യാചകൻ
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ചന്ദ്രൻ | |
ഗോപി മോഹൻ | |
സുധാകര പ്രഭു | |
മാതുപിള്ള വക്കീൽ | |
കുഞ്ചു | |
തൊഴിലാളി | |
സതി | |
ആനന്ദം | |
സരോജം | |
യാചകവൃദ്ധൻ | |
വൃദ്ധൻ തൊഴിലാളി | |
മീനു | |
കമലം | |
ലക്ഷ്മി | |
മല്ലിക | |
ചെട്ടിയാർ |
കഥ സംഗ്രഹം
- ജി. ശങ്കരക്കുറുപ്പിന്റേയും ബോധേശ്വരന്റേയും കവിതകൾ (ഇന്നു ഞാൻ നാളെ നീ, ജയ ജയ കേരള) ഉൾപ്പെടുത്തിയിരുന്നു.
- സിനിമാ വൻപരാജയമായിരുന്നു, ഇന്നു ഞാൻ നാളെ നീ എന്ന കവിത അറം പറ്റിയതാണെന്ന വിശ്വാസവുമുണ്ടായി.
- ശങ്കരക്കുറുപ്പിനേയും സിനിമാലോകം അസ്പൃശ്യനാക്കി.
- ആറന്മുള പൊന്നമ്മ ഒരു വേശ്യയുടെ റോൾ ചെയ്തതു പ്രേക്ഷകർക്കു തീരെ പിടിച്ചില്ല. അവർ പിന്നീട് അത്തരം വേഷങ്ങളൊന്നും ചെയ്യുകയില്ലെന്ന തീരുമാനത്തിലെത്തി.
- എം. പി. മന്മഥൻ കഥാപ്രസംഗലോകത്തു നിന്നും സിനിമയിൽ ഭാഗ്യം പരീക്ഷിച്ചു വന്നതാണ്. പക്ഷേ ഈ സിനിമയോടെ അദ്ദേഹം രംഗം വിട്ടു.
തിരുവോണനാൾ പദ്മാലയത്തിലെ അംഗങ്ങൾ സദ്യയുണ്ണാനിരുന്ന സമയം ഒരില ഒഴിഞ്ഞു കിടക്കുന്നതിന്റെ രഹസ്യം സുധാകരപ്രഭു മാനേജർ ഗോപിമോഹനു പറഞ്ഞുകൊടുക്കുന്നു- ഇരുപതുകൊല്ലം മുൻപ് ഓണവേളയിൽ മരിച്ച ജ്യേഷ്ഠന്റെ ഓർമ്മയ്ക്കാണത്. സുധാകരപ്രഭു യാചകരുടെ ഇടയിൽ അവരുടെ രക്ഷകനും നേതാവുമായാണ് വളർന്നിട്ടുള്ളത്. അതേ ദിവസം ഭിക്ഷയ്ക്കു വന്ന ചന്ദ്രന്റെ പാത്രത്തിൽ ഭിക്ഷയിടാൻ പദ്മാലയത്തിലെ വളർത്തുപുത്രി സതിയെ ഗോപിമോഹൻ സമ്മതിച്ചില്ല. പക്ഷേ അവളുടെ ഹൃദയം ആ യാചകനു അവൾ നൽകിക്കഴിഞ്ഞിരുന്നു. കുടിലനും സ്ത്രീലമ്പടനുമായ ഗോപിമോഹൻ തന്റെ സഹചാരിയായ കുഞ്ചുവുമൊത്ത് ധൂർത്തടിച്ച് ജീവിതം പോക്കുകയാണ്. സുധാകരപ്രഭുവിന്റെ സഹോദരി സരോജം ഗോപിയിൽ അനുരക്തനാണ്, അയാൾക്ക് പണം കിട്ടാൻ മറ്റൊരു വഴി. സരോജം ഗർഭിണിയായതോടെ ഗോപിമോഹൻ അവളെ വിട്ടുകളഞ്ഞു. അവിടെ എത്തിയ ആനന്ദം എന്ന വേശ്യയെ താൻ സുധാകരപ്രഭുവാണെന്ന വ്യാജേന സമീപിച്ച് പണം പറ്റിച്ചു ഇയാൾ. ചന്ദ്രനു റേഡിയോയിൽ പാടാൻ അവസരം കിട്ടി; പാട്ടു കേട്ട സുധാകരനും സതിയും യാചകകേന്ദ്രത്തിനു സഹായസഹകരണങ്ങൾ ചെയ്തു വന്നു. സതിയുടെ പ്രേമത്തിന്റെ ദാർഢ്യമറിഞ്ഞ സുധാകരനു ചന്ദ്രൻ-സതി ബന്ധത്തിനോട് എതിർപ്പില്ല. അഴിമതികൾ ഏറിയതിനാൽ ഗോപിമോഹൻ ജോലിയിൽ നിന്നും നിഷ്കാസിതനായി. നിർദ്ധനനും കുഷ്ഠരോഗിയുമായിത്തീർന്ന അയാളെ, താൻ പ്രസവിച്ച കുഞ്ഞിനെ പദ്മാലയത്തിൽ വിട്ടുംവച്ച് ആത്മഹത്യയ്ക്കു തുനിയുന്ന സരോജം കണ്ട് ശുശ്രൂഷിക്കാനെത്തി. പക്ഷേ പശ്ചാത്താപത്തോടെ ഗോപി മരിയ്ക്കുകയാണുണ്ടായത്. ചില തെറ്റിദ്ധരാണകൾ മൂലം സതിയെ സംശയിച്ച ചന്ദ്രൻ ആത്മഹത്യക്കൊരുങ്ങിയെങ്കിലും യാചകസംരക്ഷണമാണ് തന്റെ കടമയെന്നോർത്ത് മടങ്ങി. ഒടൂവിൽ അദ്ദേഹം പദ്മാലയത്തിന്റെ യഥാർത്ഥ അവകാശിയാണെന്നും കുഞ്ചു മുഖം മൂടിധരിച്ചതാണെന്നും സതിയുടെ സഹോദരനാണെന്നും തെളിഞ്ഞു. ശിശുപ്രായത്തിൽ ചന്ദ്രനെ അപഹരിയ്ക്കുകയും ഒരു വക്കീലിന്റെ വേഷത്തിൽ തട്ടിപ്പുകൊണ്ട് പുലരുകയും ചെയ്യുന്ന മാതുപിള്ളയുടെ വേലത്തരങ്ങളായിരുന്നു പലതും. അയാൾക്ക് വിധി ഭ്രാന്താണ് സമ്മാനിച്ചത്. ചന്ദ്രനും സതിയുമായുള്ള വിവാഹം നടന്നു; സ്വത്ത് ആതുരശുശ്രൂഷയ്ക്ക് ഉപയോഗിച്ച് യാചകരെ സംരക്ഷിയ്ക്കാൻ ശിഷ്ടജീവിതം വിനിയോഗിയ്ക്കുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
വീശുക നീളെ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 2 |
ഗാനം
പൂങ്കുയിലേ നീ പാടുക |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 3 |
ഗാനം
ആശകളേ വിടരാതിനിമേൽ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 4 |
ഗാനം
മഹനീയം തിരുവോണം |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 5 |
ഗാനം
കോമളകേരളമേ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 6 |
ഗാനം
പോകാതെ സോദരാ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 7 |
ഗാനം
ഹാ പറയുക തോഴീ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 8 |
ഗാനം
ജീവിതമേ നീ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 9 |
ഗാനം
ഇരുകൈയ്യും നീട്ടി |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 10 |
ഗാനം
ജനകീയരാജ്യനീതിയിൽ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം ട്രിച്ചി ലോകനാഥൻ |
നം. 11 |
ഗാനം
പ്രേമമേ പ്രേമമേ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 12 |
ഗാനം
എല്ലാം നശിച്ചൊടുവിലീ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 13 |
ഗാനം
മന്മഥമോഹനനേ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം |
നം. 14 |
ഗാനം
സ്വന്തം വിയർപ്പിനാൽ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ രംഗനാഥൻ | ആലാപനം വൈക്കം രാജൻ |
നം. 15 |
ഗാനം
ഇന്നു ഞാന് നാളെ നീ |
ഗാനരചയിതാവു് ജി ശങ്കരക്കുറുപ്പ് | സംഗീതം എസ് എൻ ചാമി | ആലാപനം വൈക്കം രാജൻ |
നം. 16 |
ഗാനം
വിസ്മൃതരായ് |
ഗാനരചയിതാവു് അഭയദേവ് | സംഗീതം എസ് എൻ ചാമി | ആലാപനം ട്രിച്ചി ലോകനാഥൻ |