ആര്യ

Arya

തെന്നിന്ത്യൻ ചലച്ചിത്ര നടൻ.  1981 ഡിസംബറിൽ കാസർക്കോട് ജില്ലയിലെ തൃക്കരിപ്പൂരിൽ ജനിച്ചു. ജംഷാദ് ചെതിരകത്ത് എന്നാണ് യഥാർത്ഥ നാമം. ജംഷാദ് പഠിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. ചെന്നൈയിലെ ശോഭ മെട്രിക്കുലേഷൻ ഹയർസെക്ക്ന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ചെന്നൈ വന്തലൂർ ക്രസന്റ് എംഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിരുദം നേടി. പഠനത്തിനുശേഷം അസിസ്റ്റന്റ് സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെയായിരുന്നു സിനിമയിലേയ്ക്കുള്ള അവസരം കിട്ടുന്നത്.

സംവിധായകനും ഛായാഗ്രാഹകനുമായ ജീവ സംവിധാനം ചെയ്ത  Ullam Ketkumae എന്ന തമിഴ്സിനിമയിലേയ്ക്ക്  ഓഡിഷനിലൂടെയാണ് ആര്യയെ നായകനായി തിരഞ്ഞടുക്കുന്നത്. 2003-ൽ ചിത്രീകരണം തുടങ്ങിയ സിനിമ 2005- ലായിരുന്നു റിലീസ് ചെയ്തത്. ജംഷാദ് ആര്യ എന്ന പേര് സ്വീകരിച്ചത് ഈ സിനിമയിലൂടെയായിരുന്നു. Ullam Ketkumae റിലീസ് വൈകിയതിനാൽ ആ വർഷമാദ്യം റിലീസ് ചെയ്ത Arinthum Ariyamalum  എന്ന സിനിമ ആര്യയുടെ ആദ്യ ചിത്രമായി. രണ്ടൂ സിനിമകളും വിജയമാവുകയും ആര്യയുടെ അഭിനയം ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തു. 2009- ലാണ് ആര്യയുടെ Naan Kadavul എന്ന ചിത്രം റിലീസാകുന്നത്.  ശിവ യോഗിയായുള്ള ആര്യയുടെ അഭിനയം നിരൂപക പ്രശംസനേടിയിരുന്നു. ഫിലിം ഫെയർ അവാർഡിന് ആര്യയുടെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 2009- ൽ ഇറങ്ങിയ Madrasapattinam ആര്യയുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.

ആര്യ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത് 2011- ൽ ഉറുമി എന്ന ചിത്രത്തിലാണ്. തുടർന്ന് ഡബിൾ ബാരൽ, ദ് ഗ്രേറ്റ് ഫാദർ, പതിനെട്ടാം പടി എന്നീ സിനിമകളിലും അഭിനയിച്ചു. മലയാളം തമിഴ് ചിത്രങ്ങൾ കൂടാതെ തെലുങ്കു, കന്നഡ സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി അൻപതോളം ചിത്രങ്ങളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. 2010- ൽ ആര്യ സിനിമാ നിർമ്മാണ കമ്പനി സ്ഥാപിച്ചു. കഴിവുള്ള പുതിയ സംവിധായകർക്ക് സിനിമയെടുക്കുവനാവശ്യമായ ധനം പ്രദാനം ചെയ്യുക എന്നതായിരുന്നു. ലക്ഷ്യം. തന്റെ നിർമ്മാണ സംരഭത്തിലെ ആദ്യ ചിത്രമായ Boss Engira Bhaskaran - നിൽ ആര്യ തന്നെ നായകനായി അഭിനയിച്ചു.  

സിനിമയിലെത്തുന്നതിനു മുമ്പ്‌ ആര്യ മോഡലിംഗ്‌ ചെയ്യാറുണ്ടായിരുന്നു. ചെന്നൈയിലെ അണ്ണാനഗറിൽ ആര്യയുടെ കുടുംബം ഒരു റസ്‌റ്റോറന്റ്‌ നടത്തുന്നുണ്ട്‌. 2019 മാർച്ചിലായിരുന്നു ആര്യയുടെ  വിവാഹം. സിനിമാതാരം സയേഷയെയാണ് വിവാഹം ചെയ്തു.