ഒറ്റ്
പണത്തിനുവേണ്ടി ഒരു അധോലോക നായകന്റെ നഷ്ടപ്പെട്ടുപോയ ഓർമ്മ തിരിച്ചുപിടിക്കുക എന്ന അപകടകരമായ ചുമതല ഏറ്റെടുത്ത ഒരു യുവാവിന്റെ കഥ.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
കിച്ചു /ഡേവിഡ് | |
അസൈനാർ | |
കല്യാണി | |
അഡിഗ | |
ചാച്ച | |
ലേഡി | |
രണ്ടാമൻ | |
Main Crew
കഥ സംഗ്രഹം
കിച്ചുവിനും(കുഞ്ചാക്കോ ബോബൻ) കാമുകി കല്ലുവിനും ബോംബെയിൽ നിന്നു സ്വീഡനിലേക്ക് കുടിയേറാൻ എത്രയും പെട്ടെന്ന് കുറച്ച് പണം വേണം. അനാഥനായ കിച്ചു, ചാച്ചാ എന്ന് വിളിക്കുന്ന ശ്രീധരൻ അധോലോകവുമായി ബന്ധമുള്ള ആളാണ്. അയാളിലൂടെ കിച്ചുവിനു പെട്ടെന്ന് പൈസ ഉണ്ടാക്കാനുള്ള ഒരു വഴി തുറന്നു കിട്ടുന്നു.
സ്വർണ്ണക്കള്ളക്കടത്തിന്റെ രാജാവായിരുന്ന അസൈനാരുടെ വലംകൈയായിരുന്ന ഡേവിഡ് എന്നയാളുമായി സൗഹൃദത്തിൽ ആവണം. 30 കോടി രൂപ വിലയുള്ള സ്വർണവുമായി യാത്ര ചെയ്യുന്നതിനിടെ അസൈനാർ കൊല്ലപ്പെടുകയും ഡേവിഡ് കഷ്ടിച്ച് രക്ഷപ്പെടുകയും ആണുണ്ടായത്. അന്നത്തെ സംഭവത്തോടെ ഓർമ്മ നഷ്ടപ്പെട്ട ഡേവിഡിന്റെ ഓർമ്മ വീണ്ടെടുക്കുക എന്ന ദൗത്യം ആണ് ചാച്ച കാട്ടിക്കൊടുത്ത സംഘം കിച്ചുവിനെ ഏൽപ്പിച്ചത്. രണ്ടാഴ്ച സമയം മാത്രമാണ് അവർ നൽകിയത്. അതിനുള്ളിൽ കിച്ചു ഈ ദൗത്യത്തിൽ വിജയിച്ചാൽ 25 ലക്ഷം, ഇല്ലെങ്കിൽ 5 ലക്ഷം.
ഒരു സിനിമാശാലയിൽ പോപ്കോൺ വിൽക്കുന്ന ഡേവിഡിനെ (അരവിന്ദ് സ്വാമി) സിനിമാ മേഖലയിൽ കടന്നുകൂടാൻ ശ്രമിക്കുന്ന ആളെന്ന വ്യാജേന കിച്ചു പരിചയപ്പെടുന്നു. പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുന്നു. ഒരാഴ്ചയാവുമ്പോൾ ജോലി ഏൽപ്പിച്ചവർ കിച്ചുവിനെ വിളിപ്പിക്കുന്നു. കാര്യങ്ങൾ വിചാരിച്ചപോലെ നീങ്ങുന്നില്ല എന്നും ഇനി ഒരാഴ്ചയ്ക്കുള്ളിൽ അയാളുടെ ഓർമ്മ വീണ്ടെടുക്കാൻ കിച്ചുവിനെ കൊണ്ടു കഴിയില്ല എന്നും അതിനാൽ അയാളെ കൊന്നു കളയാൻ ആണ് തങ്ങളുടെ പ്ലാൻ എന്നും അവർ പറയുന്നു. ഇതിനിടെ ഡേവിഡുമായി നല്ല അടുപ്പത്തിലായ കിച്ചു അയാളെ കൊല്ലാതിരിക്കാൻ അപേക്ഷിക്കുന്നു. അവസാനശ്രമം എന്ന നിലയിൽ കിച്ചുവിന് അവർ ഒരു അവസരം കൂടി കൊടുക്കുന്നു. ഡേവിഡിന്റെ ഓർമ്മ നഷ്ടപ്പെടാൻ കാരണമായ സംഘട്ടനം നടന്ന ബോംബെ-മംഗലാപുരം യാത്ര പുനർ സൃഷ്ടിക്കണം. അങ്ങനെയെങ്കിൽ സംഘട്ടനം നടന്ന ഉടുപ്പിയിൽ എത്തുന്നതിന് മുമ്പ് ഡേവിഡിന്റെ ഓർമ്മ തിരിച്ചുകിട്ടിയേക്കും. കിച്ചു അതു സമ്മതിച്ചു എങ്കിലും അവനു ഒരു കാര്യം മനസ്സിലാവുന്നു. ഓർമ്മവന്നാലും ഇല്ലെങ്കിലും അവർ ഡേവിഡിനെ കൊന്നേക്കും. ഈ ചിന്ത അവൻ കല്ലുവിനോടു പങ്കുവെക്കുന്നുമുണ്ട്.
നാട്ടിലേക്ക് ഒരു യാത്ര തരപ്പെട്ടിട്ടുണ്ടെന്നു കിച്ചു ഡേവിഡിനോട് പറയുന്നു. ഒരു കാർ നാട്ടിലെത്തിക്കണം, അല്പം പണം കിട്ടുന്ന ഏർപ്പാടാണ്, ഒരു കൂട്ടിന് അണ്ണനും കൂടി വരണം എന്നൊക്കെ പറഞ്ഞു നിർബന്ധിച്ചു കിച്ചു ഡേവിഡിനെ കൂടെ കൂട്ടുന്നു. പോകുന്ന വഴിയിൽ വണ്ടി ഓടിക്കാൻ അറിയില്ലെന്നു പറയുന്ന ഡേവിഡിനെ കൊണ്ടു വണ്ടി ഓടിപ്പിച്ചും കള്ളക്കടത്തുകാർ പോകുന്ന വഴിയിലൂടെ കൊണ്ടുപോയും ഒക്കെ ഓർമ്മ തിരികെ കൊണ്ടുവരാൻ കിച്ചു ശ്രമിക്കുന്നുണ്ട്.
ഗോവയിലെ ബാറിൽ വച്ച് ഉണ്ടായ തല്ലിൽ ഡേവിഡ് ഒറ്റയ്ക്ക് എല്ലാവരെയും തല്ലി നിലംപരിശാക്കുന്നു. ഒരു ബീച്ചിൽ വച്ച് വീണ്ടും മദ്യപിക്കുന്ന കിച്ചു ബോധമില്ലാതെ ഡേവിഡിനെ ദാവൂദേ എന്ന് വിളിക്കുന്നു. "എന്താ അങ്ങനെ വിളിക്കുന്നത്?" എന്ന് ചോദിച്ചപ്പോൾ "അസൈനാർ തന്നെ അങ്ങനെയല്ലേ വിളിച്ചിരുന്നത്?" എന്ന് കിച്ചു ചോദിക്കുന്നു. പിറ്റേന്ന് കിച്ചുവിന് ബോധം വന്നിട്ട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ഒരു പത്രക്കാരൻ കൂട്ടുകാരൻ ഡേവിഡിന്റെ കഥ തന്നോട് പറഞ്ഞു എന്ന് കിച്ചു കള്ളം പറയുന്നു. കുറേക്കൂടി യാത്ര ചെയ്ത ശേഷം ഡേവിഡ്, ഓർമ്മ തിരികെ കിട്ടിയതുപോലെ താൻ ഡേവിഡ് അല്ല അസ്സൈനാർ ആണ് എന്നു പറയുന്നതോടെ ആകെ പതറിപ്പോയ കിച്ചു തന്നെ ജോലി ഏല്പിച്ചവരെ ഫോണിൽ വിളിച്ചു ചൂടാവുന്നു. ബാക്കി ജോലി കൂടി പൂർത്തിയാക്കിയാൽ 25നു പകരം 35 ലക്ഷവും സ്വീഡൻ വിസയും വാഗ്ദാനം കിട്ടിയതോടെ കിച്ചു ആ സാഹസത്തിനു തയ്യാറാവുന്നു. അങ്ങനെ കിച്ചു (ഇതുവരെ ഡേവിഡ് എന്ന് നമ്മൾ കരുതിയ) അസൈനാരെയും കൂട്ടി വെടിവയ്പ് നടന്ന സ്ഥലത്തേക്ക് തിരിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Actors | Makeup Artist |
---|
Actors | Makeup Artist |
---|---|
Video & Shooting
സംഗീത വിഭാഗം
പിയാനോ | |
കീബോർഡ് | |
ഫ്ലൂട്ട് | |
ഗിറ്റാർ | |
ഔധ് | |
വയലിൻ | |
വയലിൻ | |
വയലിൻ | |
വയലിൻ | |
വിയോള | |
വിയോള | |
വിയോള | |
വിയോള |
നൃത്തം
Technical Crew
Production & Controlling Units
സെക്കന്റ് യൂണിറ്റ്
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഒരേ നോക്കിൽ അറിയും |
ഗാനരചയിതാവു് വിനായക് ശശികുമാർ | സംഗീതം എ എച്ച് കാഷിഫ് | ആലാപനം ശ്വേത മോഹൻ |
നം. 2 |
ഗാനം
ഇരവേ വെള്ളി നിലവായ് |
ഗാനരചയിതാവു് വിനായക് ശശികുമാർ | സംഗീതം അരുൾ രാജ് | ആലാപനം കെ എസ് ഹരിശങ്കർ , പൂജ വെങ്കട്ട് |
നം. 3 |
ഗാനം
ഓരോ നഗരവും |
ഗാനരചയിതാവു് വിനായക് ശശികുമാർ | സംഗീതം എ എച്ച് കാഷിഫ് | ആലാപനം കെ എസ് ഹരിശങ്കർ |
നം. 4 |
ഗാനം
*ചുറ്റുപാടും അന്ധകാരം (തീം സോങ് ) |
ഗാനരചയിതാവു് റൈക്കോ | സംഗീതം കൈലാഷ് മേനോൻ | ആലാപനം ആനന്ദ് ശ്രീരാജ് |
നം. 5 |
ഗാനം
*ഇല കൊഴിയും |
ഗാനരചയിതാവു് വിനായക് ശശികുമാർ | സംഗീതം അനിൽ രാജ് | ആലാപനം യദു കൃഷ്ണൻ ആർ |
നം. 6 |
ഗാനം
*താക്കുറാ |
ഗാനരചയിതാവു് Pa വിജയ് | സംഗീതം എ എച്ച് കാഷിഫ് | ആലാപനം എ എച്ച് കാഷിഫ്, ആശ പ്രിൻസ് , ആമിന |