന്‍
നിനക്കായ് തീര്‍ക്കാം മഞ്ചം -എന്നും 
നിനക്കായ് തീര്‍ക്കാം മലർമഞ്ചം
നമ്മള്‍ നമുക്കായ് തീര്‍ക്കും മണിമഞ്ചം  

പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളില്‍
പ്രണയിക്കയാണു നമ്മള്‍
ഇനിയും പിറക്കാത്ത ജന്മങ്ങളില്‍ 
പ്രണയിക്കുകയായിരുന്നു നാം
ഓരോരോ ജന്മങ്ങളില്‍
ഇനി നമ്മൾ പിരിയുവതെങ്ങനെയോ
എങ്ങനെയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Oranayikkykayayirunnu naam - M

Additional Info

Year: 
2000

അനുബന്ധവർത്തമാനം