എല്ലാം നശിച്ചൊടുവിലീ

എല്ലാം നശിച്ചൊടുവിലീ ഗതിയാകിലും ഞാ-
നുല്ലാസമാർന്നു നിജ ഭർതൃപദാന്തികത്തിൽ
കല്ലായിതോ തവ മനസ്സതുപോലുമിപ്പോ-
ളില്ലാതെയാക്കിയിവളെ കൊലചെയ്കയൊ ഹാ!

പൊയ്ക്കൊൾക തന്വീ വിധി നിശ്ചയമാണിതാറ്ക്കും
നീക്കാവതല്ല മരണത്തിനു മാറ്റമില്ല
കൈക്കൊൾക മറ്റു വരമേതുമെനിയ്ക്കു നിന്റെ
ദുഃഖത്തിലുണ്ടു സഹതാപമതോർത്തു നൽകാം

ഞാനന്തകൻ കഥ മറന്നു കടന്നുവന്നാൽ
ദീനത്വമോറ്ത്തു വിടുകില്ല വൃഥാ ധരിക്കൂ
പ്രാണൻ നിനക്കു പ്രിയമെങ്കിലുടൻ തിരിച്ചു
പോണം തകർത്തുവിടുമൊക്കെയുമന്യഥാ ഞാൻ

ഈയാർഷഭൂമിയുടെ സന്തതിയാണു ഞാനെൻ
പ്രേയാൻ മരിക്കിലിനി മക്കൾ ജനിക്കുമെന്നോ
പോയാതിടാതെയുടനെൻ പ്രിയനെ വെടിഞ്ഞു
പോയാലുമേകിയ വരം സഫലീകരിക്കാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ellam nashichoduvilee

Additional Info