മഹനീയം തിരുവോണം

മഹനീയം തിരുവോണം മനോജ്ഞമലനാട്ടിൻ സുദിനം
പുതുമലരണിയാണങ്കണമെങ്ങും മലയാളത്തിൻ മധുമഴയെങ്ങും
പുതുമലരണിയാൽ ശോഭിതമെങ്ങും മലയാളത്തിൻ മധുമഴയെങ്ങും--ഓ..

ഹൃദയം കുളിർക്കും സുദിനം ആനന്ദമാണീ സുദിനം
മാവേലിതൻ പ്രിയ സദനം പൂകുന്നതാണീ സുദിനം---ഓ....

സന്തോഷകാലമെങ്ങും മതിവരുമാറഖിലരുമനിതരസൌഖ്യം
നേടുന്ന സുദിനം സാമോദം പാടുന്ന സുദിനം
നവവിലാസലോലം ദേശം
നാടും കാടും മേടും പുളകിതം മധുരമലനാട്ടിൻ സുദിനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mahaneeyam Thiruvonam

Additional Info