ജിൻസ് ഭാസ്ക്കർ

Jins Bhaskar

കണ്ണൂർ ജില്ലയിൽ ജനിച്ചു. Mar Athanasius College of Engineering -ൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിടെക് കഴിഞ്ഞതിനുശേഷം  ജിൻസ് ടാറ്റാ കൺസൾട്ടൻസി സർവ്വീസിൽ ജോലിക്കു കയറി. മോഡലിംഗിലൂടെയായിരുന്നു ജിൻസ് ഭാസ്ക്കറിന്റെ തുടക്കം. നിരവധി പരസ്യങ്ങൾക്ക് അദ്ദേഹം മോഡലിംഗ് ചെയ്തു. 2011 -ൽ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് അന്നയും റസൂലും, അയാൾ ഞാനല്ല, ഞാൻ മേരിക്കുട്ടി, വെള്ളം എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചു.