ഒരു നൂറു ജന്മം - F

ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ കൊഴിഞ്ഞാലും....

ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ കൊഴിഞ്ഞാലും
പ്രിയമുള്ളവനേ പ്രിയമുള്ളവനേ
പിരിയാനാകുമോ തമ്മിൽ
ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ കൊഴിഞ്ഞാലും

പ്രളയപ്രവാഹത്തെ ചിറകെട്ടി നിർത്തുവാൻ
വിധിയുടെ കൈകൾക്കാകുമോ
അനശ്വരപ്രേമത്തിൻ കാലടിപ്പാടുകൾ
മറയ്‌ക്കാൻ മായ്‌ക്കാൻ കഴിയുമോ
ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ കൊഴിഞ്ഞാലും

അന്തരാത്മാവിലെ മൗനത്തിൻ ചിറകടി
ഇന്നെൻ നിശകളിൽ തേങ്ങുന്നൂ
ഹൃദയത്തിൻ ധമനികൾ നീ ചേർന്നലിയും
വിരഹാർദ്ര ഗാഥയിൽ വിതുമ്പുന്നൂ

ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ കൊഴിഞ്ഞാലും
പ്രിയമുള്ളവനേ പ്രിയമുള്ളവനേ
പിരിയാനാകുമോ തമ്മിൽ
ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ കൊഴിഞ്ഞാലും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru nooru janmam - F

Additional Info

Year: 
2000

അനുബന്ധവർത്തമാനം